Thursday, 8 September 2016

ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും

ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും

വേദങ്ങൾ 
1.ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന്
കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------
--------------------
1.കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല്
വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
---------------------------------------------
----------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി
ആറ് വേദാംഗങ്ങള് ഉണ്ട്,
---------------------------------------------
-----------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,
---------------------------------------------
----------
യഥാക്രമം,
1.ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോള
ം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്
പറയുന്നു,ഇപ്പോള്108എണ്ണം
ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ
സ്വാമികള് ഭാഷ്യം രചിച്ചിട്ടുള്ള1
0എണ്ണം പ്രധാനപ്പെട്ടതാ
ണ്,അതായത്ദശോപനിഷത്തുക്കള്-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
----------------------
1.സാംഖ്യദര്ശനം-കപിലമുനി,
2.യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.ന്യായദര്ശനം-ഗൗതമമുനി,
4.വൈശേഷികദര്ശനം-കണാദമുനി,
5.ഉത്തരമീമാംസദര്ശനം(വേദാന്തദര
്ശനം)-ബാദരായണമഹര്ഷി,
6.പൂര്വ്വമീമാംസദര്ശനം(മീമാംസ
ദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ
പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്
എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല് 45
വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത്
ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.
(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ
കാണാറുണ്ട്. പതിമൂന്നാം
അദ്ധ്യായത്തിന്റെ ആരംഭത്തിൽ
അർജുനൻ ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം
ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം
ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും
ഗീതയുടെ ശങ്കരഭാഷ്യത്തിൽ
ഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു
ശ്ലോകം ഒഴിവാക്കുമ്പോഴാണ്
ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്.
അവിടെ അർജുനന്റെ ചോദ്യം
ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം
കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ
കര്മ്മയോഗം,7-12ഭക്തിയോഗം,13-1
8ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?

>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്
ഭാരത സംസ്കാരത്തിന്റ
െ പിന്തുടര്ച്ചകാരന് ആയതില്
അഭിമാനം കൊള്ളുകയും സനാതന ധര്മം
അനുവര്ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട്
വന്ദിക്കുന്നവന്‍ ഹിന്ദു..
>"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന
പ്രാര്ഥനയിലൂടെ ലോകത്തിലെ സര്വ്വ
ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവ
ന് ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴു
ം ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം
ഉള്ളവന് ഹിന്ദു..
>ഈശ്വരന് എന്നത് സര്വ്വ
ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന
ചൈതന്യം ആയിട്ട് അറിയുന്നവന് ഹിന്ദു..
>മതത്തിന്റെ പേരില് ഒരിടത്തും
തളയ്ക്കപെടാതെ പരിപൂര്ണ ജീവിത
സ്വാതന്ത്ര്യം ഉള്ളവന് ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴു
ം ഏത് ക്ഷേത്ര ദര്ശനം ശീലമാക്കുമ്പോഴു
ം ഇതെല്ലം സര്വ്വ ശക്തനായ
ജഗധീശ്വരനിലേക്കുള്ള അനേക
മാര്ഗങ്ങളില് ഒന്ന് മാത്രമെന്ന്
അറിയുന്നവന് ഹിന്ദു...
>എന്റെ മതവും എന്റെ ദൈവവും, നിന്റെ
മതത്തിനെയും നിന്റെ ദൈവതിനെയും
കാള് ശ്രെഷ്ട്ടംഎന്നും എന്റെ മാര്ഗം
മാത്രമാണ് ഒരേ ഒരു മാര്ഗം എന്നും
പഠിപ്പിക്കാത്തവന് ഹിന്ദു...
>കൃഷ്ണനെ പോലെ തന്നെ
ക്രിസ്തുവിനെയും നബിയേയും
ഉള്ക്കൊള്ളുവാന് വിശാല മന്സുള്ളവന്
ഹിന്ദു.....
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്
സമര്പ്പിക്കാന്‍ സര്വ്വദാ സന്നദ്ധന്
ആയവന് ഹിന്ദു...
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ
പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്
ഹിന്ദു...
>"എനിക്ക് നല്ലത് മാത്രം വരുത്തേണമേ."
എന്ന് പ്രാര്ത്ഥിക്കാതെ "സുഖവും ദുഖവും
ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി
നല്കേണമേ " എന്ന് പ്രാര്ത്ഥിക്കുന്നവന്
ഹിന്ദു...
>സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില് തന്നെ
ആണെന്നും അത് സ്വകര്മഫലം
അനുഭവിക്കല് ആണെന്നും അറിയുന്നവന്
ഹിന്ദു...
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ
മാത്രം ഒതുക്കാന് കഴിയാത്ത,
അനേകായിരം ഋഷി വര്യന്മാരാലും
ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും
അനുഗ്രഹീതമായ സനാതന സംസ്കാരം
കൈമുതല് ആയവന് ഹിന്ദു...
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും ,
10000 ത്തോളം വ്യാഖ്യാനങ്ങളും , 100000
ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്ഷ
ഭാരത സംസ്കാരത്തിന്റ
െ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു
കൈകുമ്പിളില് ജ്ഞാനം എങ്കിലും
കോരി എടുക്കാന് ശ്രമിചിട്ടുള്ളവന്
ഹിന്ദു...
>സര്വ്വ ചരാചരങ്ങളുടെയും
നിലനില്പ്പിന് ആധാരമായ പ്രകൃതിയെ
ഈശ്വരന് ആയി കണ്ട് സ്നേഹിക്കുകയും
പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും
പരിപാലിക്കുകയും ചെയ്യുന്നവന് ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം
കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക്
സ്വയം ഉയര്ത്തി, ഈശ്വരനെ
അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം
നേടാന് ശ്രെമിക്കുന്നവന് ഹിന്ദു...
"മാനവ സേവ ആണ് മാധവ സേവ" എന്ന
തത്വത്തില് ഊന്നി ജാതി മത ഭേദമന്യേ
എല്ലാവരെയും സഹായിക്കുമ്പോഴു
ം തിരിച്ചൊന്നും പ്രതീക്ഷിക്കാത്
തവന് ഹിന്ദു...
മാതാവിന്റെയും പിതാവിന്റെയും
ഗുരുവിന്റെയും സ്ഥാനം ഈശ്വരനെക്കള്
മഹത്തരമായി കാണുന്നവന് ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കില് പരമ
പവിത്രമായ ഭാരത മാതാവിന്റെ
മടിത്തട്ടില് ഒരു പുല്ക്കൊടി
ആയെങ്കിലും പിറക്കാന് കഴിയണമേ
എന്ന് പ്രാര്ത്ഥിക്കുന്നവന് ഹിന്ദു...
ഇപ്രകാരം ഹിന്ദുവിനെ നിര്വചിക്കാന്
ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന്
മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം
ഇവിടെ നിര്ത്തുന്നവന്‍ ഹിന്ദു.............!!!!!!!!!!
!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു...
അല്ലാതെ ഇത്ര മഹത്തരവും
ജ്ഞാനസാഗരവുമായ ഹിന്ദു
സംസ്കാരത്തിനെ അറിയാതെ കേവലം
ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം,
ഒരേ ഒരു ഗ്രന്ഥം എങ്കിലും
വായിച്ചറിയാന് പോലും കൂട്ടാക്കാതെ
അല്ലേല് "മെനക്കെടാന്"" വയ്യാതെ"
ഒറ്റപെട്ട സംഭവങ്ങളെയും
വ്യക്തികളെയും ഉയര്ത്തിപ്പിടിച്ചുകൊ
ണ്ട് , നിരീശ്വരവാദികളുടെയും
രാഷ്ട്രീയകച്ചവടകാരുടെയും
കൂട്ടുപിടിച്ച് യഥാര്ത്ഥ ഹിന്ദുകള്ക്ക്
എതിരെയും അതുവഴി തന്റെ
പൈതൃകത്തിന് എതിരെ തന്നെയും
പൊങ്ങച്ചത്തോട് കൂടി വാള് ഓങ്ങുന്ന
"ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ
നിങ്ങള്... ..,.........
ഓര്ക്കുക....ലോകത്തിലെ മറ്റെല്ലാ
മഹാസംസ്കാരങ്ങളും നശിച്ചു
നാമാവശേഷമായിട്ടും ആര്ഷ ഭാരത
സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്
വഴികാട്ടിയായി , ജ്ഞാനത്തിന്റെ
പ്രകാശം നല്കി ജ്വലിച്ച് നില്ക്കുന്നു - "
ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന
മഹത്തായ മനോഭാവം - ഇന്ന് ലോകജനത
വീണ്ടും ഭാരതത്തിന്റെ
ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി
ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും
അഭിമാനത്തോടു കൂടി പറയാന്
തുടങ്ങിയിരിക്കുന്നു....."

Labels:

മന്ത്രജപത്തിന്റെ പ്രയോജനങ്ങള്‍

മന്ത്രജപത്തിന്റെ പ്രയോജനങ്ങള്‍


മന്ത്രജപത്തിന്റെ ആത്യന്തികലക്ഷ്യം ഈശ്വരസാക്ഷാത്കാരം അഥവാ മോക്ഷമാണ്. അതേസമയം ഇതിന് ഭൗതികമായ പ്രയോജനങ്ങളുമുണ്ട്. ആത്മീയമായ വളര്‍ച്ചയോടൊപ്പം തന്നെ ഭൗതികമായ നേട്ടങ്ങള്‍ക്കും മന്ത്രശക്തിയെ ഉപയോഗപ്പെടുത്താം.

ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണല്ലോ പുരുഷാര്‍ത്ഥങ്ങള്‍. പുരുഷാര്‍ത്ഥസിദ്ധിക്ക് മന്ത്രജപത്തിലൂടെ ഉണരുന്ന ശക്തി നമ്മെ സഹായിക്കുന്നു. തന്ത്രശാസ്ത്രത്തില്‍ ഉള്‍പ്പെടുന്ന ശാന്തി, വശ്യം, സ്തംഭനം, വിദേ്വഷണം, ഉച്ചാടനം, മാരണം തുടങ്ങിയ കര്‍മ്മങ്ങള്‍ പൊതുവെ ഭൗതികമായ നേട്ടങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്.

മാധവജി എഴുതുന്നു: ‘ ദേവതാസംബന്ധിയായ ഉപദ്രവങ്ങളെ വശീകരിക്കുകയോ ആകര്‍ഷിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നത് വശ്യം; അങ്ങിനെയുള്ള ജീവികളുടെ പ്രവൃത്തികള്‍ അഹിതകരങ്ങളാകുമ്പോള്‍ തടയുന്നത് സ്തംഭനം; അവരുടെയിടയില്‍ ഛിദ്രവാസന വളര്‍ത്തി സ്വയം രക്ഷനേടുവാന്‍ ശ്രമിക്കുന്നത് വിദേ്വഷണം; ഉപദ്രവിക്കുവാന്‍ കഴിയാത്ത സ്ഥാനത്തേയ്ക്ക് അവരെ നീക്കിനിര്‍ത്തുന്നത് ഉച്ചാടകം; ആ വക ജീവികളെയോ ദേവതകളെയോ മനുഷ്യരെയോ മന്ത്രശക്തിയുപയോഗിച്ച് നിഹനിക്കുന്നത് മാരണം.

ഒരേ മന്ത്രം തന്നെ പ്രയോഗവൈവിധ്യത്താല്‍ ഈ ആറു കര്‍മ്മങ്ങള്‍ക്കായും ഉപയോഗിക്കാമെന്ന് മന്ത്രശാസ്ത്രം പറയുന്നു. അങ്ങനെ സാധാരണ മനുഷ്യന് അസാധ്യങ്ങളായ പല അത്ഭുതകൃത്യങ്ങളും ശക്തമായ ഉപാസനകൊണ്ടും ശാസ്ത്രാഭ്യാസം കൊണ്ടും ഒരു മാന്ത്രികന് ചെയ്യാന്‍ സാധിക്കുമെന്നതിന് രണ്ടുപക്ഷമില്ല.

ശാസ്ത്രത്തെ പ്രായോഗികമായി അഭ്യസിച്ച് പഠിക്കാതെ വിദൂരത്തുനിന്നുകൊണ്ട് കാര്യമറിയാതെ പറയുന്ന സ്തുതിയും പരിഹാസവും ഒന്നുപോലെ അശാസ്ത്രീയങ്ങളും അവാസ്തവങ്ങളും ബാലിശങ്ങളുമാണെന്ന് പറഞ്ഞേ തീരൂ. ഇതില്‍നിന്നും മന്ത്രത്തെ വിവിധ കാര്യസിദ്ധികള്‍ക്കായി ഉപയോഗിക്കാമെന്നു നാം കണ്ടു. ഇതാണ് ജ്യോതിഷപരമായ ദോഷശാന്തിക്ക് മന്ത്രത്തെ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനം.

ഗ്രഹനിലയില്‍ പിഴച്ചുനില്‍ക്കുന്ന ഗ്രഹത്തിന്റെയോ അതിന്റെ ദേവതയുടെയോ മന്ത്രങ്ങള്‍ ഭക്തിപൂര്‍വ്വം ജപിക്കുക. പുരശ്ചരണം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുക ഒരു സാധാരണക്കാരനു ക്ലേശകരമായിരിക്കും. നിരന്തരമായി ജപം മാത്രം അനുഷ്ഠിക്കുക.

ഭക്തിപൂര്‍വ്വമുള്ള ജപം ഏതുക്ലേശങ്ങളെയും പരിഹരിക്കും. സാധനയില്‍ മാത്രം ആവശ്യമായ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ അനുഷ്ഠാനങ്ങള്‍ ഒഴിവാക്കി ജപം ആര്‍ക്കും പരിശീലിപ്പിക്കാവുന്നതാണ്. മന്ത്രം ഒരു ഗുരുവിന്റെ ഉപദേശപ്രകാരം ജപിക്കുന്നതാണ് ഉത്തമം.

Labels: ,

മൂലമന്ത്രം

മൂലമന്ത്രം

ഗണപതിയുടെ മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

ശിവന്റെ മൂലമന്ത്രം
ഓം നമഃ ശിവായ

വിഷ്ണുവിന്റെ മൂലമന്ത്രം
ഓം നമോ നാരായണായ

സുബ്രഹ്മണ്യന്റെ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

ശാസ്താവിന്റെ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

സരസ്വതീ ദേവിയുടെ മൂലമന്ത്രം
ഓം സം സരസ്വത്യൈ നമഃ

ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

ദുർഗ്ഗയുടെ മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

ഭുവനേശ്വരിയുടെ മൂലമന്ത്രം
ഓം ഹ്രീം നമഃ

ശങ്കരനാരായണന്റെ മൂലമന്ത്രം
ഓം ഹൃം ശിവനാരായണായ നമഃ

ശ്രീരാമന്റെ മൂലമന്ത്രം
ഓം രാം രാമായ നമഃ

ശ്രീപാർവ്വതിയുടെ മൂലമന്ത്രം
ഓം ഹ്രീം ഉമായൈ നമഃ

ഹനുമാന്റെ മൂലമന്ത്രം
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ

അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ

നരസിംഹമൂർത്തിയുടെ മൂലമന്ത്രം
ഔം ക്ഷ്രൗ നമഃ

ശ്രീകൃഷ്ണന്റെ മൂലമന്ത്രം
ഓം ക്ളീം കൃഷ്ണായ നമഃ

മഹാലക്ഷ്മിയുടെ മൂലമന്ത്രം
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ

സൂര്യന്റെ മൂലമന്ത്രം
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ

ചന്ദ്രന്റെ മൂലമന്ത്രം
ഓം സോമായ നമഃ

കാലഭൈരവന്റെ മൂലമന്ത്രം
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ

മൂകാംബികയുടെ മൂലമന്ത്രം
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ

ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ

Labels: ,

ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും

ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും

ഉഗ്രഗ്രഹൈ സിതചതുരശ്ര സംസ്ഥിതൈ൪
മധ്യസ്ഥിതേ ഭൃഗുതനയേഥവോഗ്രയോ
സൗമ്യഗ്രഹൈരസഹിതസന്നിരീക്ഷിതേ
ജായാവധോ ദഹന നിപാതപാശജഃ

സാരം :-

പുരുഷജാതകത്തില്‍ ഉഗ്രന്മാരായ ഗ്രഹങ്ങള്‍ - പ്രബലന്മാരായ പാപഗ്രഹങ്ങള്‍ - ശുക്രന്‍റെ നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും നില്‍ക്കുക; അഥവാ ശുക്രന്‍റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നില്‍ക്കുക.  ശുക്രന് ശുഭഗ്രഹങ്ങളുടെ യോഗമുണ്ടാവാതിരിക്കുകയും ശുഭഗ്രഹങ്ങള്‍ ശുക്രന്‍റെ ഏഴാം ഭാവത്തില്‍ നിന്ന് സമ്പൂ൪ണ്ണമായി ശുക്രനെ നോക്കാതിരിക്കുകയും ചെയ്‌താല്‍ ഭാര്യാ മരണം അഗ്നിനിമിത്തമായും, അഗ്നിയില്‍ ചാടിയോ അഗ്നി ശരീരത്തില്‍  കൊളുത്തിയോ സംഭവിക്കും. അതല്ലെന്നിരുന്നാല്‍ വീഴ്ചകൊണ്ട് ഉയരങ്ങളില്‍  നിന്ന് താഴേക്കു ചാടിയോ വെള്ളത്തില്‍ ചാടിയോ ഭാര്യാ മരണം സംഭവിക്കും. അതുമല്ലെങ്കില്‍ തൂങ്ങിമരണം സംഭവിക്കും. 

ഇങ്ങനെ മൂന്നുവിധം പറഞ്ഞിരിക്കുന്നത് മേല്‍പറഞ്ഞ മൂന്നു യോഗങ്ങള്‍ക്കോരോന്നിനും ഓരോന്നായി പറയാവുന്നതാണെന്ന് കരുതാം. 

Labels: ,

ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം

ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം

ശുക്രേധീധ൪മ്മാസ്തഗേ ഭാനുയുക്തേ 
ഭൗമാഢ്യേ വാ ദാരവൈകല്യമാഹുഃ
സൗമ്യേ നീചാരാദിഭേ സപ്തമസ്തേ
ഭാര്യാ ദുഷ്ടാ ജാരിണി വൈ ശിഖീ വാ

സാരം :-

പുരുഷജാതകത്തില്‍ ആദിത്യനോടോ കുജനോടോ കൂടിയ ശുക്രന്‍ ലഗ്നാല്‍ അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ഏഴാം ഭാവത്തിലോ നിന്നാല്‍ കളത്രവൈകല്യം ഉണ്ടാകും.

പുരുഷജാതകത്തില്‍ കന്നി ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മീനത്തില്‍ നീചസ്ഥാനത്ത് ബുധന്‍ നിന്നാല്‍ ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം.   

പുരുഷജാതകത്തില്‍ മകരലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ ക൪ക്കിടകത്തില്‍ ശത്രുക്ഷേത്രസ്ഥനായി ബുധന്‍ നിന്നാലും ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം. 

മേല്‍പ്പറഞ്ഞത്  പുരുഷ ജാതകഫലം സ്ത്രീയില്‍ വരുത്തിവെക്കുന്ന ക൪മ്മഫലമായി കണക്കാക്കണം.

Labels: ,

സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല / ഭാര്യ ശോഭനസ്ത്രീയായിരിക്കും

സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല / ഭാര്യ ശോഭനസ്ത്രീയായിരിക്കും

ഭാര്യാധിപേ വ്യയഗതേ തനുജന്മപത്യോഃ
പാപാഢ്യയോ൪മദഗയോ൪സ്സുതദാരഹീനഃ
സൗരാരയോ൪ മദകയോരമൃതാംശുരാശി
സമ്പ്രാപ്തയോരിഹഭവേല്‍ കില ശോഭനാസ്ത്രീ

സാരം :-

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപതി പന്ത്രണ്ടാം ഭാവത്തിലും ലഗ്നാധിപനും ജന്മാധിപനും ബലവാന്മാരായ പാപഗ്രഹങ്ങളോടുകൂടി ലഗ്നാല്‍ ഏഴാം ഭാവത്തിലും നിന്നാല്‍ സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല. 

ശനി കുജന്മാ൪ ഒരുമിച്ച് ചന്ദ്രക്ഷേത്രമായ ക൪ക്കിടകത്തില്‍ നിന്നാല്‍ ഭാര്യ (കളത്രം) ശോഭനസ്ത്രീയായിരിക്കും.

Labels: ,

സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും / സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും

സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും / സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും

ക്ഷീണേന്ദുനാ യുവതിഭേസ്തഗതാഃ സുരേഢ്യഃ
പാപാസ്സുഖേ യദി വദന്തി കളത്രഹാനീം
സ്ത്രീസംഗമ൪പ്പിത ധനോമദനേഹി ഭാന്വോ൪
ന്മന്ദാബ്ജയോസ്തു വിസുതോവി കളത്രകോവാ

സാരം :-

പുരുഷജാതകത്തില്‍ മീന ലഗ്നത്തിന് എഴില്‍ (ഏഴാം ഭാവത്തില്‍) കന്നിരാശിയില്‍ ക്ഷീണചന്ദ്രനോടുകൂടി (കറുത്ത പക്ഷത്തിലെ ചന്ദ്രന്‍) വ്യാഴം നില്‍ക്കുകയും നാലാം ഭാവത്തില്‍ - മിഥുനത്തില്‍ പാപഗ്രഹങ്ങളും നിന്നാല്‍ കളത്ര നാശം (ഭാര്യാ നാശം) സംഭവിക്കും.

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ രാഹുവും സൂര്യനും നിന്നാല്‍ സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും. 

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ചന്ദ്രനും ശനിയും ഒന്നിച്ചു നിന്നാല്‍ സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും

Labels: ,

ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും

ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും

പാപഃ പാപേക്ഷിതോ വായദിബലരഹിതഃ
പാപവ൪ഗ്ഗസ്ഥിതോ വാ
പുത്രസ്ഥാനാഥിപോ വാ മൃതിഭവനപതി൪
മാന്ദിരാശീശ്വരോ വാ
നീചസ്ഥശ്ചാമരേഢ്യോ മധുപഗതസിതഃ
പാപസംയുക്തശുക്രഃ
കുര്യുസ്ഥേ ദാരനാശം മദനമുപഗതാഃ
സൗമ്യയോഗേക്ഷണോ നാഃ

സാരം :-

1). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുക.

2). പുരുഷജാതകത്തിലെ ഏഴാം ഭാവത്തിലേയ്ക്ക് പാപഗ്രഹത്തിന്‍റെ ദൃഷ്ടി ഉണ്ടായിരിക്കുക.

3). പുരുഷജാതകത്തിലെ ഏഴാം ഭാവാധിപനായ ഗ്രഹം ബലഹീനനായിരിക്കുക.

4). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപവ൪ഗ്ഗസ്ഥിതനായ പാപഗ്രഹം നില്‍ക്കുക

5). പുരുഷജാതകത്തിലെ അഞ്ചാം ഭാവാധിപാനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

6). പുരുഷജാതകത്തിലെ അഷ്ടമാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

7). പുരുഷജാതകത്തിലെ ഗുളികഭാവാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക.

8). പുരുഷജാതകത്തിലെ ക൪ക്കിടക ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മകരം രാശിയില്‍         (നീചരാശിയില്‍) വ്യാഴം നില്‍ക്കുക. (മകരം വ്യാഴത്തിന് നീചരാശിയാണ്).

9). പുരുഷജാതകത്തിലെ ഇടവലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ വൃശ്ചികം രാശിയില്‍ ശുക്രന്‍ നില്‍ക്കുക.

10). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹത്തോടുകൂടി ശുക്രന്‍ നില്‍ക്കുക.

മേല്‍ പറഞ്ഞ 10 യോഗങ്ങളില്‍ ഒന്ന് ശുഭഗ്രഹയോഗദൃഷ്ടികളൊന്നും കൂടാതെ സംഭവിച്ചാല്‍ കളത്രനാശം (ഭാര്യാ നാശം / ഭാര്യാ മരണം) സംഭവിക്കും. ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി എന്നിവ ഉണ്ടായാല്‍ കളത്ര ഉപേക്ഷ സംഭവിക്കാം (ഭാര്യയെ ഉപേക്ഷിക്കും). 

Labels: ,

ശുക്രാലുള്ള പാപത്വം

ശുക്രാലുള്ള പാപത്വം

             ശുക്രന്‍ ഭാര്യാ ഭര്‍തൃകാരകനും ദാബത്യ സുഖകരനുമാകയാല്‍ ശുക്രനുണ്ടാകുന്ന പാപദൃഷ്ടി, പാപയോഗം, ശുക്രന്ടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പാപസ്ഥിതികള്‍ എന്നീ കാര്യങ്ങളാല്‍ ശുക്രന് പാപസ്പര്‍ശത്താല്‍ മങ്ങലേല്‍ക്കുന്നു. ഇപ്രകാരം ശുക്രനു സംഭവിക്കുന്ന പാപബന്ധത്തെയാണ് ശുക്രാലുള്ള പാപിയായി കണക്കാക്കേണ്ടത്. 

                  ശുക്രഭാഗയില്‍ നിന്നും മുന്‍പോട്ടും പിന്പോട്ടുമുള്ള 15 + 15 = 30 ഭാഗകള്‍ക്കകം നില്‍ക്കുന്ന പാപഗ്രഹങ്ങള്‍, ശുക്രാല്‍ ഏഴില്‍ നില്‍കുന്ന പാപഗ്രഹങ്ങള്‍, ശുക്രനിലേകുള്ള പാപഗ്രഹങ്ങളുടെ വിശേഷ ദൃഷ്ടികള്‍ എന്നിവയാണ് ശുക്രാലുള്ള പാപികളായി കണക്കാക്കേണ്ടത്.

                   ശുക്രന് മൌഡ്യം സംഭവിക്കുന്നത്‌  സൂര്യന്ടെ സാമീപ്യത്താല്‍ ആകയാല്‍ അതും കണക്കിലെടുത്ത് 1/2 പാപത്വം ശുക്രാല്‍ കണക്കാക്കേണ്ടതാണ്. ശുക്രന് ഇപ്രകാരമുള്ള പാപസ്ഥിതികള്‍ ഏറിയാല്‍  ഒന്നരയോ അഥവാ രണ്ട്‌ പാപികള്‍ക്ക് അകത്തോ മാത്രമേ വരാനിടയുള്ളൂ.

Labels: ,

ഭാര്യ (കളത്രം) ഉണ്ടാവാനുള്ള ലക്ഷണങ്ങളും, ഭാര്യയുടെ സ്വഭാവാദി ഗുണദോഷങ്ങളും

ഭാര്യ (കളത്രം) ഉണ്ടാവാനുള്ള ലക്ഷണങ്ങളും, ഭാര്യയുടെ സ്വഭാവാദി ഗുണദോഷങ്ങളും

ദ്യൂനേ ബലോദ്രിക്ത ശുഭേശമിത്ര
പ്രാപ്തേക്ഷിതേ ദ്യൂനപതൗ സിതേവാ
സദ്വ൪ഗ്ഗസംസ്ഥേ സബലേ ച ഭാര്യാ
ഭവന്തി തത് ഖേട ഗുണാനുരൂപാ.

സാരം :-

ലഗ്നാല്‍ ഏഴാം ഭാവം പൂ൪ണ്ണബലമുള്ളതാവുക. 

ബലപൂ൪ണ്ണരായ ശുഭഗ്രഹയോഗമോ ദൃഷ്ടിയോ ഏഴാം ഭാവത്തിനുണ്ടാവുക. 

ഏഴാം ഭാവാധിപന്‍റെ യോഗമോ ദൃഷ്ടിയോ ഏഴാം ഭാവത്തിനുണ്ടാവുക. 

ഏഴാം ഭാവത്തിലേയ്ക്ക് ഏഴാം ഭാവാധിപന്‍റെ ബന്ധുഗ്രഹദൃഷ്ടിയോ യോഗമോ ഉണ്ടാവുക. 

ഏഴാം ഭാവാധിപനും ശുക്രനും ബലവും ശുഭഗ്രഹദൃഷ്ടിയും അഥവാ ശുഭഗ്രഹയോഗവും ശുഭവ൪ഗ്ഗ ബന്ധവും ഉണ്ടാവുക. 

മേല്‍ പറഞ്ഞ യോഗലക്ഷണങ്ങള്‍ പുരുഷജാതകത്തില്‍ ഉണ്ടായാല്‍  കളത്രസുഖം (ഭാര്യാ സുഖം) പൂ൪ണ്ണമായി അനുഭവിക്കും. 

മേല്‍ പറഞ്ഞ യോഗലക്ഷണങ്ങളില്‍ പൂ൪ണ്ണമായ യോഗലക്ഷണയുക്തനായ ഗ്രഹത്തിന്‍റെ സ്വഭാവഗുണങ്ങളായിരിക്കും കളത്രത്തിന് (ഭാര്യക്ക്) ഉണ്ടായിരിക്കുക എന്ന് അനുമാനിക്കണം.

-------------------------------------------
കളത്രം = ഭാര്യ

Labels: ,

7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം.

7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം.

"മദനേ നിധനേപാപി സോച്ച സ്വക്ഷേത്രഗേവിവാ
നെടമംഗല്യമായുസ്സും ശ്രീയും സന്തതിയും വദേല്‍."

            ഏഴാം ഭാവത്തും എട്ടാം ഭാവത്തും ഉച്ചസ്ഥനായോ സ്വക്ഷേത്രസ്ഥിതനായോ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദബതികള്‍ക്ക് ഐശ്വര്യവും ദീര്‍ഘമാഗല്യവും സല്‍സന്താന ഭാഗ്യവും കൈവരുന്നു.

Labels: ,

ലഗ്നാലും ചന്ദ്രാലുമുള്ള പാപനിര്‍ണയം

ലഗ്നാലും ചന്ദ്രാലുമുള്ള പാപനിര്‍ണയം

      ലഗ്നാലുള്ള പാപനിര്‍ണയ സ്ഥിതിക്ക് ഏറ്റവും ശക്തികൂടുതലും ചന്ദ്രാലുള്ള പാപനിര്‍ണ്ണയത്തിന് ചന്ദ്രന്ടെ ബലാബലം അനുസരിച്ചുമാണല്ലോ കണക്കാക്കുന്നത്. അതായത് ചന്ദ്രബലം കൂടുതലായിതീരുന്നതിനാല്‍ അത് ലഗ്നതുല്യമായ ശക്തിയെ ഉണ്ടാക്കുന്നതുമാണ്‌.

         പൌര്‍ണമിയും പൌര്‍ണമിയുടെ മുന്‍പും പിന്‍പുമുള്ള 3 1/2 + 3 1/2 = 7 ദിവസക്കാലവും ചന്ദ്രന്‍ പരിപുഷ്ടനാകയാല്‍ ആ ചന്ദ്രാലുള്ള പാപസ്ഥിതി ലഗ്നതുല്യമായി കണക്കാക്കേണ്ടതാണ്. അര്‍ദ്ധചന്ദ്രാവസ്ഥയില്‍ (അപരപക്ഷത്തിലും സിതപക്ഷത്തിലും) ചന്ദ്രാലുള്ള പാപിക്ക്‌  1/2 പാപത്വം വീതം കണക്കാക്കേണ്ടതും അമാവാസിയോട് അടുത്ത ചന്ദ്രനാണെങ്കില്‍ ക്ഷീണചന്ദ്രനെന്നുള്ള നിലയ്ക്ക് ചന്ദ്രാലുള്ള പാപികള്‍ക്ക് പ്രസക്തികുറയുന്നതിനാല്‍ 1/4 പാപത്വം വീതം കൊടുക്കുകയും ചെയ്യേണ്ടതാണ്.

ലഗ്നവും ചന്ദ്രലഗ്നവും ഒരുമിച്ചുവന്നാല്‍ പാപസാമ്യം നോക്കേണ്ട വിധം 

           ലഗ്നവും ചന്ദ്രരാശിയും ഒരേ രാശിയായി വന്നാല്‍ ചന്ദ്രന് പ്രത്യേകം പാപസ്ഥിതി നോക്കേണ്ടതില്ല എന്നുള്ള അഭിപ്രായക്കാരുമുണ്ട്.

ലഗ്നാധിപനായ പാപഗ്രഹം പാപസ്ഥാനത്തുനിന്നാല്‍ 

    ലഗ്നാധിപനായ പാപഗ്രഹം പാപസ്ഥാനത്ത് നിന്നാല്‍ അത് മുഴുപാപിയാകുന്നില്ല.

Labels: ,

കുജന്‍ ( ചൊവ്വ ) നിര്‍ദ്ദോഷിയാകുന്ന കാര്യങ്ങള്‍

കുജന്‍ ( ചൊവ്വ ) നിര്‍ദ്ദോഷിയാകുന്ന കാര്യങ്ങള്‍

         4, 7, എന്നീ ഭാവങ്ങളില്‍ സ്വക്ഷേത്ര രാശികളിലോ ഉച്ചനീച്ചരാശികളിലോ കുജന്‍  നിന്നാല്‍ ചൊവ്വാദോഷം ഉണ്ടാകുന്നതല്ല. ആ ഭാവങ്ങളിലുള്ള നീചവും മൌഡ്യവും ഒഴിച്ചുള്ള കുജന്‍ പൂര്‍ണ്ണ നന്മയെ ചെയ്യുന്നതുമാണ്.

"ചരരാശിഗതോ ഭൌമ
കുജദോഷം വിനശ്യതി" -  അതുകൊണ്ട് കര്‍ക്കടകം രാശി കുജന് പാപശക്തികുറയുന്നു.

"കളത്രനാശമില്ലെഴില്‍ സ്വക്ഷേത്രപാപിനില്‍ക്കുകില്‍"

                  7 ലെ സ്വക്ഷേത്രപാപിക്ക് ദോഷശക്തിയില്ലായെന്ന്‍ പ്രശ്നരീതിയില്‍ പറയുന്നു. ഏഴാം ഭാവാധിപന്‍ സ്വക്ഷേത്രസ്ഥിതനായി നിന്നാല്‍ ആ ഭാവത്തില്‍ പുഷ്ടിയെക്കൊടുക്കുന്നതാണ്. 

Labels: ,

കുജാദിപാപഗ്രഹങ്ങളുടെ കണക്കുകള്‍

കുജാദിപാപഗ്രഹങ്ങളുടെ കണക്കുകള്‍

         കുജന് പാപശക്തി 2 ആണെങ്കില്‍ രാഹുവിനും ശനിക്കും 1 വീതവും സൂര്യനും കേതുവിനും 1/2 പാപത്വം വീതം കണക്കാക്കേണ്ടതാണ്.

Labels: ,

പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍

പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍

1. പാപഗ്രഹങ്ങള്‍ക്ക് ശുഭഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഉണ്ടാകുക.

2. പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പും ശുഭഗ്രഹങ്ങള്‍ നില്‍ക്കുക.

3. പാപഗ്രഹങ്ങള്‍ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്യുക.

4. കേന്ദ്രത്രികോണരാശികളുടെ ആധിപത്യത്താല്‍ പാപഗ്രഹങ്ങള്‍ രാജയോഗ കാരകരായിതീരുക.

5. ലഗ്നാധിപത്യം പാപഗ്രഹങ്ങള്‍ക്ക് ഉണ്ടാകുക.

    ഇപ്രകാരം പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ പാപന്ടെ രൂക്ഷത കുറയാനിടയാകുന്ന്താണ്. മുഴുപാപത്വവും കുറയുന്നില്ലയെന്നുള്ളതും ശ്രദ്ധേയമാണ്.

       ഉച്ചസ്ഥനായ പാപഗ്രഹം ദോഷഫലത്തെ ചെയ്യുന്നതല്ല. നീച്ചത്തിലോ ശത്രുക്ഷേത്രത്തിലോ നില്‍ക്കുന്ന ഗ്രഹം ദോഷഫലത്തെ ചെയ്യുന്നു. മൌഡ്യം ഉള്ള ഗ്രഹം അതിദോഷത്തെ ചെയ്യുന്നു

Labels: ,

ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും

ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും

                     ശുഭഗ്രഹങ്ങള്‍ വ്യാഴം, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, എന്നീ ക്രമത്തിലും പാപഗ്രഹങ്ങള്‍ കുജന്‍, ശനി, രാഹു, കേതു, സൂര്യന്‍ എന്നീ ക്രമത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പാപഗ്രഹങ്ങളുടെ രൂക്ഷത അനുസരിച്ചുള്ള ക്രമീകരണം

             പാപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ രൂക്ഷത കുജനും അതില്‍ താഴെ ശനിയും അതിനടുത്ത് രാഹുവും അവസാനം സൂര്യനും കേതുവിനുമാണ്.

Labels: ,

പാപസാമ്യതയില്‍ കര്‍ശനമായ ശാസ്ത്ര നിയമം

പാപസാമ്യതയില്‍ കര്‍ശനമായ ശാസ്ത്ര നിയമം

                 പാപസാമ്യനിരൂപണത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് ഏറ്റവും പാപസാമ്യം ഇല്ലാത്തത് അത്യന്തം കഷ്ടത്തെചെയ്യുന്നതാണ്. പുരുഷന്ടെ പാപിക്ക്‌ തുല്യമായോ അതില്‍നിന്നും 1/2 പാപിയോ, ഏറിയാല്‍ 1 പാപിയോ സ്ത്രീയ്ക്ക് കുറഞ്ഞിരിക്കുകയും ചെയ്താല്‍ അതുവളരെ യോജിപ്പാണ്. പുരുഷനെക്കാള്‍ സ്ത്രീയ്ക്ക് അല്പവും പാപികൂടുതലാകാന്‍ പാടില്ല. എന്നാണ് ശാസ്ത്രത്തില്‍ കര്‍ശനമായ കാര്യം. അപ്രകാരം വന്നാല്‍ പാപി വളരെ കുറഞ്ഞ ജാതകര്‍ക്ക് ആയുസ്സ് കുറഞ്ഞുപോകുമെന്നാണ് ശാസ്ത്രനിയമം

Labels: ,

പാപസാമ്യനിരൂപണം

പാപസാമ്യനിരൂപണം

            വിവാഹപ്പൊരുത്തത്തില്‍ അതിപ്രധാനമായ ഭാഗമാണ് പാപസാമ്യം. സൂക്ഷ്മമായി ഗണിച്ചുണ്ടാക്കിയ സ്ത്രീ പുരുഷജാതകഗ്രഹനിലകളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണ്ണയിക്കേണ്ടത്. ഭാവസന്ധിപ്രകാരം ഗ്രഹസ്ഥിതികള്‍ ശരിയായി മനസ്സിലാക്കുന്നതിന് ഗ്രഹസ്ഫുടം, നവാംശകം എന്നിവ വളരെ അത്യാവശ്യമാണ്.

                   ഗ്രഹങ്ങളുടെ സ്വക്ഷേത്രസ്ഥിതി, ഉച്ചനീചാവസ്ഥകള്‍, ശത്രുക്ഷേത്രസ്ഥിതി, മൌഡ്യം, അംശകബലാബലങ്ങള്‍, പാപഗ്രഹങ്ങളുടെ ശുഭയോഗദൃഷ്ടികള്‍, പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പുമുള്ള ശുഭഗ്രഹസ്ഥിതികള്‍, ശുക്രനുണ്ടാകുന്ന പാപയോഗം, പാപദൃഷ്ടി, ശുക്രന്ടെയും ഏഴാംഭാവാധിപന്ടെയും ബലാബലങ്ങള്‍, ലഗ്നാലും ചന്ദ്രാലും മംഗല്യഭാവങ്ങളിലും മറ്റു പാപസ്ഥാനങ്ങളിലുമുള്ള ഗ്രഹസ്ഥിതികള്‍, ലഗ്നബലം, ചന്ദ്രബലം, പാപഗ്രഹങ്ങള്‍ക്കുള്ള ശക്തിനിര്‍ണയം മുതലായവ വളരെ സൂക്ഷ്മായി ചിന്തിച്ചാലെ പാപസാമാന്യനിരൂപണം മിക്കവാറും പൂര്‍ണ്ണമാവുകയുള്ളൂ .

       പൊരുത്ത വിഷയത്തില്‍ പാപസാമ്യനിരൂപണം അതിപ്രധാനമാകയാല്‍ വളരെ സൂഷ്മതയോടുകൂടി കൈകാര്യം ചെയ്യേണ്ടതാണ്.

                 ആദ്യം സ്ത്രീപുരുഷജാതകങ്ങള്‍ പരിശോധിക്കുബോള്‍ പാപസാമ്യം ഇല്ലെന്നും കണ്ടാല്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം ചിന്തിക്കേണ്ടകാര്യമില്ല. അതുപോലെതന്നെ ചില നക്ഷത്രങ്ങള്‍ തമ്മില്‍ ഒട്ടും ചേരുകയില്ലെന്നു കണ്ടാല്‍ അവരുടെ ജാതകങ്ങള്‍ തമ്മില്‍ പാപസാമ്യം ചിന്തിച്ചിട്ടും കാര്യമില്ല. ഇതിലേക്കായി രണ്ടുകാര്യങ്ങളും സാമാന്യമായി ആദ്യം ശ്രദ്ധിക്കേണ്ടതാണ്.

Labels: ,

ഒരേ നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം വിവാഹം കഴിക്കുവാന്‍ സാധിക്കുമോ?

ഒരേ നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം വിവാഹം കഴിക്കുവാന്‍ സാധിക്കുമോ?

രോഹിണ്യാര്‍ദ്ര ശ്രവിഷ്ഠാ ച തിഷ്യമൂലമഘാനി ഷട് 

ദമ്പത്യോര്‍ജ്ജന്മനക്ഷത്രമേകതാരം സുദുഃഖദം.

    രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം - മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രം ആയിരിയ്ക്കുന്നത് രണ്ടുപേര്‍ക്കും വളരെ ദുഃഖപ്രദമാകുന്നു.


ആഷഢഭരണീഹസ്തസാര്‍പ്പേന്ദ്രവരുണാനി ഷട്,
ദമ്പത്യോര്‍ജ്ജന്മതാരൈക്യം നഷ്ടായുഃശ്രീവിയോഗദം.

   പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം, മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്‍മനക്ഷത്രമെങ്കില്‍, ധന നാശവും വിയോഗവും, അകാല മരണവും കൂടിയും സംഭവിയ്ക്കുന്നതാകുന്നു.

Labels: ,

പാപസാമ്യ ചിന്ത

പാപസാമ്യ ചിന്ത

സ്ത്രീയുടേയും പുരുഷന്‍റെയും ജാതകത്തില്‍ കാണുന്ന പാപഗ്രഹങ്ങള്‍ക്ക്‌ സ്വഭാവത്തിലും, സ്ഥിതിയിലും, ഫലദാനശേഷിയിലും സാമ്യം കാണുക എന്നതിനെയാണ് പാപസാമ്യം എന്ന് പറയുന്നത്. അതായത് സ്ത്രീ ജാതകത്തിലെ പാപത്വത്തെ നി൪വീര്യമാക്കാന്‍ പറ്റിയ പാപത്വം പുരുഷജാതകത്തിലും അതുപോലെ പുരുഷജാതകപാപത്വത്തെ നി൪വീര്യമാക്കാന്‍ പറ്റിയ പാപത്വം, സ്ത്രീ ജാതകത്തിലും  ഉണ്ടായിരിക്കുക എന്നതാണ് പാപസാമ്യം എന്ന സിദ്ധാന്തം.

പാപസാമ്യസിദ്ധാന്തം ഒരു വൈരുദ്ധ്യമാണ് എന്ന് തോന്നുക സ്വാഭാവികമാണ്. അതായത് ഒരു ജാതകത്തിലെ പാപത്വം മറ്റു ജാതകത്തിലെ ശുഭത്വം കൊണ്ടുവേണ്ടേ പരിഹരിക്കേണ്ടത് എന്ന സംശയം തോന്നാം. ഗണിതത്തിലെ രണ്ടു ന്യൂനങ്ങള്‍ ചേരുമ്പോള്‍ ഒന്നുമില്ലാതാകുന്നതുപോലെ വേണം പാപസാമ്യത്തേയും കണക്കാക്കേണ്ടത്. വേണമെങ്കില്‍ ശരീരത്തിലെ രോഗപ്രതിരോധ ശക്തിയോട് ഇതിനെ താരതമ്യപ്പെടുത്താം. ശരീരത്തില്‍ രോഗബീജം കുത്തിവെച്ചാല്‍ ആ രോഗപ്രതിരോധ ശക്തി വളരുന്നു. അതുപോലെ സ്ത്രീക്കോ പുരുഷനോ ഒരു ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ മറ്റൊരാളുടെ ആ ഭാവത്തില്‍ നില്‍ക്കുന്ന പാപന്‍റെ ഫലം ഏല്‍ക്കുകയില്ല. പാപത്വം മൂലമുള്ള ദോഷങ്ങളും ക്ലേശങ്ങളും വിവാഹജീവിതത്തില്‍ തടയാനുള്ള കഴിവ് ഉണ്ടാകും

Labels: ,

കാറ്റിനെ പിടിക്കാൻ പോയ കുട്ടിയുടെ കഥ
തീർച്ചയായും  ഒരു interesting അനുഭവം ആയിരുന്നു കൂടുതൽ പഠനം ആവശ്യമായ ഒരു വസ്തുത ആണ് വിവരിക്കുന്നത് ഒരു നല്ല ഡിസ്കഷൻ പ്രതീക്ഷിക്കുന്നു
2  ദിവസത്തെ 160 കിലോമീറ്റര് അലച്ചിലിനു ശേഷം കക്ഷിയെ കണ്ടുമുട്ടിയത് എന്റെ വീടിന്റെ 5 കിലോമീറ്റര് അടുത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ മുന്നിൽ വച്ചാണ് യോഗയുടെ സത്യവും മിഥ്യയും അന്വേഷിച്ചു ഇറങ്ങിയതാണ് ആരോഗ്യകരമായ ഒരു മത്സരം നീണ്ട സംഭാഷണത്തിന്റെ അവസാനം ഞാൻ വന്ന കാര്യത്തിനെ പാട്ടി ചോദിച്ചു അതായതു എനിക്ക് ഒരു അനുഭവം ഉണ്ടാക്കിത്തരാൻ ഒരാളുടെ രോഗം മറ്റൊരാളിലേക്ക് മാറ്റം എന്നുള്ള ഒരു ഏതു ആയിട്ടാണ് ഈ സംഭവത്തിന്റെ തുടക്കം എന്നാൽ വേറൊരു സംഭവം കാണിച്ചു തരം എന്ന് പറഞ്ഞി അദ്ദേഹം എന്റെ കയ്യിൽ സ്പർശിച്ചു ഇരിക്കുന്നിടത്തു നിന്നും എണീക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു . ഏതു സംഭവിച്ചത് ഒരു സ്പര്ശനം ഉണ്ടായപ്പോഴാണ് . പിന്നെ ഇന്റെരെസ്റ്റിംഗ് ആയുള്ള ഒരു കാര്യം ഉപാസന മൂർത്തികളെ കാണാനുണ്ടായിരുന്നില്ല എന്നതാണ് വിളിച്ചിട്ടും വന്നില്ല മുന്നിലുള്ള ആളെ പറ്റി ചോദിച്ച കാര്യങ്ങൾക്കും അവരുടെ അടുത്തുനിന്നും ഉത്തരം കിട്ടിയില്ല. അപ്പോൾ ഞാൻ ആളോട് ചോദിച്ചു ഈ തളർച്ചക്കു കാരണം എന്താണെന്നു അപ്പോൾ പറഞ്ഞത് എന്നെ ചുറ്റി നിൽക്കുന്ന ഓറ എടുത്തു മാറ്റിയതാണെന്നു അതുകൊണ്ടു തന്നെ അവനെ ഉപാസന മൂർത്തിയുടെ അഭാവം അനുഭവപ്പെട്ടത് എന്ന് കരുതുന്നു.പക്ഷെ വിചാരിച്ച തെളിവ് കിട്ടാത്തതിൽ നിരാശനാണ് തുടർന്നുള്ള കണ്ടുമുട്ടലുകളിൽ അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു . ഏതെല്ലാം കഴിഞ്ഞു പിരിയുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു തളർച്ച ഉണ്ടാകും സശ്രദ്ധിച്ചോളു എന്ന് എന്നാൽ ഞാൻ അത് വകവച്ചിരുന്നില്ല ഇന്നലെ നൈറ്റ് 12 മാണിയോട് കൂടി ആണ് പിരിഞ്ഞത് നൈറ്റ് 12 to today night 9.30 വര ഞാൻ ഉണർന്നു ഇരുന്നത് വെറും 3  മണിക്കൂർ ആണ് .കാരണം എന്താണെന്നു അറിയില്ല ടെർച്ചയായും ഇന്റെരെസ്റ്റിംഗ് അനുഭവങ്ങൾ ആണ് സത്യമോ മിഥ്യയോ എന്നുള്ള കാര്യത്തിൽ അറിവുള്ളവരുടെ അഭിപ്രായം തേടുന്നു