പാപസാമ്യനിരൂപണം
പാപസാമ്യനിരൂപണം
വിവാഹപ്പൊരുത്തത്തില്‍ അതിപ്രധാനമായ ഭാഗമാണ് പാപസാമ്യം. സൂക്ഷ്മമായി ഗണിച്ചുണ്ടാക്കിയ സ്ത്രീ പുരുഷജാതകഗ്രഹനിലകളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണ്ണയിക്കേണ്ടത്. ഭാവസന്ധിപ്രകാരം ഗ്രഹസ്ഥിതികള്‍ ശരിയായി മനസ്സിലാക്കുന്നതിന് ഗ്രഹസ്ഫുടം, നവാംശകം എന്നിവ വളരെ അത്യാവശ്യമാണ്.
ഗ്രഹങ്ങളുടെ സ്വക്ഷേത്രസ്ഥിതി, ഉച്ചനീചാവസ്ഥകള്‍, ശത്രുക്ഷേത്രസ്ഥിതി, മൌഡ്യം, അംശകബലാബലങ്ങള്‍, പാപഗ്രഹങ്ങളുടെ ശുഭയോഗദൃഷ്ടികള്‍, പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പുമുള്ള ശുഭഗ്രഹസ്ഥിതികള്‍, ശുക്രനുണ്ടാകുന്ന പാപയോഗം, പാപദൃഷ്ടി, ശുക്രന്ടെയും ഏഴാംഭാവാധിപന്ടെയും ബലാബലങ്ങള്‍, ലഗ്നാലും ചന്ദ്രാലും മംഗല്യഭാവങ്ങളിലും മറ്റു പാപസ്ഥാനങ്ങളിലുമുള്ള ഗ്രഹസ്ഥിതികള്‍, ലഗ്നബലം, ചന്ദ്രബലം, പാപഗ്രഹങ്ങള്‍ക്കുള്ള ശക്തിനിര്‍ണയം മുതലായവ വളരെ സൂക്ഷ്മായി ചിന്തിച്ചാലെ പാപസാമാന്യനിരൂപണം മിക്കവാറും പൂര്‍ണ്ണമാവുകയുള്ളൂ .
പൊരുത്ത വിഷയത്തില്‍ പാപസാമ്യനിരൂപണം അതിപ്രധാനമാകയാല്‍ വളരെ സൂഷ്മതയോടുകൂടി കൈകാര്യം ചെയ്യേണ്ടതാണ്.
ആദ്യം സ്ത്രീപുരുഷജാതകങ്ങള്‍ പരിശോധിക്കുബോള്‍ പാപസാമ്യം ഇല്ലെന്നും കണ്ടാല്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം ചിന്തിക്കേണ്ടകാര്യമില്ല. അതുപോലെതന്നെ ചില നക്ഷത്രങ്ങള്‍ തമ്മില്‍ ഒട്ടും ചേരുകയില്ലെന്നു കണ്ടാല്‍ അവരുടെ ജാതകങ്ങള്‍ തമ്മില്‍ പാപസാമ്യം ചിന്തിച്ചിട്ടും കാര്യമില്ല. ഇതിലേക്കായി രണ്ടുകാര്യങ്ങളും സാമാന്യമായി ആദ്യം ശ്രദ്ധിക്കേണ്ടതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home