Thursday 14 September 2017

മന്ത്രസാധന ആരംഭിക്കാൻ നല്ല സമയം

മന്ത്രസാധന ആരംഭിക്കാൻ നല്ല സമയം
കാലത്തിന്റെ ഓരോ നിമിഷത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഓരോ നിമിഷവും ചിലകാര്യങ്ങൾക്ക് അനുകൂലവും ചില കാര്യങ്ങൾക്ക് പ്രതികൂലവുമായിരിക്കും. ഈ അടിസ്ഥാനത്തിൽ മന്ത്രസാധനക്കും അനുകൂലമായ സമയങ്ങൾ ഉണ്ട്. ആ സമയത്ത് മന്ത്രകാരകനായ ഗ്രഹവും, ജാതകന്റെ ഉപാസനക്കുള്ള കഴിവും, ആ സമയത്തുള്ള പ്രകൃതിയും ഉപാസനക്ക് അനുകൂലമായിരിക്കും. താഴെ അത്തരത്തിൽപ്പെട്ട ചില മന്ത്രജപമുഹൂർത്തങ്ങൾ കൊടുക്കുന്നു.

1). വ്യാഴാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്ന ദിവസം (ഇതിന് സിദ്ധിയോഗം എന്ന് പറയുന്നു)

2). ഞായറാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്നതും നല്ലതാണ്.

3). ചില മാസങ്ങളിൽ ഉപാസന തുടങ്ങാൻ നല്ലതാണ്.

മാസങ്ങൾ = ചൈത്രം (മേടം), വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), ഭാദ്രപദം (കന്നി), മാഘം (കുംഭം), ഫാൽഗുനം (മീനം).

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home