Wednesday 10 August 2016

Anandashayanam mural


via Instagram http://ift.tt/2aMDOWA

Labels: ,

3.വഴിപാടു ഗുണങ്ങള്‍

വഴിപാടു ഗുണങ്ങള്‍
1. വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
    രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട്  കഴിച്ചാലുള്ള ഗുണം ?
     ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട്  കഴിച്ചാലുള്ള ഫലം ?
    മാനസിക സുഖം

9. കൂവളമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?
    മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട്  കഴിച്ചാലുള്ള ഫലം ?
      അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?
      വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?
      ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട്  കഴിച്ചാലുള്ള ഫലം ?
      കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      രോഗശാന്തി

18. ഐകമത്യഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      രോഗശാന്തി

20. അഘോരഹോമം വഴിപാട്  നടത്തിയാലുള്ള ഫലം ?
      ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട്  നടത്തിയാലുള്ള ഫലം ?
      സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25. ഭഗവതിസേവ വഴിപാട്  നടത്തിയാലുള്ള ഫലം ?
      ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട്  നടത്തിയാലുള്ള ഫലം ?
      ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട്  നടത്തിയാലുള്ള ഗുണം ?
      വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?
      രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം,  മനസമാധാനം

31. ആത്താഴപൂജ  വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം  വഴിപാട്  നടത്തിയാലുള്ള ഗുണം ?
       നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം  നടത്തിയാലുള്ള ഫലം ?
       ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
      ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം  വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം  വഴിപാട്  നടത്തിയാലുള്ള ഗുണം ?
       താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം  വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത്   വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
       പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
      കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
      രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട്  നടത്തിയാലുള്ള ഗുണം ?
      തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട്  നടത്തിയാലുള്ള ഗുണം ?
      മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട്  നടത്തിയാലുള്ള ഗുണം ?
      നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      ധനധാന്യ വര്‍ദ്ധന

49. തന്നീരാമ്രിതം വഴിപാട്  നടത്തിയാലുള്ള ഗുണം ?
      രോഗശാന്തി, അഭീഷ്ടശാന്തി.

Labels: ,

Ganesha


via Instagram http://ift.tt/2aTDlCs

Labels:

Brahmma- god of creation


via Instagram http://ift.tt/2aL9N6k

Labels:

2.പുഷ്പാഞ്ജലി ഗുണങ്ങള്‍

പുഷ്പാഞ്ജലി ഗുണങ്ങള്‍
1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ആയുരാരോഗ്യവര്‍ദ്ധന.

2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.

3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശാരീരികക്ലേശ നിവാരണം.

4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    മംഗല്ല്യസിദ്ധി.

5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
    ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.

6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    ഐശ്വര്യം

7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.

8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.

9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
    മോക്ഷം, ഇഷ്ടസന്താനലാഭം.

10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ദീര്‍ഘായുസ്സ്

11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ശ്രീത്വം വര്‍ദ്ധിക്കുന്നതിനു, സമ്പല്‍സമൃദ്ധി.

12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി.

13. പഥിക്രതുസൂക്ത  പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
      നല്ലബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്കു നടത്തുന്നതിനും.

14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
       വിദ്യാലാഭം, മൂകതാനിവാരണം.

15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      മുന്‍ജന്മ പാപപരിഹാരം.

16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      അഭീഷ്ടസിദ്ധി, യശസസ്.

17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      മംഗളലബ്ധി.

18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      നാല്കാളികളുടെ രോഗശമനത്തിനു.

19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      ശരീരികബലം വര്‍ദ്ധിക്കുന്നു.

20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
      ശിവസായൂജ്യം

Labels: ,

#blog


via Instagram http://ift.tt/2bglSTQ

Labels:

1.അഭിഷേക ഫലങ്ങള്‍

അഭിഷേക ഫലങ്ങള്‍
1. പാലഭിഷേകത്തിന്റെ ഫലം ?
    കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.

2. നെയ്യഭിഷേകത്തിന്റെ ഫലം ?
    സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.

3. പനിനീരഭിഷേകത്തിന്റെ ഫലം ?
    പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
    ദൈവീകഭക്തി വര്‍ദ്ധന

5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
    പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.

6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
    ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
    നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.

8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
    ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
    പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
      മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
      മധുരമായ ശബ്ദമുണ്ടാകും.

12. വാകചാര്‍ത്ത്  അഭിഷേകത്തിന്റെ ഫലം ?
      മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
      അസുഖ നിവാരന്നം.

14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
      ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.

15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
      ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.

16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
      ഭയനാശപരിഹാരത്തിന് .

17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
      യമഭയം അകലുന്നു.

18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
      ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.

19. തൈരാഭിഷേകത്തിന്റെ ഫലം ?
      മാതൃഗുണം, സന്താനലബ്ധി.

20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
      ഐശ്വര്യസിദ്ധി

21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
      ധനലാഭം

22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
      ആയുര്‍ലാഭം

23. കലശാഭിഷേകത്തിന്റെ ഫലം ?
      ഉദ്ധിഷ്ടകാര്യസിദ്ധി

24. നവാഭിഷേകത്തിന്റെ ഫലം ?
      രോഗശാന്തി, സമ്പല്‍ സമൃതി

25. മാബഴാഭിഷേകത്തിന്റെ ഫലം ?
      സര്‍വ്വവിജയം

26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
      ദീര്‍ഘായുസ്സ്

27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
      വിജയം

28. അന്നാഭിഷേകത്തിന്റെ ഫലം ?
      ആരോഗ്യം, ആയുര്‍വര്‍ദ്ധന.

Labels: ,

ganesha


Labels:

Mystic Eye

Mystic Eye, അഥവാ “മൂന്നാം കണ്ണു ”

ദൈവങ്ങളുടെ ചിത്രങ്ങളുടെ ശിരസ്സിനുചുറ്റും ഒരു പ്രകാശവലയം നമ്മൾ കണ്ടിട്ടുണ്ട്. പണ്ട് ആളുകൾ ദൈവങ്ങൾക്കുമാത്രമേ അത് ഉണ്ടായിരുന്നുള്ളുവെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ  തലയ്ക്കു ചുറ്റും മാത്രമല്ല   , ശരീരത്തിനെ ഉൾക്കൊണ്ടും പൊതിഞ്ഞും  എല്ലാ ആളുകളിലും, എല്ലാ ജീവജാലങ്ങളിലും ഒരു പ്രകാശവലയമുണ്ടെന്നു ഇപ്പോൾ നമ്മൾ മനസ്സിലാക്കുന്നു.
അതുപോലെ ശിവഭഗവാന്റെ ചിത്രങ്ങളിൽ നാം അദ്ദേഹത്തിന്റെ തിരുനെറ്റിയിൽ  ഒരു മൂന്നാം കണ്ണു കണ്ടിട്ടുണ്ട്. അതിലൂടെ അദ്ദേഹം അതിശക്ത്മായ അഗ്നി വർഷിയ്ക്കുന്നതായാണു പലപ്പോഴും ചിത്രീകരിയ്ക്കപ്പെട്ടുകണ്ടിട്ടുള്ളത്. നമ്മുടെ കണ്ണുകൾപ്പോലെയുള്ള ഒന്ന്, എന്നാൽ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ മൂന്നാം കണ്ണു,  ശിവഭഗവാനുമാത്രമല്ല എല്ലാമനുഷ്യർക്കുമുണ്ടെന്നു പറയുന്നു. എന്നാൽ ഇത് മഹാഭൂരിഭാഗം പേരിലും തുറക്കപ്പെടാതെയാണു സ്ഥിതിചെയ്യുതെന്നുമാത്രം. മൂന്നാം കണ്ണിനെ പലരും ആജ്ഞാചക്രയായും, പീനിയൽ ഗ്രന്ഥിയായും  തെറ്റിദ്ധരിയ്ക്കുന്നുണ്ട്. അതേ സമയം ആജ്ഞാചക്രയും, പീനിയൽ ഗ്രന്ഥിയും, ത്ര്യക്കണ്ണും, തികച്ചും വ്യത്യസ്ഥവും അതേ സമയം പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നവയുമാണു.
പീനിയൽഗ്രന്ഥി മനുഷ്യമസ്തിഷ്ക്കമാകുന്ന കമ്പ്യൂട്ടറിലെ ഒരു Spiritual Modem ആണെന്നുപറയാം. ഈ ഗ്രന്ഥി സജീവമാകുമ്പോൾ അതിനു നമുക്ക് നഗ്നനേത്രങ്ങളാൽ, കാതുകളാൽ കാണാനും, കേൾക്കാനും കഴിയാത്ത കാര്യങ്ങളെ മറ്റു ലോകങ്ങളിലെ അറിവുകളെ, കാഴ്ചകളെ, ശബ്ദങ്ങളെ മസ്തിഷ്ക്കത്തിലൂടെ നമുക്ക് അനുഭവസാദ്ധ്യമാക്കാൻ സഹായിയ്ക്കുകയാണു ചെയ്യുന്നത്. അതീന്ദ്രിയജ്ഞാനം എന്നുപറയുന്നതിന്റെ ശാസ്ത്രീയവശം ഇതാണെന്നുപറയാം. സാധാരണയായി യോഗസാധനയിലൂടെ ഒരു സാധകൻ മുന്നേറുമ്പോൾ, യോഗനാഡികൾ സജീവമായി, യാതൊരു പാർശ്വഫലങ്ങളൊ, ചിത്തഭ്രമങ്ങളൊ ഇല്ലാതെ സാധകൻ കൂടുതൽ ബോധതലത്തിലേയ്ക്ക് ഉയരുന്നതിനു അനുപാധികമായി ഉണരുന്ന സിദ്ധിവിശേഷണങ്ങളിൽ ഒന്നാണിത്.
അതേ സമയം, കൈനോട്ടക്കാർ, മഷിനോട്ടക്കാർ, ജ്യോതിഷികൾ, സാധകർ എന്നിവരിലൊക്കെ നേരിയതോതിൽ പീനിയൽ ഗ്രന്ഥി സജീവമാകാറുണ്ട്. ആരിൽ പീനിയൽ ഗ്രന്ഥി കൂടുതലായി സജീവമാകുന്നുവോ അവരാണു തങ്ങളുടെ പ്രവർത്തനമേഘലയിൽ കൂടുതൽ പ്രസിദ്ധരായും, പ്രഗല്ഭരായും കണ്ടുവരുന്നത്. പീനിയൽ ഗ്രന്ഥിയുടെ ഉണർവ്, മൂന്നാംകണ്ണു അല്പമായിതുറക്കുന്നതിനു  സഹായിയ്ക്കുകയാണു ചെയ്യുന്നത്. അങ്ങിനെയാണു അവരിൽ അതീന്ദ്രിയസിദ്ധി ഉടലെടുക്കുന്നത്.
കുണ്ഡലിനീശക്തി ഉണർന്നു ഉയർന്നുവരുമ്പോൾ പീനിയൽ ഗ്രന്ഥി പരിപൂർണ്ണമായും സജീവമാകുകയും അജ്ഞ ചക്രയിലെ രുദ്രഗ്രന്ഥി ഭേദിയ്ക്കപ്പെടുകയും  ഈ മൂന്നാംകണ്ണു പരിപൂർണ്ണമായും തുറക്കുകയും ഭൂതം, വർത്തമാനം, ഭാവി, എന്നിങ്ങനെയുള്ള ത്രികാല ജ്ഞാനത്തിനും, സാധകൻ ഉടമയാകുകയും ചെയ്യുമത്രെ..
ഇതുകൂടാതെ, ഗർഭിണിയായ സ്ത്രീകൾ കഠിനമായ ഭയപ്പാടിനു വിധേയരാകുന്നുവെങ്കിൽ അങ്ങിനെ ജനിയ്ക്കുന്ന കുട്ടികളിലും, കുട്ടിക്കാലത്തു, ലൈംഗിക പീഡനങ്ങൾ, കടുത്തഭയപ്പാടുകൾ എന്നിവ ഏല്ക്കേണ്ടിവരുന്നകുട്ടികളിലും മൂലാധാരചക്രയുടെ അസ്ഥിരതയാൽ, കുണ്ഡലിനീശക്തി നേരിയതോതിൽ ഇളകുന്നതിനും ഇത് നേരിയതോതിലുള്ള അതീന്ദ്രിയസിദ്ധി ഉളവാക്കുന്നതായും കണ്ടുവരുന്നു.          എന്നാൽ ഇത് യോഗനാഡികൾ ശക്തമല്ലാത്ത സാഹചര്യത്തിൽ സംഭവിയ്ക്കുന്നതുകൊണ്ട്  അവരിൽ, അകാരണഭയം, സംശയം തുടങ്ങിയ മാനസ്സികരോഗങ്ങളാണു ജനിപ്പിയ്ക്കുക.

Labels: , , ,

ഗണപതി ഹോമത്തിന്റെ പ്രസാദ ത്തിന്റെ പ്രത്യേകത

*ഗണപതി ഹോമത്തിന്റെ പ്രസാദ ത്തിന്റെ പ്രത്യേകത*

1)  ചുവന്ന അവിൽ 
      ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത് .ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു .അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല 
     ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല 
      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു 
2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു 
3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌ 
  4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു 
            ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം കൂടിയാണു ....

Labels: , ,

QUOTES -Osho

"ജീവിതം നിങ്ങളറിയാതെ സംഭവിച്ചു. ജനനം സംഭവിക്കുന്നു, മരണം സംഭവിക്കുന്നു, നിങ്ങൾ അറിയാതെ സ്നേഹം സംഭവിക്കുന്നു. പിന്നെന്തിനാണ് നിങ്ങൾ സങ്കടപ്പെട്ടിരിക്കുന്നത് ?
സൃഷ്ടികർത്താവ് ആരുതന്നെ ആയിരുന്നാലും അദ്ദേഹത്തിന് നിങ്ങൾക്ക് ജന്മം നല്കാമെങ്കിൽ, മരണം നല്കാമെങ്കിൽ, നിങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യാമെങ്കിൽ, എല്ലാ ദുഃഖങ്ങളും അദ്ദേഹത്തിന് തന്നെ വിട്ട് കൊടുക്കുക.
നിങ്ങളായിരിക്കുന്നതിൽ നിങ്ങൾ സന്തോഷിക്കുക. നിങ്ങളായിരിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷിക്കാനാകുമ്പോൾ പെട്ടെന്ന് നിങ്ങളറിയും - ഇതാണ് പ്രഭവം. നിങ്ങൾ അനന്തജീവിതത്തെ സ്പർശിച്ചു.
-OSHO

Labels: , , ,