Sunday 11 September 2016

ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം

ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം

ശുക്രേ മാന്ദിസമായുക്തേ തസ്മാൽ കേന്ദ്രത്രികോണഗേ
രാഹൌ ച മരണം ബ്രൂയാൽ ഭാർയ്യായാസ്സർപ്പദംശനാൽ.

സാരം :-

ശുക്രനോടുകൂടി ഗുളികൻ നിൽക്കണം. ശുക്രന്റെ കേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ രാഹുവും നിൽക്കണം. ഇങ്ങനെ വന്നാൽ അയാളുടെ ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം.

Labels: ,

ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം

ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം

ഭൌമാർക്കഗൃഹഗേ ശുക്രേ തദ്ദൃഷ്‌ടേ വാഥ തദ്യുതേ
വഹ്നിഭൂതാശ്രിതേ ചാത്ര മ്രിയേതാഗ്നൌ വധൂ നൃണാം.

സാരം :-

ശുക്രന്റെ സ്ഥിതി സൂര്യന്റെയോ ചൊവ്വയുടേയോ ക്ഷേത്രത്തിലോ സൂര്യന്റേയോ ചൊവ്വയുടെയോ യോഗത്തോടോ ദൃഷ്ടിയോടോ കൂടി അഗ്നിഭൂതത്തിൽ നിൽക്കണം. ഇങ്ങനെ വന്നാൽ അയാളുടെ ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം.

Labels: ,

ഭാര്യാനാശം അനുഭവിക്കാനിടവരും

ഭാര്യാനാശം അനുഭവിക്കാനിടവരും

ശുക്രാഷ്ടവർഗ്ഗേ തദ്യൂനേ പാപാക്ഷബഹുലേ സതി
ത്രികോണാശ്രിതമാന്ദൌ ച ഭാര്യാനാശോ ഭവേദ്നൃണാം.

സാരം :-

പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗം ഇട്ടാൽ ശുക്രന്റെ ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ അക്ഷങ്ങൾ അധികം വരികയും ഗുളികൻ ശുക്രന്റെ മൂന്നാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നില്ക്കുകയും ചെയ്‌താൽ ഭാര്യാനാശം അനുഭവിക്കാനിടവരും.

Labels: ,

ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം

ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം

മന്ദാലയേ മന്ദനവാംശകേ വാ
തേനാന്വിതോ വാ ഭൃഗുരീക്ഷിതോ വാ
നീചാംശകേ നീചഗൃഹേ അഥവാ സ്യാ-
ദൃസ്യായമിച്ഛേദ്വനിതാം നികൃഷ്ടാം.

സാരം :-

ശുക്രൻ നീചരാശിയിൽ നിൽക്കുകയോ അംശകിക്കുകയോ, ശനിക്ഷേത്രത്തിൽ നിൽക്കുകയോ അംശകിക്കുകയോ, ഇല്ലെങ്കിൽ ശനിയുടെ യോഗത്തോടോ ദൃഷ്ടിയോടോകൂടി നിൽക്കണം. ഇങ്ങനെ വന്നാൽ നീചയായ സ്ത്രീയെ ഭാര്യയാക്കുവാൻ താൽപര്യമുള്ളവനായിരിക്കും. ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം.

Labels: ,