Thursday 8 September 2016

ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും

ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും

പാപഃ പാപേക്ഷിതോ വായദിബലരഹിതഃ
പാപവ൪ഗ്ഗസ്ഥിതോ വാ
പുത്രസ്ഥാനാഥിപോ വാ മൃതിഭവനപതി൪
മാന്ദിരാശീശ്വരോ വാ
നീചസ്ഥശ്ചാമരേഢ്യോ മധുപഗതസിതഃ
പാപസംയുക്തശുക്രഃ
കുര്യുസ്ഥേ ദാരനാശം മദനമുപഗതാഃ
സൗമ്യയോഗേക്ഷണോ നാഃ

സാരം :-

1). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുക.

2). പുരുഷജാതകത്തിലെ ഏഴാം ഭാവത്തിലേയ്ക്ക് പാപഗ്രഹത്തിന്‍റെ ദൃഷ്ടി ഉണ്ടായിരിക്കുക.

3). പുരുഷജാതകത്തിലെ ഏഴാം ഭാവാധിപനായ ഗ്രഹം ബലഹീനനായിരിക്കുക.

4). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപവ൪ഗ്ഗസ്ഥിതനായ പാപഗ്രഹം നില്‍ക്കുക

5). പുരുഷജാതകത്തിലെ അഞ്ചാം ഭാവാധിപാനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

6). പുരുഷജാതകത്തിലെ അഷ്ടമാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

7). പുരുഷജാതകത്തിലെ ഗുളികഭാവാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക.

8). പുരുഷജാതകത്തിലെ ക൪ക്കിടക ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മകരം രാശിയില്‍         (നീചരാശിയില്‍) വ്യാഴം നില്‍ക്കുക. (മകരം വ്യാഴത്തിന് നീചരാശിയാണ്).

9). പുരുഷജാതകത്തിലെ ഇടവലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ വൃശ്ചികം രാശിയില്‍ ശുക്രന്‍ നില്‍ക്കുക.

10). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹത്തോടുകൂടി ശുക്രന്‍ നില്‍ക്കുക.

മേല്‍ പറഞ്ഞ 10 യോഗങ്ങളില്‍ ഒന്ന് ശുഭഗ്രഹയോഗദൃഷ്ടികളൊന്നും കൂടാതെ സംഭവിച്ചാല്‍ കളത്രനാശം (ഭാര്യാ നാശം / ഭാര്യാ മരണം) സംഭവിക്കും. ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി എന്നിവ ഉണ്ടായാല്‍ കളത്ര ഉപേക്ഷ സംഭവിക്കാം (ഭാര്യയെ ഉപേക്ഷിക്കും). 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home