Friday 9 September 2016

Life Story Of Lord Buddha

Life Story Of Lord Buddha



































Labels: ,

താന്ത്രികം

താന്ത്രികം 

മനുഷ്യനില്‍ നൈസര്‍ഗികമായി അടങ്ങിയിരിക്കുന്ന അറിവുകളെ ശാസ്ത്രീയമായി വികസിപ്പിച്ച് അവന് ആത്മീയാനന്ദം അനുഭവമാക്കുന്ന അനുഷ്ഠാനം. വികസിപ്പിക്കുന്നതിനെ സംബന്ധിച്ചത് എന്ന അര്‍ഥത്തില്‍ സംസ്കൃതത്തിലുള്ള വാക്കാണ് തന്ത്രം. അജ്ഞാതമായ ഒന്നിനേയും അന്വേഷിച്ച് സ്വായത്തമാക്കാനുള്ള ശ്രമമല്ല മറിച്ച് തന്നിലടങ്ങിയിരിക്കുന്ന അറിവുകളെ സ്വയം ബോധമണ്ഡലത്തില്‍ എത്തിക്കുകയും അതുവഴി അതീന്ദ്രിയമായ അനുഭൂതിവിശേഷം സംവേദ്യമാക്കുകയും ചെയ്യാനുള്ള ഒരു പ്രക്രിയയായാണ് താന്ത്രികത്തെ കരുതിപ്പോരുന്നത്.

തന്ത്രം, താന്ത്രികം എന്നീ വാക്കുകളോ ഇവയുടെ അനുഷ്ഠാനങ്ങളോ മനുഷ്യരാശി എന്നു മുതലാണ് ഉപയോഗിച്ചുതുടങ്ങിയത് എന്ന് കൃത്യമായി പറയുക പ്രയാസമാണ്.  മാതൃപൂജ, ഐശ്വര്യപൂജ, ധ്യാനനിഷ്ഠകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുപോന്ന ആചാരങ്ങളുടെ പ്രതീകങ്ങള്‍ താന്ത്രികപ്രകാരമുള്ളവയായിരുന്നെന്ന് കാണാം.

ബി.സി. 2000-ല്‍ നിലനിന്ന വേദങ്ങളും ഈ താന്ത്രികങ്ങളും തമ്മില്‍ വളരെ സാദൃശ്യങ്ങള്‍ ഉണ്ട്. ഏകദേശം മധ്യകാലം വരെ ഇതിനുണ്ടായ പൂര്‍ണ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ സ്വാധീനം ഉണ്ടെന്നു കാണാം.



തന്ത്രങ്ങളെ സംബന്ധിച്ച എഴുത്തുകളും ആചാരക്കുറിപ്പുകളും ജഗദീശ്വരനാല്‍ വിരചിതമായി എന്നാണ് സങ്കല്പം. അനുഷ്ഠിക്കേണ്ട നിര്‍ദേശങ്ങളായി സംഭാഷണരൂപത്തില്‍ അഗമ, നിഗമ, യമല എന്നീ പേരുകളാണ് ഇവയ്ക്കുള്ളത്. ഇതില്‍ ശിവന്‍ പാര്‍വതിക്ക് നല്‍കുന്ന നിര്‍ദേശങ്ങളെ അഗമഎന്നും, തിരികെ പാര്‍വതി ശിവനോട് സംവദിക്കുന്നതിനെ നിഗമഎന്നും പറയുന്നു. ആധ്യാത്മികം, യോഗ, ആചാരാനുഷ്ഠാനങ്ങള്‍, സാമൂഹ്യവും വ്യക്തിപരവും എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ അഗമയ്ക്കുണ്ട്. ഓരോരുത്തരുടേയും ഇഷ്ട ദൈവങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് തന്ത്രങ്ങളെ ശൈവ, വൈഷ്ണവ, ശാക്തേയ, ബുദ്ധ തുടങ്ങിയ അഗമങ്ങളായി തരംതിരിച്ചിരിക്കുന്നു. ഹിന്ദു, ബുദ്ധ, ജൈന-മത വിവരണങ്ങളില്‍ താന്ത്രിക വിധികളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഈ മതങ്ങള്‍ നിലവില്‍ വരുന്നതിന് വളരെ മുമ്പുമുതലേതന്നെ താന്ത്രികാചാരങ്ങള്‍ പുരാതനജനത അനുഷ്ഠിച്ചിരുന്നതായി കാണാം.

താന്ത്രികാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ബുദ്ധകാലഘട്ടത്തിലും ഗുപ്തകാലത്തിലും പില്‍ക്കാലങ്ങളിലുമായി അനവധി കൃതികള്‍ അപൂര്‍ണമായെങ്കിലും ഉണ്ടായിട്ടുണ്ട്. കാശ്മീരിലെ ശൈവസന്ന്യാസികള്‍, തമിഴ്നാട്ടിലെ ശൈവകവികള്‍, ബുദ്ധ വൈഷ്ണവ സന്ന്യാസികള്‍ തുടങ്ങിയവരും താന്ത്രിക കൃതികള്‍ എഴുതിയിട്ടുണ്ട്. എ.ഡി. 8-ാം ശ.-ത്തില്‍ ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയിലെ ആനന്ദ ലഹരി ഭാഗത്തില്‍ അന്നു നിലവിലിരുന്ന 64 തന്ത്രങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്. ഇതിനെ സംബന്ധിച്ച് ഏകദേശം 108 കൃതികള്‍ ഉണ്ട് എന്നതിന് തെളിവുകള്‍ ഉണ്ട്.



ഭാരതത്തില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു ആചാരമായിരുന്നില്ല താന്ത്രികം. നേപ്പാള്‍, തിബത്ത്, ചൈന, ജപ്പാന്‍, ഏഷ്യയുടെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളിലും ഈജിപ്ത്, ക്രീറ്റ് തുടങ്ങിയ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഇതിന്റെ സ്വാധീനം കാണാം. ഈ ആചാരം ഗൗരവത്തോടെ അനുഷ്ഠിച്ചിരുന്നത് ശൈവരും വൈഷ്ണവരും ശാക്തേയരുമായിരുന്നു. ഇവരിലും പല ഉപവിഭാഗങ്ങളുണ്ടായിരുന്നതായി കാണാം. ഇപ്പോഴും അനുഷ്ഠാനങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങളോടെ നിയുക്ത ആചാരങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അതിപുരാതന കാലം മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരനുഷ്ഠാനമായി ഇത് കരുതപ്പെടുന്നു. താന്ത്രികാചാരങ്ങള്‍ക്ക് കൂടുതല്‍ പവിത്രമെന്നു കണ്ടിരുന്ന ചില കേന്ദ്രങ്ങള്‍ എങ്ങനെ നിലവില്‍ വന്നു എന്നതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളുണ്ട്. സതിയുടെ മൃതശരീരം ശിവന്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ മഹാവിഷ്ണു കാണുകയും അതുവാങ്ങി അന്‍പത്തിയൊന്നു കഷണങ്ങളാക്കി വിച്ഛേദിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി എറിഞ്ഞെന്നും അവ വീണ സ്ഥലങ്ങളാണ് പിന്നീട് താന്ത്രികാചാരപ്രധാനങ്ങളായ തീര്‍ഥാടന കേന്ദ്രങ്ങളായി വികസിച്ചതെന്നും ഐതിഹ്യമുണ്ട്. അസ്സമിലെ കാമരൂപ എന്ന സ്ഥലത്തെ കാമാക്ഷീ ക്ഷേത്രം ഇപ്രകാരം പ്രസിദ്ധമായി വന്ന ഒരു കേന്ദ്രമായി കരുതുന്നു. പാര്‍വതിയുടെ വിച്ഛേദിക്കപ്പെട്ട മൃതശരീരത്തിലെ യോനീഭാഗം വന്നുവീണത് ഇവിടെയാണെന്നും സ്ത്രീലിംഗ - അഥവാ യോനീ-പൂജാകേന്ദ്രമായി (ആരാധന) കാമാക്ഷീ ക്ഷേത്രം പില്‍ക്കാലത്ത് വളര്‍ന്നുവെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീശക്തിയുടെ പരമോന്നത തേജസ്സ് ഇവിടെ ആവാഹിക്കപ്പെട്ടിട്ടുള്ളതായി ശാക്തേയര്‍ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റേതുതരം പൂജ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ തേജസ്സ് അനുഗ്രഹമായി ലഭിക്കുന്നത് ഇത്തരത്തില്‍ യോനീപൂജ വഴിയാണെന്നുകൂടി ഇവര്‍ കരുതുന്നു. ഇതുകൊണ്ട് പല അവസരങ്ങളിലും താന്ത്രികാനുഷ്ഠാനങ്ങള്‍ ശാക്തേയരുടെ മാത്രം ആചാരമാണെന്നുപോലും പറഞ്ഞുപരത്തിയിരുന്നു. ഇങ്ങനെയുള്ള ശക്തിപൂജയുടെ പാഠങ്ങളാണ് താന്ത്രികാചാരങ്ങളില്‍ പ്രമുഖമായി പ്രകടമായിരുന്നത്.



സ്വയം അറിയുന്നതിനും നൈസര്‍ഗികമായ കഴിവുകളെ പൂര്‍ വാധികം വളര്‍ത്തിയെടുത്ത് ജീവിതത്തിലെ ആധ്യാത്മിക അനുഭൂതികളെ അനുഭവവേദ്യമാക്കുന്നതിനും താന്ത്രികാനുഷ്ഠാനങ്ങളില്‍ ആത്മീയ തലത്തിലും ഭൗതിക തലത്തിലും സിദ്ധാന്തങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുഷ്ഠിക്കുന്നവര്‍ക്ക് മനുഷ്യജന്മംകൊണ്ട് സാധ്യമാകുന്ന അനുഭവങ്ങളേയും മൂല്യങ്ങളേയും അഭിമുഖീകരിക്കാനാകുമെന്നു പ്രമാണം. അവലംബിക്കാനാകാത്ത കര്‍ക്കശ വിധികളൊന്നും ഇല്ലാത്തവിധം ഒരുവന് യഥാര്‍ത്ഥ ആനന്ദം കണ്ടെത്താനുള്ള സ്വതന്ത്രവും ശുഭാപ്തിചിന്ത കലര്‍ന്നതുമായ സവിശേഷതകളാണിതിലടങ്ങിയിരിക്കുന്നത്.



പ്രപഞ്ചം, സ്ഥലകാലബന്ധം, ജ്യോതിശ്ശാസ്ത്രം, പ്രപഞ്ച ഘടനാശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം എന്നിവയുടെ പല അറിവുകളെയും ബന്ധപ്പെടുത്തി രൂപം നല്‍കിയവയാണ് താന്ത്രികാനുഷ്ഠാനത്തിന്റെ തത്ത്വങ്ങള്‍. ഇവയെല്ലാം മനശ്ശാസ്ത്ര പ്രക്രിയകളുമായി ബന്ധിപ്പിച്ചുകൊണ്ട് ആചരിക്കേണ്ട പ്രയോഗങ്ങളുമാണ്. ഒരുതരത്തില്‍ ആരോഹണ അവരോഹണ ക്രമത്തിലുള്ള പ്രക്രിയ അടിസ്ഥാനമാക്കിക്കൊണ്ടുള്ള തത്ത്വങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റേത്. മനസ്സ് ഉണര്‍ന്ന് പടിപടിയായി ഒരു പ്രത്യേക ബോധമണ്ഡലത്തിലേക്കു കടക്കുകയും പരമമായ യാഥാര്‍ഥ്യാനുഭവം സ്വായത്തമാക്കിക്കൊണ്ട് കേവലശരീരത്തിന്റെ നശ്വരതയേയും ശ്രേഷ്ഠതയേയും അറിഞ്ഞുകൊണ്ട് അവയെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.ശരീരവും ഈ സംഗമതലത്തിന് ആവശ്യമായ ഉപാധിയായിത്തീരുന്നു. ശരീരം, മനസ്സ്, പ്രപഞ്ചം ഇവയ്ക്കെല്ലാം ഉള്ള തുല്യ പ്രാധാന്യം ഇവിടെ പ്രസക്തമാണ്.

താന്ത്രിക കല. പലതരം അനുഷ്ഠാനങ്ങളും യന്ത്ര, മന്ത്ര രൂപങ്ങളും ഇടകലര്‍ന്നതാണ് താന്ത്രിക ആചാരത്തിന്റെ മാര്‍ഗങ്ങള്‍. പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെ അറിയുന്നതിന് അവയെ പ്രതിനിധാനം ചെയ്യുന്ന രൂപരേഖകള്‍ താന്ത്രികര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിത്രകലയിലെ ദൃശ്യരൂപങ്ങള്‍പോലെ ഇവ പ്രശോഭിക്കുന്നുമുണ്ട്. ഈ രൂപരേഖകള്‍ പ്രപഞ്ച പ്രതീകങ്ങളായി മനുഷ്യ മനസ്സോടുകൂടിയ ശരീരത്തില്‍ പൊരുത്തപ്പെടുത്തുന്നു. വൃത്തങ്ങളും ചതുരങ്ങളും ത്രികോണങ്ങളും ഇവയുടെ ആവര്‍ത്തനങ്ങളുമായി ക്രമപ്പെടുത്തപ്പെട്ടിട്ടുള്ള ജ്യാമിതീയ രൂപങ്ങള്‍ ഇവയ്ക്ക് ആധാരമാകുന്നു. ജ്യാമിതീയാധാരമല്ലാത്ത രൂപങ്ങളും പലപ്പോഴും അവലംബിക്കപ്പെടുന്നുണ്ട്. രൂപമാതൃകകളാല്‍ ദൃശ്യമാക്കപ്പെട്ട ഈ പ്രാപഞ്ചിക ചക്രത്തിന്റെ സഹായത്തോടെ നിയുക്ത അനുഷ്ഠാന നിര്‍വഹണങ്ങള്‍ ഒരാളുടെ ശരീരത്തിന്റേയും മനസ്സിന്റേയും സംയുക്തമായ പൂര്‍ണ പ്രയോഗത്തില്‍ വരുന്നതിനെ താന്ത്രികാനുഷ്ഠാനം എന്നു പറയാം. കുണ്ഡലിനി യോഗഎന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ദൃശ്യ രൂപ മാതൃകകളായ ചക്രങ്ങളും യന്ത്രങ്ങളും മണ്ഡലങ്ങളും ദൈവരൂപങ്ങളും ചേര്‍ന്നതാണ് താന്ത്രികകല. മൂലനാമങ്ങള്‍ അടങ്ങുന്ന മന്ത്രോച്ചാരണവും ഇതിന് അകമ്പടിയുണ്ട്.



തന്ത്രവിധിപ്രകാരം പ്രപഞ്ചസത്യം എന്നു പറയുന്നത് ദ്വന്ദ്വതത്ത്വാടിസ്ഥാനമാണെന്നു പറയുന്നുണ്ട്. അതായത് പുരുഷനും പ്രകൃതിയും ചേര്‍ന്ന് സംഗൃഹീതമാകുമ്പോഴാണ് പ്രപഞ്ചത്തിന്റെ സര്‍വസ്വമായ നിലനില്‍പ്പുള്ളത്. പുരുഷന്‍ ശിവനായും പ്രകൃതി പാര്‍വതിയായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ശിവ-ശക്തി എന്ന പേരിലും ഈ ദ്വന്ദ്വതത്ത്വത്തെ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രകൃതിയെ സ്ത്രീയെന്നും ശക്തിയെന്നും പല പേരുകളില്‍ സൂചിപ്പിക്കുന്നുമുണ്ട്. സ്ത്രീക്ക് വേണ്ടുവോളം പ്രാധാന്യം കൊടുക്കുന്നതു വഴി സ്ത്രീക്കു മുഴുവന്‍ അര്‍ഥത്തിലും അനന്തശോഭ നല്‍കി പുനഃപ്രതിഷ്ഠിക്കുവാന്‍ താന്ത്രിക പാരമ്പര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതു കാണാം. പ്രപഞ്ചത്തിന്റെതന്നെ തിരുവവതാരമായി സ്ത്രീയെ ഇങ്ങനെ സങ്കല്പിക്കുന്നുണ്ട്. പുരുഷ-പ്രകൃതിയുടെ സന്തുലിതമായ അവസ്ഥ പുലര്‍ത്തുന്നിടത്തോളം പ്രപഞ്ചം താളാത്മകമായി നിലകൊള്ളുമെന്ന് വിശ്വസിക്കുന്നു. വേദകാലത്തിനു മുമ്പും പിമ്പും, ബുദ്ധ-ജൈന കാലത്തും ഹിന്ദു അനുഷ്ഠാനങ്ങളിലും താന്ത്രികാചാരങ്ങള്‍ പ്രബലമായിരുന്നതായി കാണാം. അവ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. താന്ത്രികാനുഷ്ഠാനങ്ങള്‍ക്ക് ഏറ്റവും പ്രധാന്യം നല്‍കിയിട്ടുള്ളത് ലോകത്തിലെതന്നെ ആദ്യത്തെ മതമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഹിന്ദുമതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നു നിലവിലിരിക്കുന്ന ക്ഷേത്രാചാരങ്ങള്‍ എല്ലാംതന്നെ താന്ത്രികവിധികളെ അധികരിച്ചുള്ളവയാണ്. ഈശ്വരാരാധനയും ക്ഷേത്രസംസ്ക്കാരവും നിലവില്‍ വന്നതോടുകൂടി അവയ്ക്കാധാരമായി തിരഞ്ഞെടുക്കപ്പെട്ടത് താന്ത്രികവിധികളാണ്.



അതിസൂക്ഷ്മമായി വരച്ചുണ്ടാക്കിയ വൈവിധ്യമാര്‍ന്ന അന വധി രൂപമാതൃകകളും ലയപൂര്‍ണമായ വര്‍ണചിത്രങ്ങളും ഉജ്ജ്വലമായ പ്രതീകങ്ങളും താന്ത്രിക പ്രസ്ഥാനത്തിനോടൊപ്പം ഇതിന്റെ ഉപയോഗാനുസരണം കലാരൂപങ്ങളായി നിലനില്‍ക്കുന്നു. ഇവയെല്ലാം അനുഷ്ഠാനങ്ങളുടേയും നിര്‍ദേശങ്ങളുടേയും ഭാഗങ്ങളായി സൂക്ഷിക്കപ്പെടുന്നു. പ്രപഞ്ചവും മനുഷ്യനും ഇവയില്‍ ശാസ്ത്രീയമായി പ്രതിഫലിക്കുന്നു. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സഹജാവബോധത്തെ ഒരു ഉയര്‍ന്ന തലത്തിലേക്ക് ഉണര്‍ത്തിയെടുക്കത്തക്ക വിവരം പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കലാരൂപങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകന് നിസ്സംഗതയോടെ ആനന്ദാനുഭവമേകുന്ന വെറും സൗന്ദര്യദായക രൂപങ്ങളായി മാത്രമല്ല ഇതിന്റെ ഉപയോഗം. മറിച്ച് ആഴമേറിയ അര്‍ഥതലങ്ങള്‍ വെളിപ്പെടുത്തുന്നവ കൂടിയാണ്. ആകര്‍ഷണീയമായ ദൃശ്യരൂപങ്ങള്‍ എന്നതിലുപരി ഉള്ളടക്കത്തില്‍ വിലയിച്ചിട്ടുള്ള ജീവിതസംബന്ധിയായ തത്ത്വശാസ്ത്രമാണ് ഇവയുടെ സവിശേഷത. ഈ തത്ത്വശാസ്ത്രം വിശ്വവീക്ഷണം ഉദ്ദേശിച്ചുള്ളതുമാണ്. ഈ രൂപങ്ങള്‍ എല്ലാംതന്നെ പ്രതിനിധാനം ചെയ്യുന്നത് അതിഭൗതികശാസ്ത്രത്തെ സംബന്ധിച്ച ദൃശ്യങ്ങളാണെന്നു പറയാം. പ്രപഞ്ചത്തിന്റെ മൂലതത്ത്വങ്ങള്‍ അന്വേഷിക്കുവാന്‍ ഇവ പ്രേരകമാകുന്നു.



ഭാരതത്തിന്റെ അതിപുരാതനമോ പരമ്പരാഗതമോ ആയ പൊതു ആധ്യാത്മിക കാര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നവയാണ് താന്ത്രിക കലയുടെ വിവിധ ഘടകങ്ങള്‍. സൗന്ദര്യത്തേയും ആത്മീയതയേയും വേര്‍പെടുത്താനാകാത്ത പദ്ധതിയായാണ് ഭാരതീയ പാരമ്പര്യം കണക്കാക്കിപ്പോരുന്നത്. പ്രപഞ്ചസ്രഷ്ടാവിന്റെ തേജസ്സുമായാണ് സൗന്ദര്യത്തെ സാമ്യപ്പെടുത്തുന്നത്. എല്ലാ ഘടകങ്ങളും ജഗദീശ്വരന്റെ പ്രതീകങ്ങളാകുന്നു. ജീവിതത്തേയും പ്രപഞ്ചത്തേയും അറിയാനുള്ള മനുഷ്യ ചേതനയെ വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ള രൂപങ്ങളാണ് താന്ത്രിക കലയുടേത്.



ബിന്ദു, രേഖ, ത്രികോണം, ചതുരം, വൃത്തം ഇവയ്ക്കെല്ലാംതന്നെ അവയുടേതായ അളവില്‍ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് താന്ത്രിക കലയില്‍ സൂചിപ്പിക്കുന്നു. ഇവയുടെ ദര്‍ശനത്തില്‍ പ്രപഞ്ചത്തിന്റെ നാനാതരം മാനങ്ങള്‍ ഒരുവന് തന്റെ മനസ്സിലേക്ക് ആവാഹിച്ചെടുക്കാമെന്നും അനിര്‍വചനീയമായ അനുഭൂതി അനുഭവവേദ്യമാകത്തക്ക തരത്തില്‍ അന്തഃകരണത്തെ ശക്തമാക്കാമെന്നും കരുതുന്നു. അതുകൊണ്ടാണ് താന്ത്രികനിഷ്ഠ മനസ്സിനെ അതിന്റെ വികാസത്തിന്റെ പൂര്‍ണതയിലെത്തിക്കുന്ന പ്രതിഭാസമായി സമര്‍ഥിക്കപ്പെടുന്നത്. ഒരു ബിന്ദുവില്‍ പ്രപഞ്ചം അനന്തമായി അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിന്റേയും അനന്തതയുടേയും പ്രതിരൂപമായി ഈ മൂലബിന്ദു മാറുകയാണ്. ഒരു രേഖയാകുമ്പോള്‍ മറ്റൊരു വസ്തുവിനെ ഗോചരമാക്കാനുള്ള ചലനത്തെ ദൃശ്യവത്കരിക്കുകയാണ്. മൂന്ന് രേഖകള്‍ ചേര്‍ന്ന ത്രികോണം നാനാവിധമായ ത്രയങ്ങള്‍ സംഗ്രഹിക്കുകയാണ്. ഇങ്ങനെ സംഗ്രഹിക്കപ്പെട്ട ത്രികോണങ്ങളില്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ത്രികോണരൂപം അഥവാ ഊര്‍ധ്വമുഖ ത്രികോണം പുരുഷനേയും, താഴേക്ക് രൂപപ്പെട്ടിരിക്കുന്ന അധോമുഖ ത്രികോണം സ്ത്രീയേയും പ്രതീകവത്കരിക്കുന്നു. ഇവ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ആറ് ഭുജങ്ങളുള്ള ഷഡ്കോണമായ നക്ഷത്രരൂപത്തെ സംയോഗരൂപമായി ചിത്രീകരിക്കുന്നു. പുരുഷനെ ശിവനായും സ്ത്രീയെ പാര്‍വതിയായും അങ്ങനെ ശിവശക്തി സംയോഗമായ സൃഷ്ടിയായും പ്രപഞ്ചബന്ധമായും ഒക്കെ ഈ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുകയും മനോരൂപങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്നു. അഗ്നിയായും ജലമായും പഞ്ചഭൂതങ്ങളായും ഒക്കെ ചതുരങ്ങളും വൃത്തങ്ങളും ഇവയുടെ ഭാഗങ്ങളും പ്രതീകവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുവില്‍ ചതുരം ഭൂമിക്കുവേണ്ടിയും വൃത്തം ജലത്തിനുവേണ്ടിയും ഊര്‍ധ്വമുഖ ത്രികോണം അഗ്നിക്കുവേണ്ടിയും ചന്ദ്രക്കല വായുവിനുവേണ്ടിയും ബിന്ദു ആകാശത്തിനുവേണ്ടിയും

പ്രതീകവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ചതുരത്തിന് (ഭൂമിക്ക്) പച്ച, വൃത്തത്തിന് (ജലം) നീല, ഊര്‍ധ്വമുഖ ത്രികോണത്തിന് (അഗ്നി) ചുവപ്പ്, ചന്ദ്രക്കലയ്ക്ക് (വായു) മഞ്ഞ, ബിന്ദുവിന് (ആകാശം) വെള്ള എന്നീ നിറങ്ങളും പഞ്ചഭൂതങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഷഡ്കോണുകള്‍ക്ക് അനവധി അര്‍ഥസൂചനകളുണ്ട്. മൂന്ന് പാര്‍ശ്വകോണുകള്‍ മുകളിലോട്ടും, മൂന്ന് താഴോട്ടും ആണെന്നു കാണാം. ത്രിഗുണാത്മകമായ സാത്വിക, താമസ, രാജസ ധര്‍മങ്ങള്‍ ഉയരത്തിലേക്കു ഗമിക്കുന്നതിനും അതേസമയം ദുരാചാരങ്ങള്‍ അധോഗതിക്കും ഇടയാക്കാം. ആറ് മാതൃശക്തികളെ ഓര്‍മിപ്പിക്കുന്നതാണ് ഷഡ്കോണങ്ങളുടെ പാര്‍ശ്വങ്ങള്‍. ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, നാരസിംഹി ഇവരാണ് ഷഡ്-മാതാക്കള്‍. ജ്ഞാനം, ശ്രീ (സൗന്ദര്യം), കീര്‍ത്തി, ബലം, ഐശ്വര്യം, ധനം എന്നിങ്ങനെ ആറു വിഭൂതികളും ഇതില്‍ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. പ്രതീകവത്കരിക്കപ്പെട്ട രൂപങ്ങളുടെ ചില വിവരണങ്ങള്‍ മാത്രമാണ് ഈ ഉദാഹരണങ്ങള്‍.



താന്ത്രികശാസ്ത്രത്തില്‍ ത്രികോണത്തിന് വിപുലമായ പ്രതീകവത്കരണവും അര്‍ഥവ്യാപ്തിയും നല്‍കിയിട്ടുണ്ട്. സൃഷ്ടിയുടെ മൂലരൂപമായി ഇതിനെ കണക്കാക്കുന്നു. അധോമുഖത്രികോണം (താഴോട്ടുള്ള) യോനിയും ഊര്‍ധ്വമുഖ (മുകളിലോട്ടുള്ള) ത്രികോണം ശിവലിംഗവുമായി സ്ത്രീപുരുഷബന്ധത്തിന്റെ അതിവിപുലമായ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ കാരണങ്ങള്‍ക്കാധാരമായ ഈശ്വര ഇന്ദ്രിയത്തേയും യോനി എന്നു പറയുന്നു. താന്ത്രികര്‍ മന്ത്രമുറകളോടെ യോനീ ഉപാസനയും അനുഷ്ഠിക്കാറുണ്ട്. സംയോഗവിധികളും ഉപാസിക്കാറുണ്ട്. താന്ത്രികരായ സ്ത്രീയും പുരുഷനും സംയോഗാനന്ദത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയല്ല; മറിച്ച് പ്രകൃതി നിമിത്തമായ അനുഭൂതീവലയത്തെ ഛേദിച്ചു കൊണ്ട് ശരീര യോനിയേയും ലിംഗത്തേയും പ്രപഞ്ച യോനിയായി അവയെ പ്രതീകവത്ക്കരിക്കപ്പെട്ട മൂല ത്രികോണമായി ആവാഹിച്ച് ആരാധിച്ചും ഉപാസിച്ചും വെറും ശരീര വിഭ്രാന്തികള്‍ വെടിയുവാന്‍ വേണ്ട മനസ്സാന്നിധ്യം സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. യോനീത്രികോണത്തെ മാതൃബിംബമായും സ്വീകരിക്കുന്നുണ്ട്.



സ്ഥൂലശരീരത്തെക്കുറിച്ചും സൂക്ഷ്മശരീരത്തെക്കുറിച്ചും അവയുടെ ബോധാവസ്ഥയെക്കുറിച്ചും ഉള്ള താന്ത്രിക സങ്കല്പങ്ങള്‍ സവിശേഷതകളുള്ളവയാണ്. ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും 'കുണ്ഡലിനി ശക്തി' വിശേഷത്തെക്കുറിച്ചും പറയുന്നുണ്ട്. ഇവയ്ക്ക് പലതരം ചിത്രരൂപങ്ങളും പ്രതീകവത്കരണങ്ങളും നല്‍കിയിട്ടുമുണ്ട്. ആഗ്രഹം, ആനന്ദം, ബോധം ഇവയെ ഉള്‍ക്കൊണ്ട് ശരീരം കര്‍മനിരതമാകുന്നു. ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ഒരുവന് ആനന്ദം അനുഭവിക്കണമെങ്കില്‍ കുണ്ഡലിനിയുടെ സാന്നിധ്യം അത്യാവശ്യമാണ്. തികച്ചും ഭൌതികരൂപത്തില്‍ പറയുമ്പോള്‍ മസ്തിഷ്കവും നട്ടെല്ലും പൊതുവില്‍ ശരീരം ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിശിഷ്ടമായ ശക്തി വിശേഷമാണ് കുണ്ഡലിനി. മൂലാധാരത്തില്‍ നിന്നും നട്ടെല്ലിലെ സുഷുമ്നയുടെ അടിത്തട്ടില്‍ നിന്ന് ഉണര്‍ന്ന് ചുരുളുകളായി ഉയര്‍ന്ന് സഹസ്രാരപത്മത്തിലെത്തുന്ന ശക്തി വിശേഷമായാണ് കുണ്ഡലിനി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു വൃക്ഷമായും, പാമ്പായും, അമൃതിന്റെ ഒഴുക്കായും ഒക്കെ ഇതിനെ സാദൃശ്യപ്പെടുത്തിക്കൊണ്ട് വളരെക്കാര്യങ്ങള്‍ പറയുന്നു. ഇവയെല്ലാം ദൃശ്യവത്കരിക്കുന്ന അനവധി ചിത്രങ്ങള്‍ കാണാവുന്നതാണ്. മനഃശാസ്ത്രം, പ്രാപഞ്ചികം, ശരീരഘടനാപരം, ജ്യോതിഃശാസ്ത്രപരം, വിഗ്രഹസംബന്ധമായവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചിത്രങ്ങളും പ്രതീകങ്ങളും താന്ത്രിക കലയെ സംബന്ധിച്ച് കാണാം. ഇവയില്‍ ചിലതിനെ യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിങ്ങനെ വിളിക്കുന്നു. കാണുന്ന മാത്രയില്‍ത്തന്നെ ചില രൂപങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും മറ്റു ചിലത് അമൂര്‍ത്തങ്ങളും ദുര്‍ഗ്രഹങ്ങളുമാണ്.



വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയില്‍ നിന്ന് പില്ക്കാലങ്ങളില്‍ ശേഖരിച്ചെഴുതിയ കാര്യങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റെ പ്രമാണമായി കരുതുന്നത്. താന്ത്രികശാസ്ത്രത്തിന്റെ പൂര്‍ണഫലം അതിന്റെ അനുഷ്ഠാനങ്ങള്‍ വഴിയാണ് ലഭിക്കുന്നത്. ധ്യാനവും ആചാരങ്ങളും പൂജയും നിര്‍വഹണ വിധികളും എല്ലാം അടങ്ങിയ ഈ അനുഷ്ഠാന വിധികളെ മൊത്തത്തില്‍ താന്ത്രികം എന്നു വിളിക്കുന്നു. ശൈവ ആഗമ തന്ത്രങ്ങള്‍, വൈഷ്ണവാഗമതന്ത്രങ്ങള്‍, ശാക്തേയാഗമതന്ത്രങ്ങള്‍ എന്നും വൈദികാഗമതന്ത്രങ്ങള്‍, അവൈദികാഗമതന്ത്രങ്ങള്‍ എന്നും വിഭാഗങ്ങള്‍ ഉണ്ടെന്നു കാണുന്നു. ബുദ്ധ-ജൈനാഗമ തന്ത്രങ്ങളും ഉണ്ട്. ഇവയെ സംഹിതകളായും വിശേഷിപ്പിക്കാറുണ്ട്.



കാലാകാലങ്ങളില്‍ ആചാരത്തിനു യോജിച്ച തരത്തില്‍ മാറ്റങ്ങള്‍ വരുത്തി ഈ താന്ത്രിക സംഹിതകളെ പരിഷ്ക്കരിച്ചിട്ടുള്ളതായി കാണാം. ഇങ്ങനെയുള്ള പരമ്പരാഗത താന്ത്രിക ഗ്രന്ഥങ്ങള്‍ മന്ത്രങ്ങളേയും പൂജകളേയും കുറിച്ചു മാത്രമല്ല പ്രതിപാദിച്ചിട്ടുള്ളത്; മറിച്ച് വേദാന്തം, യോഗ, ആയുര്‍വേദം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ചും അറിവു തരുന്നു. ശങ്കരഭഗവത്പാദര്‍, നാരായണാചാര്യന്‍, ഈശാന ഗുരുദേവന്‍, രവി, വില്വമംഗലം ത്രിവിക്രമന്‍, രാഘവാനന്ദന്‍, മാധവന്‍, വാസുദേവന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ താന്ത്രികശാസ്ത്രങ്ങള്‍ക്ക് കലാനുസൃതമായ പ്രമാണങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശങ്കരാചാര്യരാല്‍ വിരചിതമായ സംഹിതകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനെന്നു കരുതപ്പെടുന്ന പത്മപാദരാല്‍ സമാഹരിക്കപ്പെട്ടതാണ് പ്രപഞ്ചസാരതന്ത്രം എന്ന ഗ്രന്ഥം എന്നു കരുതപ്പെടുന്നു. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുയോജ്യമാംവിധം പിന്നീട് തന്ത്രസമുച്ചയം, പരമേശ്വരാനുഷ്ഠാനം, ക്രിയാദീപിക, പ്രയോഗ മഞ്ജരി തുടങ്ങിയ പേരുകളില്‍ താന്ത്രിക കാര്യങ്ങളെ അടിസ്ഥാനമാക്കി പരിഷ്കരിച്ച ആചാരാനുഷ്ഠാന വിധികള്‍ അതിസൂക്ഷ്മമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ക്ഷേത്ര നിര്‍മിതി, വാസ്തുശില്പക്രമങ്ങള്‍, പൂജാവിധികള്‍, അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ തുടങ്ങി അനവധി ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ ഈ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു.



താന്ത്രികാനുഷ്ഠാനങ്ങളില്‍ പ്രമുഖ സ്ഥാനം മന്ത്രോച്ചാരണങ്ങള്‍ക്കുണ്ട്. ഇവ ഏക സ്വരവ്യഞ്ജനാക്ഷരങ്ങളിലോ ഒറ്റയായോ, കൂട്ടിച്ചേര്‍ത്തോ, ആവര്‍ത്തിച്ചോ, താളാത്മകമായി ഉച്ചരിക്കേണ്ടവയാണ്. ഓം, സ്ത്രീം, ഹ്രീം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്പെടുന്നു. ബീജാക്ഷരങ്ങള്‍ക്കാണ് പ്രാധാന്യം. ഈ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ ജ്യാമിതീയ പ്രതിബിംബങ്ങള്‍ ഉള്‍പ്പെടുത്തി അവയ്ക്കരികെ ഇരുന്ന് നിയുക്ത മന്ത്രോച്ചാരണം നടത്തുന്ന രീതിയും ഉണ്ട്. പില്ക്കാലങ്ങളില്‍ ലോഹതുണ്ടുകളില്‍ താന്ത്രികബിംബങ്ങളും മന്ത്രങ്ങളും ആലേഖനം ചെയ്ത് മന്ത്രോച്ചാരണങ്ങളോടുകൂടി നിയുക്താനുഷ്ഠാനങ്ങള്‍ ചെയ്ത് ശരീരത്തില്‍ ധരിക്കുന്ന പതിവും ഉണ്ടായിരുന്നു. കവചങ്ങള്‍, യന്ത്രങ്ങള്‍, ചക്രങ്ങള്‍, ചരടുകള്‍, ഏലസ്സുകള്‍ തുടങ്ങിയവ ആവിര്‍ഭവിച്ചതും മാറിവന്ന താന്ത്രിക വിധികളുടെ പ്രയോഗങ്ങളാലാണ്.

പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന താന്ത്രികാനുഷ്ഠാനങ്ങള്‍ ക്ഷേത്രാന്തരീക്ഷത്തില്‍ ആചരിച്ചു പോരുന്നു. ഹൈന്ദവാചാര വിധികളായി തന്ത്രങ്ങളെ ഉപാസിക്കുന്നു. ദൈവസാന്നിധ്യത്തില്‍ ആത്മാവിനെ അറിയുവാന്‍ മനസ്സാന്നിധ്യം വികസിപ്പിച്ചെടുത്ത സങ്കേതമായി സര്‍വോപരി സംസ്ക്കാരമായി ക്ഷേത്രങ്ങളെ കണക്കാക്കുന്നു. തന്ത്രശാസ്ത്രപ്രകാരം അനുഷ്ഠാനങ്ങളുടെ ഭാഗമായി ധ്യാനവും വേദ-മന്ത്രോച്ചാരണവും പൂജയും യന്ത്ര-ചക്ര ധാരണവും പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തിനു മുന്നില്‍ അര്‍പ്പിക്കുന്നു. എല്ലാത്തിനും നിയുക്ത വിധികളുമുണ്ട്.



അതിപുരാതനകാലം മുതല്‍ പരമ്പരാഗതമായി ഉച്ചരിച്ചു പോന്ന 'ഓം'കാരത്തെ അതിന്റെ അര്‍ഥസമ്പൂര്‍ണതയ്ക്കു വേണ്ടി ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും വ്യക്തത നല്‍കിയതിനാലാണ് ഓം (?) എന്ന സ്വരൂപം ലഭിച്ചത്. അത്ഭുതകരമായ ഈ സംഭവം ആഗമ പരമ്പരയായ തന്ത്രശാസ്ത്രങ്ങളുടെ സംഭാവനയാണെന്ന് കരുതപ്പെടുന്നു. രേഖകളിലൂടെയും ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളായി പ്രപഞ്ചത്തിന് വ്യക്തത നല്‍കുന്ന പ്രക്രിയ തന്ത്രശാസ്ത്രങ്ങളുടെ ശൈലിയാണ്. അതുകൊണ്ടാണ് ഇത് മൂലസംഹിതയായും കണക്കാക്കപ്പെടുന്നത്. പില്ക്കാലത്ത് അക്ഷരങ്ങളും സംഖ്യകളും ചക്രങ്ങളും പ്രപഞ്ച പ്രതിനിധാനത്തിന് രൂപപ്പെട്ടതും ഈ ശാസ്ത്രത്തില്‍ നിന്നാണ്. മൂന്ന് ശബ്ദങ്ങളുടേയും ഒരു ബിന്ദുവിന്റേയും ഒരു ശബ്ദാംശത്തിന്റേയും പൂര്‍ണ രൂപമാണ് ഓം എന്ന സംയോജിത രൂപം. അതായത് അ + ഉ + മ + ്+ ം എന്നത്. പ്രപഞ്ചസാരമായ - ഉണ്ടാകുന്നു, നിലനില്‍ക്കുന്നു, നശിക്കുന്നു - അഥവാ സൃഷ്ടി-സ്ഥിതി-സംഹാരം. ചന്ദ്രക്കലയും ബിന്ദുവും (പൂജ്യം) പ്രപഞ്ച വിനാശത്തിനു ശേഷവും അതിലെ തത്ത്വങ്ങള്‍ ജീവസ്സുള്ളതായിരിക്കും എന്നതിന്റെ സൂചനയാണ്.



ഇങ്ങനെ ഓരോ രൂപത്തിനും വ്യാഖ്യാനങ്ങളുണ്ട്. ഇവയുടെ ഉച്ചാരണത്തിലെ ശബ്ദ പ്രവാഹങ്ങള്‍ക്കും ദൃശ്യചലനങ്ങള്‍ക്കും അര്‍ഥ സൂചകങ്ങള്‍ക്കും വെവ്വേറെ വ്യാഖ്യാനങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട്.

ഇവയൊക്കെത്തന്നെ ക്രമേണ ഹൈന്ദവാചാരങ്ങള്‍ക്കനുസൃതമായ അനുഷ്ഠാനങ്ങളായി ക്ഷേത്രാചാരങ്ങളായി പരമ്പരാഗതമായി തുടര്‍ന്നു പോരികയാണ്. മന്ത്രോച്ചാരണങ്ങള്‍ക്കായി ശബ്ദശാസ്ത്രങ്ങളുണ്ട്. ആചാരങ്ങള്‍ക്ക് വിധിപ്രകാരനിഷ്ഠകളും താന്ത്രിക വ്യാഖ്യാനങ്ങളുമുണ്ട്. സര്‍വോപരി ഇവയെ സംബന്ധിച്ച ഏതിനും നിയുക്തമായ ഉപാധികളുണ്ട്.



ഒരു വൃത്തത്തെ ആത്മാവായി കണ്ടുകൊണ്ട് വൃത്തോപരിതലത്തില്‍ അഞ്ച് തുല്യഅകല ബിന്ദുക്കള്‍ കൊടുത്ത് അവയെ നേര്‍രേഖകള്‍ കൊണ്ട് യോജിപ്പിക്കുമ്പോള്‍ കിട്ടുന്ന ത്രികോണ രൂപങ്ങള്‍ നക്ഷത്രം പോലെ വരുന്നത് ശ്രദ്ധിക്കുക. വൃത്തത്തിന്റെ അഞ്ച് ഭാഗങ്ങള്‍ എടുത്തു രൂപപ്പെടുത്തിയാല്‍ ? എന്ന അക്ഷരം രൂപപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ രഹസ്യവും അര്‍ഥവും ഓം (?) എന്ന ശബ്ദത്തിനുണ്ട്.



പുരുഷന്‍ (ഊര്‍ധ്വത്രികോണം) എന്നും, പ്രകൃതി (അധോത്രികോണം) എന്നും രണ്ട് ശക്തികളുടെ പരസ്പര പൂര്‍ണമായ സംയോഗത്തില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. സൃഷ്ടി, സ്ഥിതി, സംഹാരം, ലയം, അനുഗ്രഹം എന്നിങ്ങനെ അഞ്ച് ശക്തികളെ വൃത്തഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്നു. മധ്യബിന്ദു എന്നുംനിലനില്‍ക്കുന്ന മൂലതത്ത്വത്തേയും (അനന്തശക്തി) ദൃശ്യമാക്കുന്നു. ഇതിനെ ഓംകാരചക്രം എന്നും പഞ്ചശക്തിചക്രം എന്നും വിളിക്കുന്നു. മന്ത്രോച്ചാരണത്തിനായാലും അല്ലെങ്കിലും ശബ്ദത്തിന് മൂന്ന് സ്വഭാവങ്ങള്‍ പ്രധാനമായുണ്ട്. വായ് കൊണ്ട് വ്യക്തമായി ഉച്ചരിക്കുവാന്‍ കഴിയുന്നത്, ചെവികൊണ്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നത്, വ്യക്തമായ രൂപമില്ലാതെ പുറപ്പെടുന്ന സ്വരങ്ങള്‍ എന്നിങ്ങനെ ഇവയുടെ സ്പന്ദന ശേഷിയനുസരിച്ച് ബിന്ദു, കല, നാദം (ധ്വനി) എന്നിവയാണ് ശബ്ദവിഭാഗങ്ങള്‍. തൊണ്ടയിലേയും വായിലേയും പേശികളും അംഗങ്ങളും ഒത്തൊരുമിച്ചാണ് ഓംകാരം മുഴങ്ങുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ മൂലരൂപത്തിലുള്ള ഓം എന്ന നാദം ശരീരത്തിന്റെ മൂലാധാരത്തു നിന്നും ഉത്ഭവിച്ചു നിര്‍ഗളിക്കുന്നതാണെന്നാണ് താന്ത്രിക ശാസ്ത്രം പറയുന്നത്. അതുകൊണ്ടാണ് ഓം എന്നത് ഒരു മന്ത്രമായി രൂപപ്പെട്ടത്. കേന്ദ്രബിന്ദുവാല്‍ വൃത്തത്തില്‍ രൂപപ്പെടുന്ന ഷഡ്കോണവും പഞ്ചകോണവും അസംഖ്യം അര്‍ഥങ്ങളുള്ള ചക്രങ്ങളാണ്. ഇവയുടെ ഓരോ ഭാഗവും പ്രപഞ്ചസത്തയെ പ്രതിഫലിപ്പിക്കുന്ന ആധാരങ്ങളാണ്. പുരുഷന്‍, പ്രകൃതി അഥവാ ശക്തി (സ്ത്രീ), പഞ്ചഭൂതങ്ങള്‍, ആത്മാവിന്റെ ത്രയങ്ങളായ നിര്‍ഗുണത, നിരാകാരത, നിര്‍ലിപ്തത, സ്വാഭാവിക സ്വരൂപമായ സാത്വികം, രാജസം, താമസം കൂടാതെ അന്തഃകരണം, ശൂന്യത എന്നിങ്ങനെ പലതും ഇവയാല്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന ശരീരവ്യത്യാസങ്ങളേയും ഷഡ്കോണുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. താന്ത്രിക രൂപങ്ങളെ പ്രധാനമായും നാല് തരത്തില്‍ വിഭജിക്കാവുന്നതാണ് (1) യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിവയടങ്ങിയ ആത്മാ-പ്രപഞ്ച സംബന്ധമായവ (2) സ്ഥൂല-സൂക്ഷ്മ ശരീരവും അവയുടെ ഘടനയും (3) ജ്യോതിശ്ശാസ്ത്രസംബന്ധമായ നിര്‍ണയങ്ങള്‍ (4) വിഗ്രഹങ്ങള്‍, യോഗാസന രൂപങ്ങള്‍, അനുഷ്ഠാനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍. ഇവയെല്ലാം തന്നെ രൂപപ്പെടുത്തപ്പെട്ട പ്രതീകാത്മക ഘടകങ്ങളാണ്.



മൂലരൂപങ്ങളുടെ ആവര്‍ത്തനമായും പ്രപഞ്ചത്തിന്റെ പ്രതീകങ്ങളായും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന യന്ത്രങ്ങള്‍ എല്ലാംതന്നെ കാഴ്ചയെ ചലനാത്മകമാക്കി ഏതൊരാളെയും സ്വാഭാവികമായി ആവാഹിക്കുന്നതിനും അതുവഴി മനോകാമനകളെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനും കഴിവുള്ളവയാണ്. ഈ പ്രക്രിയ മനുഷ്യന്റെ ശ്രേഷ്ഠമായ സര്‍ഗവാസനകളെ ഉണര്‍ത്തി അതീന്ദ്രീയാവബോധത്തെ പ്രഭാവിതമാക്കുന്നു. ഇവയെല്ലാം പൊതുവില്‍ മനോമണ്ഡലത്തില്‍ ശാന്തിയും മോക്ഷമാര്‍ഗവും വെളിപ്പെടുത്തുന്നതിനുള്ള സമഗ്രതയായി താന്ത്രിക വിശ്വാസികള്‍ കരുതുന്നു. പ്രയോഗികമായി ഇത്തരം രൂപങ്ങള്‍ ധ്യാനത്തിനു പ്രചോദനമാകുന്നു. ജ്യാമിതീയ രൂപങ്ങളാണ് ഇത്തരം യന്ത്രങ്ങളിലധികവും. പ്രയോഗികമായി ധ്യാനത്തിനു മുമ്പ് രൂപപ്പെടുത്തുന്ന ചിത്രങ്ങളും ധ്യാനത്തോടൊപ്പമോ ധ്യാനത്തിനു ശേഷമോ പടിപടിയായി നിയുക്ത നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന രീതിയുമുണ്ട്.



ശിവ, വിഷ്ണു, കൃഷ്ണ, കാളി, ഗണപതി, ഭഗവതി അങ്ങനെ പല ദൈവങ്ങളേയും പ്രതീകവല്ക്കരിച്ചു കൊണ്ടുള്ള യന്ത്രങ്ങളുണ്ട്. ഈ ബിംബ നിര്‍ദേശങ്ങളില്‍ മന്ത്രരൂപങ്ങളും ഇടകലര്‍ത്താറുണ്ട്. നിര്‍ദിഷ്ട അക്ഷരമന്ത്രോച്ചാരണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ വഴി കാഴ്ചയുടേയും ശ്രാവ്യതയുടേയും ചലനത്തിന്റേയും ശക്തിയുടേയും സഹായത്തോടെ മനോമണ്ഡലത്തെ ദൈവസാന്നിധ്യത്തിന്റെ അത്ഭുതതലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുണ്ടെന്ന് താന്ത്രികാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ചലന സ്വരൂപമായും ശക്തി സ്രോതസ്സായും ഈ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു. ഒരു ബിന്ദുവിനും അസംഖ്യം ബിന്ദുക്കള്‍ ചേര്‍ന്നുണ്ടാകുന്ന രേഖകള്‍ക്കും രേഖകള്‍ ഉപയോഗിച്ചുണ്ടാകുന്ന ബഹുരൂപങ്ങള്‍ക്കും അവയുടേതായ സ്വാഭാവിക ചലനങ്ങളും ശക്തി വിശേഷവും താന്ത്രിക വിധിയില്‍ വിവരിക്കപ്പെടുന്നുണ്ട്. ഗണിതശാസ്ത്രാടിസ്ഥാനമുള്ള ജ്യാമിതീയ രൂപങ്ങളാണ് ശക്തിവാഹകവും ചലനശേഷിയുമുള്ള പടിപടിയായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കാണുന്തോറും ഗൌരവതരമായ പ്രതീക ബിംബങ്ങളായി പരിണമിക്കുന്നവയുമായ താന്ത്രിക രൂപങ്ങള്‍.



ശ്രീയന്ത്രം, ത്രൈലോക്യ മോഹന ചക്രം, സര്‍വാസ പരിപൂരക ചക്രം, സര്‍വസംശോഭന ചക്രം, സര്‍വ സൗഭാഗ്യദായക ചക്രം, സര്‍വാര്‍ദ്ധ സാധക ചക്രം, സര്‍വ സിദ്ധിപ്രദ ചക്രം, സര്‍വ രോഗഹര ചക്രം, സര്‍വ രക്ഷാകര ചക്രം, സര്‍വാനന്ദമയ ചക്രം തുടങ്ങിയ പല യന്ത്രങ്ങളും ഇങ്ങനെയുണ്ട്. യന്ത്രങ്ങളും ചക്രങ്ങളും പൊതുവില്‍ രേഖകളോടുകൂടിയവയാണ്. എന്നാല്‍ പലതരം സ്വഭാവങ്ങളോടു കൂടിയ ചിത്രങ്ങള്‍ സമ്മിശ്രമാക്കപ്പെട്ട ബിംബങ്ങളാണ് മണ്ഡലങ്ങള്‍ക്കുള്ളത്.



പലരൂപങ്ങളിലും ദേവീയന്ത്രങ്ങള്‍, വൈഷ്ണവയന്ത്രങ്ങള്‍, ശൈവയന്ത്രങ്ങള്‍, ശാക്തേയയന്ത്രങ്ങള്‍, വൈവിദ്ധ്യയന്ത്രങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള അനേകം യന്ത്രരൂപങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നു. ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പൊതുവേ മണ്ഡലങ്ങള്‍ കാണപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരതത്തിലുടനീളം യന്ത്രങ്ങളും ചക്രങ്ങളും പ്രചാരത്തിലുണ്ട്. 'തന്ത്രരാജതന്ത്ര' വിധിപ്രകാരം 960-ല്‍ അധികം യന്ത്രങ്ങള്‍ ഉള്ളതായി കാണുന്നു. ശ്രീയന്ത്രത്തിന് ഒരു പ്രമുഖ സ്ഥാനം നല്‍കിയിട്ടുണ്ട്. സൗന്ദര്യലഹരിയിലേയും കാമകലാവിലാസത്തിലേയും പാഠങ്ങളിലും ശ്രീയന്ത്രത്തിന്റെ സവിശേഷതകള്‍ പറഞ്ഞിരിക്കുന്നു. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ 5 ത്രികോണങ്ങള്‍ അധോമുഖമായും 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും രൂപപ്പെടുത്തിയിരിക്കുന്നു. നവയോനീ ചക്രമെന്നും ഇതിനെ വിളിക്കാറുണ്ട്. ഒന്‍പത് ത്രികോണങ്ങള്‍ അടങ്ങുന്ന വൃത്തത്തിനു ചുറ്റും വേറേ വലിയ രണ്ട് വൃത്തങ്ങളും ഉള്ളവയില്‍ പുറമെയുള്ള വലിയ വൃത്തത്തില്‍ 16-ഉം അകത്തുള്ള ചെറിയ വൃത്തത്തില്‍ 8-ഉം വീതം താമരയിതളുകള്‍ വരച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ നാലുവശത്തേക്കും വാതിലുകളുള്ള സമചതുരവും വൃത്തത്തിനും സമചതുരത്തിനും ഇടയ്ക്ക് ഒരു പ്രത്യേക സ്ഥലവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രപഞ്ചത്തെ മുഴുവനും സമഗ്രമായി പ്രതിപാദിക്കുന്ന ദൃശ്യപ്രതീകങ്ങളാണ് മണ്ഡലങ്ങളിലുള്ളത്. വിവിധ ഈശ്വരരൂപങ്ങള്‍, പഞ്ചഭൂതരൂപങ്ങള്‍, താമരയിതളുകളുടേയും ഇലകളുടേയും ചക്രങ്ങള്‍ തുടങ്ങിയവയെ സമ്മിശ്രമായും എന്നാല്‍ അടുക്കടുക്കായും ആലേഖനം ചെയ്ത് ഒരുക്കുന്ന ദൃശ്യപ്രപഞ്ചമാണ് മണ്ഡലം. നിയുക്ത നിറങ്ങളും നല്‍കുന്നുണ്ട്. എല്ലാ വശങ്ങളില്‍ നിന്നും ഉള്ള കാഴ്ചയെ കേന്ദ്രബിന്ദുവിലേക്ക് ആവാഹിച്ചുറപ്പിക്കാനുള്ള കേന്ദ്രീകൃതശക്തി മണ്ഡലരൂപങ്ങള്‍ക്ക് സ്വതസിദ്ധമാണ്.






താന്ത്രികകലയിലെ പ്രതീകങ്ങള്‍ എല്ലാംതന്നെ ചലനത്തേയോ ശക്തിയേയോ പ്രദാനം ചെയ്യുന്നവയാണെന്ന് വിശ്വാസമുണ്ട്. ഈ വിശേഷത്തെ ദൃശ്യവത്ക്കരിക്കുവാന്‍ താന്ത്രികാടിസ്ഥാനത്തില്‍ താമരപ്പൂവിനേയും (താമരയിതളുകള്‍) സര്‍പ്പിളാകാരച്ചുരുളുകളേയും (spiral) പലതരത്തിലും ആശ്രയിച്ചിട്ടുണ്ട്. കുണ്ഡലിനിയുടെ സ്പന്ദന ചക്രത്തെക്കാണിക്കുന്നതിനും പ്രതീകാത്മക ചിത്രീകരണങ്ങള്‍ കാണാം. യന്ത്രങ്ങളും ചക്രങ്ങളും അടിസ്ഥാനപരമായി അനുഷ്ഠാനങ്ങള്‍ക്കാണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിലും ശരീരബിംബപരമായ ചിത്രങ്ങള്‍ താന്ത്രിക തത്ത്വങ്ങളെ അറിയുന്നതിനു വേണ്ടി സൂചകചിത്രങ്ങളായാണ് ഉപയോഗിക്കുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ ദ്വന്ദ്വസ്വഭാവങ്ങളെ ഭൌതിക ശരീരഘടനയില്‍ എങ്ങനെ പ്രതിപ്രവര്‍ത്തിച്ചാണ് പ്രപഞ്ചസത്യങ്ങളെ അറിയുകയെന്നും അത്തരം ബോധവികാസം സ്വായത്തമാക്കാനുള്ള നിര്‍ദേശങ്ങളായുമാണ് ഇത്തരത്തിലെ ചിത്രങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ബ്രഹ്മാണ്ഡം അഥവാ പ്രപഞ്ചത്തെപ്പറ്റിയുള്ള സര്‍വവ്യാപിയായ അജ്ഞാതശക്തിവിശേഷത്തെ പ്രകടമാക്കാനുള്ള ബിംബങ്ങളും താന്ത്രികാനുഷ്ഠാന ഭാഗമായുണ്ട്. ഇഹലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും സാങ്കല്പികമായ സര്‍ഗാത്മക ബിംബങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കാഴ്ചക്കാരന്റെ സ്വബോധത്തെ വെളിപാടുകള്‍ പോലെ നയിച്ച് പ്രപഞ്ച സത്യങ്ങളെ അറിയുവാന്‍ പ്രേരിപ്പിക്കുന്നു. സൂര്യന്റേയും മറ്റു ഗ്രഹങ്ങളുടേയും ചലനങ്ങളുടെ ശാസ്ത്രീയമായ ദൃശ്യപഠനങ്ങളുടെ ചിത്രങ്ങളുമുണ്ട്. ദേഹവും ആത്മാവും ബ്രഹ്മാണ്ഡവും തമ്മിലുള്ള ബോധമുണര്‍ത്തുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ജ്യോതിശ്ശാസ്ത്രപരമായ താന്ത്രിക പ്രതീകങ്ങള്‍.



മന്ത്രങ്ങളെ പൊതുവില്‍ സ്ത്രീ-പുരുഷ-നപുംസക വിഭാഗങ്ങളില്‍പ്പെടുത്തുന്നുണ്ട്. 'ഹം', 'ഫട്' എന്നീ ശബ്ദങ്ങളില്‍ അവസാനിക്കുന്നവയെ പുരുഷ മന്ത്രങ്ങളായും 'സ്വാഹ' എന്നവസാനിക്കുന്നവയെ സ്ത്രീ മന്ത്രങ്ങളായും 'നമഃ' എന്നവസാനിക്കുന്നവയെ നപുംസക മന്ത്രങ്ങളായും ഭാഗിച്ചിരിക്കുന്നു. ശബ്ദ ശാസ്ത്ര സ്വരൂപങ്ങളെ സംബന്ധിച്ചും തന്ത്രശാസ്ത്രം സൂക്ഷ്മമായി പറയുന്നുണ്ട്. ശബ്ദത്തിന്റെ ആദിയും അന്തവും ബിന്ദുവാണെന്നും ആരംഭം മുതല്‍ ബിന്ദു, കല, നാദം എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ടെന്നും, അവസാനിക്കുന്ന ഘട്ടത്തില്‍ ധ്വനി, കല, ബിന്ദു എന്നീ മൂന്ന് അവസ്ഥകള്‍ ഉണ്ടെന്നും പറയുന്നു. പ്രപഞ്ചസത്യങ്ങളെ സ്വരൂപവത്ക്കരിക്കുവാനും അവ ശക്തിദായകമായി നിലനില്‍ക്കുവാനും ശാസ്ത്രീയമായി രൂപപ്പെടുത്തപ്പെട്ട സിദ്ധിവിശേഷമായാണ് താന്ത്രിക മന്ത്രങ്ങളെ കരുതുന്നത്. തന്ത്രങ്ങളുടെ അനുഷ്ഠാനങ്ങളില്‍ നിയുക്ത ക്രിയകള്‍, ന്യാസീകരണം (ആവാഹിക്കല്‍), ധ്യാനം, കൈമുദ്രകള്‍, ദേഹ അംഗചലനങ്ങള്‍, ആചാരങ്ങള്‍, ഒരുക്കുകള്‍ തുടങ്ങിയവ പ്രധാനങ്ങളാണ്.



നാം ഉള്‍പ്പെടുന്ന പ്രപഞ്ചം ഉണ്ടാവുക, നിലനില്‍ക്കുക, നശിക്കുക, വീണ്ടും ഈ ചക്രം തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നത് സര്‍വശക്തനായ ഈശ്വരന്റെ പ്രഭാവത്താലാണെന്നും ആ സത്യത്തെ കണ്ടെത്തുവാനുള്ള വഴിയാണ് ആരാധന-ആചാരാനുഷ്ഠാനങ്ങള്‍ എന്നും താന്ത്രികര്‍ നിഷ്ക്കര്‍ഷിക്കുന്നു. സത്യാന്വേഷണം, ആത്മസാക്ഷാത്ക്കാരം, അതീന്ദ്രീയാവബോധം തുടങ്ങിയവ അനുഭവവേദ്യമാക്കാനുള്ള ഉപാധിയാണ് ഇവയെന്നും പറയുന്നു. മനുഷ്യ പരിണാമ ചരിത്രത്തിനോടൊപ്പം ആരാധനയുടെ കഥയും ഇഴചേര്‍ന്നു കിടക്കുന്നു.



ചരിത്രം പരിശോധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ താന്ത്രിക സത്തകള്‍ പ്രതിഫലിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ പ്രചാരത്തില്‍ വന്നിരുന്നതായി കാണാം. പനയോലയിലും തുണിയിലും ഭിത്തിയിലും വരച്ചിരുന്ന ഇത്തരം ചിത്രങ്ങള്‍ പ്രകൃതിദത്തമായ ചായങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് തീര്‍ത്തവയായിരുന്നു. വിഷയത്തിലുള്ള ഗഹനത ഈ ചിത്രങ്ങളിലും പ്രതിഫലിച്ചിരിക്കുന്നു. 17,18 നൂറ്റാണ്ടുകളില്‍ തിബത്ത്, നേപ്പാള്‍, ഗുജറാത്ത്, കാംഗ്രാ, രാജസ്ഥാന്‍, ബര്‍മ, ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലിരുന്ന ചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. ശ്രേഷ്ഠമായ മനുഷ്യശരീരത്തിലെ ആത്മീയ ചക്രങ്ങളുടെ പരിണാമങ്ങളും കൂടിച്ചേരലുകളും, ഇവയെ സംബന്ധിക്കുന്ന പ്രതീകാത്മക രൂപങ്ങള്‍ എന്നിങ്ങനെ താന്ത്രിക സംബന്ധമായ വിഷയം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയാണ് എല്ലാ ചിത്രങ്ങളും. തടിയിലും ലോഹങ്ങളിലും പരമ്പരാഗതമായി പണിതീര്‍ത്തിട്ടുള്ള എല്ലാ വിഗ്രഹങ്ങളും താന്ത്രികകലയുടെ സംഭാവനയാണെന്നു കാണാം. വാസ്തുശില്പകലയിലും ഇതിന്റെ പ്രകടമായ സ്വാധീനം കാണാം. ഹാരപ്പന്‍ സംസ്ക്കാരകാലം മുതല്‍ ഇത്തരം മാതൃകകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആരാധനാസമ്പ്രദായം നിലവില്‍ വന്നതോടെ ഇത്തരം ദൃശ്യരൂപങ്ങളുടെ മാതൃകകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നു. ഭിത്തിചിത്രങ്ങളും ഉപവിഗ്രഹങ്ങളും ധ്യാനശ്ളോകങ്ങളുടെ സഹായത്തോടെ രൂപപ്പെട്ട ദൈവരൂപങ്ങളും എല്ലാം താന്ത്രിക സ്രോതസ്സില്‍ അധിഷ്ഠിതമാണെന്നു മനസ്സിലാക്കാം.



താന്ത്രികകലയും ആധുനിക ചിത്രകലയും. താന്ത്രികാനുഷ്ഠാനങ്ങളിലെ കലാംശത്തെ പഠിച്ച് ഇന്നും കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ ചെയ്യാറുണ്ട്. പരമ്പരാഗത കലാരൂപങ്ങളെ അവലംബിച്ച് ചിത്രകലയും ശില്പകലയും മറ്റുകലകളും ചെയ്യുന്നവര്‍ക്ക് താന്ത്രിക രൂപങ്ങളും പ്രചോദനം നല്‍കിയിട്ടുണ്ട്. അനവധി ചിത്രകാരന്‍മാരും ശില്പികളും ഇത്തരത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ചെയ്തിട്ടുണ്ട്. താന്ത്രിക രൂപങ്ങളെ തങ്ങളുടെ കലയില്‍ തനതുരൂപങ്ങളും മുഖ്യഘടകങ്ങളുമാക്കി ആധുനിക സങ്കേതങ്ങളുമായി കൂട്ടിയോജിപ്പിച്ച് അവതരിപ്പിക്കുന്ന കലാകാരന്‍മാരും ഉണ്ട്.

കെ.സി.എസ്.പണിക്കര്‍, ബാദ്രി നാരായണന്‍, ജെ.സ്വാമിനാഥന്‍, ഗുലാം ആര്‍.സന്തോഷ്, പാരീസ് വിശ്വനാഥന്‍, നിരോദ് മജുംദാര്‍, ബാല്‍കൃഷ്ണ പട്ടേല്‍, പ്രഭുല്‍ ദാവെ, ശങ്കര്‍ പാലിസ്കര്‍, പ്രഭാകര്‍ ബാര്‍വേ, ബിരെന്‍ ദാ, എസ്.ജി. വാസുദേവ്, കെ.വി. ഹരിദാസന്‍, ധന്‍രാജ് ഭഗത്, എസ്. നന്ദഗോപാല്‍, കെ.എസ്. ഗോപാല്‍, ജയപാലപ്പണിക്കര്‍, അക്കിത്തം നാരായണന്‍, അജിത് മുഖര്‍ജി, ഓംപ്രകാശ് തുടങ്ങിയ ചിത്രകാരന്മാര്‍ താന്ത്രിക പാരമ്പര്യത്തെ സ്വാംശീകരിച്ച് ചിത്രങ്ങള്‍ രചിച്ചിട്ടുള്ള ഇന്ത്യന്‍ ചിത്രകാരന്മാരില്‍ പ്രമുഖരാണ്. താന്ത്രിക ചിഹ്നങ്ങളെ ചിത്രകലയില്‍ ഭംഗ്യന്തരേണ സമന്വയിപ്പിച്ചു തുടങ്ങിയ പ്രഥമ ചിത്രകാരന്‍ ശങ്കര്‍ പാല്‍സിക്കര്‍ ആണ്. അദ്ദേഹം താന്ത്രികകലയിലെ ജ്യാമിതീയ രൂപങ്ങളെ എന്നതിലേറെ ലിപികളെയാണ് തന്റെ രചനകളില്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്. 'ഞാന്‍ നാദത്തെയാണ് വരകളിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്' എന്നു വിശ്വസിച്ചിരുന്നയാളാണ് പാല്‍സിക്കര്‍. പ്രഭാകര്‍ ബാര്‍വെ നാടോടി ചിത്രകലയിലെന്നവണ്ണമാണ് താന്ത്രിക ചിഹ്നങ്ങള്‍ തന്റെ രചനകളില്‍ ഉപയോഗിച്ചത്. ബിരെന്‍ദാ വെളിച്ചവും അഗ്നിനാളവുമൊക്കെ താന്ത്രിക സങ്കല്പനങ്ങളുള്‍ക്കൊണ്ട് ചിത്രരചനയില്‍ ഉള്‍ക്കൊള്ളിച്ചു. കെ.വി.ഹരിദാസന്‍ പുരുഷ-പ്രകൃതി സങ്കല്പത്തിലൂന്നിയ ചിത്രങ്ങളാല്‍ ഈ ശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്.

സ്വന്തം പാരമ്പര്യത്തില്‍നിന്ന് മൗലികമായ ഒരു രചനാ സങ്കേതം സൃഷ്ടിച്ചെടുക്കാനുള്ള ഇന്ത്യന്‍ ചിത്രകാരന്മാരുടെ സഫലമായ ശ്രമത്തിനു നിദര്‍ശനമാണ് ആധുനിക താന്ത്രിക ചിത്രകല.

Labels:

ശബരിമല

ശബരിമല


         മണ്ഡലപൂജയ്ക്കായി തുലാമാസത്തിലെ അവസാനദിവസം നടതുറക്കും. അന്ന്‌ പൂജകളൊന്നുമുണ്ടാകില്ല. മണിയടിച്ച്‌ ഭക്തജനസാന്നിധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ്‌ നട തുറക്കുന്നത്‌. നടതുറന്ന്‌ ദീപം തെളിയിക്കും. ആ സമയം അയ്യപ്പസ്വാമി ഭസ്മാഭിഷിക്തനായിരിക്കും. വിഗ്രഹം ഒട്ടുമുക്കാലും ഭസ്മം കൊണ്ടുമൂടിയിരിക്കും. തലയിലൊരു കെട്ടും കൈയിലൊരു ചൂരല്‍വടിയുമുണ്ടാകും. ഈ രൂപത്തില്‍ അയ്യപ്പദര്‍ശനം വന്‍ സുകൃതമായാണ്‌ സങ്കല്‍പം. ഭക്തജനങ്ങളെത്തുമ്പോഴാണ്‌ ഭഗവത്‌ സാന്നിധ്യവും സന്നിധാനത്തുണ്ടാകുന്നത്‌. ദിവസവും മൂന്നു പൂജകളാണ്‌ സ്വാമി സന്നിധിയില്‍ നടക്കുന്നത്‌.
ആദ്യം ഉഷഃപൂജ, പിന്നെ ഉച്ചപൂജ, ഒടുവില്‍ അത്താഴപൂജ, ഉച്ചപൂജ തന്ത്രിതന്നെ ചെയ്യണമെന്നാണ്‌ നിര്‍ബന്ധം. ഈ പൂജാവേളയിലാണ്‌ ഭഗവത്‌ സാന്നിധ്യം പൂര്‍ണതോതില്‍ വിഗ്രഹത്തില്‍ ഉണ്ടാകുക. ദിനവും വെളുപ്പിന്‌ നാലുമണിക്ക്‌ നട തുറക്കും. ആദ്യം അഭിഷേകം നടത്തുന്നതു തന്ത്രിയായിരിക്കും. തുടര്‍ന്ന്‌ ഗണപതിഹോമം. 7.30ന്‌ ഉഷഃപൂജ. ഇടിച്ചുപിഴഞ്ഞ പായസമാണ്‌ ഉഷഃപൂജയ്ക്കു നേദ്യം. നേദ്യം സമര്‍പിച്ച്‌ അയ്യപ്പനട അടച്ചശേഷം ഗണപതി, നാഗരാജാവ്‌ എന്നിവര്‍ക്കും നേദ്യം നടത്തും. തുടര്‍ന്ന്‌ അയ്യപ്പനട തുറന്ന്‌ അടച്ചശേഷം പ്രസന്നപൂജ. തുടര്‍ന്ന്‌ നടതുറന്ന്‌ ദീപാരാധന. ഉഷഃപൂജയ്ക്കുശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണിവരെയാണ്‌ നെയ്യഭിഷേക സമയമെങ്കിലും ഒരു മണിവരെയെങ്കിലും അത്‌ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച്‌ ഉച്ചപൂജ തുടങ്ങും. പൂജയുടെ മധ്യത്തില്‍ 25 കലശമാടും. പ്രധാന നിവേദ്യം വെള്ള നിവേദ്യവും അരവണയുമാണ്‌. ഉച്ചയ്ക്ക്‌ 1.30ന്‌ നട അടയ്ക്കും. പിന്നീട്‌ വൈകീട്ട്‌ നാലിന്‌ തുറക്കും. സന്ധ്യയ്ക്കു ദീപാരാധന. അതുകഴിഞ്ഞ്‌ പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട്‌ വിഗ്രഹത്തിനുണ്ടാകുന്ന ചൂട്‌ ശമിപ്പിക്കാനാണ്‌ പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ടുമൂടും. രാത്രി പത്തുമണി കഴിയുമ്പോള്‍ അത്താഴപൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്‍ത്തിയായതുകൊണ്ട്‌ പാനകവും നേദിക്കും. ഇവ പൂജയ്ക്കുശേഷം അയ്യപ്പന്മാര്‍ക്ക്‌ വിതരണം ചെയ്യും. പിന്നെ ശ്രീകോവില്‍ വൃത്തിയാക്കും. 11 മണിക്ക്‌ ഹരിവരാസനം പാടി നടയടക്കും. 
സ്വാമിദര്‍ശനത്തിനായി മലയ്ക്കുപോകാനൊരുങ്ങുന്ന നേരത്ത്‌ നിവേദിക്കാനും യാത്രയില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുമുള്ള സാധനങ്ങള്‍ കെട്ടുകളിലാക്കുന്ന ചടങ്ങാണ്‌ കെട്ടുനിറ. ഇതിനെ പലസ്ഥലങ്ങളിലും പല പേരുകളായാണ്‌ അറിയപ്പെടുന്നത്‌. ചില സ്ഥലങ്ങളില്‍ സ്വാമിക്കെട്ടെന്നും പൊന്നുനിറയെന്നും പറയാറുണ്ട്‌. ക്ഷേത്രങ്ങളിലോ സ്വന്തം വീട്ടിലോവച്ച്‌ രാവിലെയോ സന്ധ്യയ്ക്കോ കെട്ടുനിറയ്ക്കുന്നതാണ്‌ ഉത്തമം.

കെട്ടുനിറക്ക്‌ ആവശ്യമായ സാധനങ്ങള്‍ ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കല്‍ക്കണ്ടം, മുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം, അവല്‍, മലര്‍, പനനീര്‍, പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, നെയ്യ്‌, തേങ്ങ, ചന്ദനത്തിരി, ഭസ്മം, വെറ്റില, പാക്ക്‌ എന്നിവയാണ്‌ കെട്ടുനിറക്കുവേണ്ട സാധനങ്ങള്‍. നിശബ്ദമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രമേ ഉരുവിടാന്‍ പാടുള്ളൂ.
കെട്ടുനിറ ചടങ്ങില്‍ മുദ്രയാണ്‌ (നെയ്ത്തേങ്ങ) ആദ്യം നിറയ്ക്കേണ്ടത്‌. പിന്നീട്‌ മുദ്രയും കാണിപ്പണവും. ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ ഓരോന്നുവീതവും ചെറിയ സഞ്ചിയില്‍ നിറയ്ക്കണം. അതുകഴിഞ്ഞ്‌ ഇരുമുടിയെടുത്ത്‌ മുന്‍കെട്ടില്‍ നിറച്ച മുദ്ര, ഭസ്മം, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ വയ്ക്കണം. എന്നിട്ട്‌ മൂന്നുതവണ ഉണക്കലരി വാരിയിടണം. അതോടൊപ്പം അഭഗവാനുള്ള കാണിക്കയും ഇരുമുടിയില്‍ സമര്‍പ്പിക്കണം. പിന്നെ ഇരുമുടിയുടെ ആ ഭാഗം കെട്ടണം. മറുഭാഗത്ത്‌ പുഴുക്കലരി, എറിയുവാനുള്ള തേങ്ങ മുതലായവ വയ്ക്കാം. ഇരുമുടി നന്നായി കെട്ടി ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെയും സഹായത്തോടെയും വേണം കെട്ട്‌ തലയിലേറ്റാന്‍.
വീട്ടിലോ ക്ഷേത്രത്തിലോ വച്ച്‌ കെട്ട്‌ നിറയ്ക്കാം. വീട്ടിലാകുമ്പോള്‍ വൃത്തിയും ശുദ്ധിയും കൂടുതല്‍ വേണം. കെട്ടുനിറച്ചു തലയിലേറ്റിക്കഴിഞ്ഞാല്‍ സകലതും ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട്‌ ഇറങ്ങേണ്ടതാണ്‌. വഴിയില്‍ വിരിവയ്ക്കുന്നിടത്തുമാത്രമേ കെട്ടിറക്കിവയ്ക്കാന്‍ പാടുള്ളൂ. കെട്ടുനിറയില്ലാതെ രണ്ടു കുടുംബക്കാര്‍ക്കുമാത്രമേ മലകയറാന്‍ അവകാശമുള്ളു. പന്തളം രാജകുടുംബത്തിനും താഴമണ്‍ രാജകുടുംബത്തിനും. പന്തളം രാജകുടുംബം അയ്യപ്പസ്വാമിക്ക്‌ പിതൃസ്ഥാനീയമാണുള്ളത്‌. താഴമണ്‍ കുടുംബത്തിന്‌ ആചാര്യസ്ഥാനവും.

Labels:

ഇതുവരെ ആരും കേൾക്കാത്ത മാളികപ്പുറത്തെ പൂജാസമയം


ഇതുവരെ ആരും കേൾക്കാത്ത മാളികപ്പുറത്തെ പൂജാസമയം 

നടതുറപ്പ്‌ : വെളുപ്പിന്‌ നാലുമണിക്ക്‌
നിര്‍മാല്യം : നാല്‌ പതിനഞ്ചിന്‌
ഉഷഃപൂജ : ഏഴുമണിക്ക്‌
ഉച്ചപൂജ : പന്ത്രണ്ടുമണിക്ക്‌
ഈ പൂജയ്ക്കുശേഷം നടയടപ്പ്‌ : ഒരുമണിക്ക്‌
വൈകുന്നേരം നടതുറപ്പ്‌ : നാലു മണിക്ക്‌
ദീപാരാധന : സന്ധ്യയ്ക്ക്‌
അത്താഴപൂജ : രാത്രി പത്തുമണിക്ക്‌

നടതുറക്കല്‍ - 4.00
നിര്‍മാല്യദര്‍ശനം - 4.05
മഹാഗണപതിഹോമം - 4.15
നെയ്യഭിഷേകം - 4.20
ഉഷഃപൂജ - 7.30
ഉച്ചപൂജ - 12.30
നട അടയ്ക്കല്‍ - 1.00
നടതുറക്കല്‍ വൈകിട്ട്‌ - 4.00
ദീപാരാധന - 6.30‌
അത്താഴപൂജ - 10.30‌
ഹരിവരാസനം - 10.50
നട അടയ്ക്കല്‍ - 11.00
മകരളവിക്ക്കാലത്ത്‌ നടതുറക്കുന്നത്‌ പുലര്‍ച്ചെ 3 മണിക്ക്‌. അല്ലാത്ത സമയങ്ങളില്‍ നടതുറപ്പ്‌ - പുലര്‍ച്ചെ നാല്‌ മണിക്ക്‌, വൈകുന്നരം നടതുറപ്പ്‌ -നാലുമണിക്ക്‌.
ശബരിമല

Labels:

സ്വാമി അയ്യപ്പൻറെ 108 ശരണങ്ങള്‍

സ്വാമി അയ്യപ്പൻറെ 108 ശരണങ്ങള്‍



സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണമെന്റയ്യപ്പാ
ഗിരിവരനിലയാശരണമെന്റയ്യപ്പാ
ശങ്കരതനയാ ശരണമെന്റയ്യപ്പാ
ശങ്കരാഹരനേശരണമെന്റയ്യപ്പാ
മോഹിനിപുത്രാ ശരണമെന്റയ്യപ്പാ
മോഹനരൂപാ ശരണമെന്റയ്യപ്പാ
പാണ്ഡ്യതനൂജാ ശരണമെന്റയ്യപ്പാ
പങ്കജനയനാ ശരണമെന്റയ്യപ്പാ
ഹരിനന്ദനനേ ശരണമെന്റയ്യപ്പാ
ഹരിവാഹനനേ ശരണമെന്റയ്യപ്പാ
പാര്‍വതീസുതനേ ശരണമെന്റയ്യപ്പാ
നിര്‍മലമൂര്‍ത്തേ ശരണമെന്റയ്യപ്പാ
ലക്ഷണരൂപാ ശരണമെന്റയ്യപ്പാ
ഗംഗാത്മജനേ ശരണമെന്റയ്യപ്പാ
നിങ്കഴല്‍ഗതിയേ ശരണമെന്റയ്യപ്പാ
ഗണപതിസോദര ശരണമെന്റയ്യപ്പാ
മുരുക സഹോദര ശരണമെന്റയ്യപ്പാ
അഖിലേശ്വരനെ ശരണമെന്റയ്യപ്പാ
അഖിലാധിപനെ ശരണമെന്റയ്യപ്പാ
അവനീപതിയേ ശരണമെന്റയ്യപ്പാ
അഖിലവും നീയേ ശരണമെന്റയ്യപ്പാ
അമരാധിപനേ ശരണമെന്റയ്യപ്പാ
നിര്‍മലരൂപാ ശരണമെന്റയ്യപ്പാ
പുലിവാഹകനേ ശരണമെന്റയ്യപ്പാ
അജിതപരാക്രമ ശരണമെന്റയ്യപ്പാ
ഗജാധിരൂഢാ ശരണമെന്റയ്യപ്പാ
വില്ലാളിവീരാ ശരണമെന്റയ്യപ്പാ
പമ്പാവാസാ ശരണമെന്റയ്യപ്പാ
പന്തളദാസാ ശരണമെന്റയ്യപ്പാ
ശബരീമോക്ഷദ ശരണമെന്റയ്യപ്പാ
ശബരിഗിരീശ്വര ശരണമെന്റയ്യപ്പാ
രാഗവിനാശക ശരണമെന്റയ്യപ്പാ
രോഗവിനാശക ശരണമെന്റയ്യപ്പാ
പാവനചരിതാ ശരണമെന്റയ്യപ്പാ
പാപവിമോചന ശരണമെന്റയ്യപ്പാ
മഹിഷീമാരക ശരണമെന്റയ്യപ്പാ
മഹിഷീമോക്ഷദ ശരണമെന്റയ്യപ്പാ
കരുണാസാഗര ശരണമെന്റയ്യപ്പാ
ചരണസരോജം ശരണമെന്റയ്യപ്പാ
നേര്‍വഴിതരണേ ശരണമെന്റയ്യപ്പാ
വിദ്യാനിധിയേ ശരണമെന്റയ്യപ്പാ
വിദ്വല്‍പൂജിത ശരണമെന്റയ്യപ്പാ
ഗുരുസുതരക്ഷക ശരണമെന്റയ്യപ്പാ
ഗുരുവര പൂജിത ശരണമെന്റയ്യപ്പാ
വാവരസഖനേ ശരണമെന്റയ്യപ്പാ
കടുവരസേവ്യാ ശരണമെന്റയ്യപ്പാ
തുരംഗസംസ്ഥിത ശരണമെന്റയ്യപ്പാ
താരകബ്രഹ്മമേ ശരണമെന്റയ്യപ്പാ
ലീലാലോലാ ശരണമെന്റയ്യപ്പാ
ലീലാലാളിത ശരണമെന്റയ്യപ്പാ
അരികുല നാശന ശരണമെന്റയ്യപ്പാ
പരായഗുപ്താ ശരണമെന്റയ്യപ്പാ
ഓങ്കാരമൂര്‍ത്തേ ശരണമെന്റയ്യപ്പാ
ശാന്തസ്വരൂപാ ശരണമെന്റയ്യപ്പാ
മുദ്രാലംകൃത ശരണമെന്റയ്യപ്പാ
പഞ്ചാദ്രീശ്വര ശരണമെന്റയ്യപ്പാ
ആദ്യന്തരഹിതാ ശരണമെന്റയ്യപ്പാ
ആചിന്ത്യരൂപാ ശരണമെന്റയ്യപ്പാ
അഗസ്ത്യപൂജിത ശരണമെന്റയ്യപ്പാ
യാഗഫലപ്രദ ശരണമെന്റയ്യപ്പാ
ജ്യോതിര്‍മയനേ ശരണമെന്റയ്യപ്പാ
നിത്യപ്രകാശാ ശരണമെന്റയ്യപ്പാ
ക്ഷുരികായുധധര ശരണമെന്റയ്യപ്പാ
സര്‍വായുധനെ ശരണമെന്റയ്യപ്പാ
നീലാംബരധര ശരണമെന്റയ്യപ്പാ
കനകസമാനാ ശരണമെന്റയ്യപ്പാ
അമരപ്രഭുവേ ശരണമെന്റയ്യപ്പാ
അമിതഗുണാലയ ശരണമെന്റയ്യപ്പാ
പുരാണമൂര്‍ത്തേ ശരണമെന്റയ്യപ്പാ
വേദാന്തസത്തേ ശരണമെന്റയ്യപ്പാ
സിദ്ധിവിശേഷദ ശരണമെന്റയ്യപ്പാ
സിദ്ധേശ്വരനേ ശരണമെന്റയ്യപ്പാ
സല്‍ബുദ്ധിദായക ശരണമെന്റയ്യപ്പാ
കുബുദ്ധിനാശക ശരണമെന്റയ്യപ്പാ
പ്രാണസ്വരൂപാ ശരണമെന്റയ്യപ്പാ
അപാനമൂര്‍ത്തേ ശരണമെന്റയ്യപ്പാ
പമ്പാതീര്‍ത്ഥം ശരണമെന്റയ്യപ്പാ
പമ്പാദീപമേ ശരണമെന്റയ്യപ്പാ
ശബരീപൂജിത ശരണമെന്റയ്യപ്പാ
കലിയുഗവരദാ ശരണമെന്റയ്യപ്പാ
ലോകവിമോഹന ശരണമെന്റയ്യപ്പാ
ശോകവിനാശക ശരണമെന്റയ്യപ്പാ
കാരണരൂപാ ശരണമെന്റയ്യപ്പാ
കലിമലനാശന ശരണമെന്റയ്യപ്പാ
കാരണപുരുഷാ ശരണമെന്റയ്യപ്പാ
കാലാന്തകസുത ശരണമെന്റയ്യപ്പാ
സജ്ജനദാസാ ശരണമെന്റയ്യപ്പാ
സ്നേഹവിലാസാ ശരണമെന്റയ്യപ്പാ
കൈതവ ബാലക ശരണമെന്റയ്യപ്പാ
കൈടഭവൈരജ ശരണമെന്റയ്യപ്പാ
വിളയാടണമേ ശരണമെന്റയ്യപ്പാ
വിമലഹൃദന്തേ ശരണമെന്റയ്യപ്പാ
ഭൂതേശ്വരനേ ശരണമെന്റയ്യപ്പാ
ലോകമഹേശ്വര ശരണമെന്റയ്യപ്പാ
പൊന്നമ്പലവാസാ ശരണമെന്റയ്യപ്പാ
പതിനെട്ടാംപടിയേ ശരണമെന്റയ്യപ്പാ
പാദാദികേശം ശരണമെന്റയ്യപ്പാ
കേശാദിപാദം ശരണമെന്റയ്യപ്പാ
അടിമലരിണയേ ശരണമെന്റയ്യപ്പാ
അടിയനുതരണേ ശരണമെന്റയ്യപ്പാ
ചരണം ശരണം ശരണമെന്റയ്യപ്പാ
ശരണം ശരണം ശരണമെന്റയ്യപ്പാ
അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം.

Labels:

ഹരിവരാസനം പൂർണ രൂപം

ഹരിവരാസനം പൂർണ രൂപം 


(സ്വാമി അയ്യപ്പന്റെ ഉറക്കുപാട്ട്‌)
ഹരിവരാസനം വിശ്വമോഹനം
ഹരിതധീശ്വനം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ.
പ്രണയസത്യകം പ്രാണനായകം
പ്രണയകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രീയം
ഹരിഹരാത്മജം ദേവമാശ്രയേ.
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ.
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനപ്രദം ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ.
ഭവദയാവഹംദാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ.
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ.
ശ്രുതിജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ 

Labels:

നവരാത്രി മഹാത്മ്യം

നവരാത്രി മഹാത്മ്യം


             ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്.

ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്ന
നവരാത്രി വ്രതം
നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം
സരസ്വതി സ്തുതിസരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ
സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം
യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ

നവരാത്രി മഹാത്മ്യം
നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ് പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍. ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.
ശരന്നവരാത്രി'ആദ്ധ്യാത്മിക ചികിത്സ'യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ 'ദേവീജാഗരണ്‍' എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌ ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.
ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.
നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

Labels:

മൂകാംബിക ക്ഷേത്രം

മൂകാംബിക ക്ഷേത്രം

   
കര്‍ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂര്‍ എന്ന സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. സൗപര്‍ണിക നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആദിശങ്കരന്‍ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ഇവിടെ പിന്തുടര്‍ന്നു വരുന്നത്.

വിജയദശമി ദിനത്തില്‍ കുരുന്നുകളുടെ വിദ്യാരംഭത്തിന് ഈ ക്ഷേത്ര സന്നിധി ഏറെ ശുഭകരമാണെന്ന് വിശ്വാസം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങാനുള്ള നല്ല മുഹൂര്‍ത്തമായി വിജയ ദശമി ദിനത്തെയും ഐശ്വര്യമുള്ള സ്ഥലമായി ഈ ക്ഷേത്രത്തെയും വിലയിരുത്തുന്നു. ഇവിടുത്തെ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ച് ദേവീ പൂജയ്‌ക്കും വിദ്യാരംഭത്തിനുമായി ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ധാരാളം ആള്‍ക്കാര്‍ എത്തുന്നു.

നടുവില്‍ ഒരു സ്വര്‍ണ രേഖ ഉള്ള സ്വയംഭൂ ലിംഗമാണു ഇവിടുത്തെ പ്രതിഷ്ഠ. ലിംഗത്തിനു വലതു വശത്തു മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ശാക്തേയ രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഘ്ചക്രഗധാധാരിയായ ദേവീ വിഗ്രഹവും കാണപ്പെടുന്നു. പഞ്ചലോഹനിര്‍മിതമാണ് ഈ വിഗ്രഹം. ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന രത്നം വളരെ വിലപ്പെട്ടത്തും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.

ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വീരഭദ്രസ്വമിയുടെ പ്രതിഷ്ഠക്കു ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹര്‍ഷി തന്നെയാണ് വീരഭദ്രസ്വമി എന്നും സങ്കല്‍പ്പങ്ങല്‍ നിലവിലുണ്ട്‌. ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വിഭൂദി പൂജയാണ് വീരഭദ്രനു നല്‍കുന്നത്. ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം.ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. ക്ഷേത്ര ഭാരവാഹികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാല്‍ ശങ്കരാചാര്യ പീഠം ദര്‍ശിക്കാനാകും.

ചുറ്റു മതിലിനു വെളിയില്‍, ബലി പീഠം, ദ്വജസ്തംഭം, ദീപസ്തംഭം എന്നിവ കാണാനാകും. ദ്വജസ്തംഭം സ്വര്‍ണ്ണം പൂശിയതാണ്. കാര്‍ത്തിക മാസത്തിലെ ദീപോത്സവം ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.

ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചു പല സങ്കല്‍പ്പങ്കളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളില്‍ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമര്‍ശങ്ങള്‍ ഉണ്ട്‌. സന്യാസവര്യനായ കോല മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തില്‍ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തില്‍ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സില്‍ സന്തുഷ്ടനയി മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ അസുരനെ പാര്‍വതി ദേവി മൂകനാക്കി. ഇതില്‍ കോപിഷ്ടനയ മൂകാസുരന്‍ ദേവി ഭക്തനായ കോല മഹര്‍ഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവില്‍ ദേവി മൂകാസുരനെ വധിക്കുകയും കോല മഹര്‍ഷിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കല്‍പം.

ആദിശങ്കരന്‍ ഈ പ്രദേശത്തു അനേക ദിനങ്ങള്‍ തപസ്സു ചെയ്തതില്‍ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദര്‍ശനം കൊടുത്ത രൂപത്തില്‍ സ്വയംഭൂവിനു പുറകില്‍ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു.

ശങ്കരന്‍റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥയും വച്ചു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

പലതരം സസ്യലതാതികളാലും സൗപര്‍ണിക നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകള്‍ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തില്‍ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുവര്‍ണ(ഗരുഡന്‍)തന്‍റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ ഗരുഡ ഗുഹ എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.

വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് മൂകാംബികയില്‍ ആഘോഷിക്കുന്നു.

Labels:

അക്ഷര്‍ധാം എന്ന മഹാത്ഭുതം

അക്ഷര്‍ധാം എന്ന മഹാത്ഭുതം



എല്ലാലോകാത്ഭുതങ്ങളെയും വെല്ലുന്ന മറ്റൊരു നിര്‍മ്മിതിയാണ്‌ ദല്‍ഹിയിലെ അക്ഷര്‍ ധാം ക്ഷേത്രസമുച്ചയം.

ദല്‍ഹി- നോയിഡ പാതയില്‍ യമുനാ തീരത്ത്‌ നൂറേക്കര്‍ സ്ഥലത്ത്‌ നിറഞ്ഞു നില്‍ക്കുന്ന അക്ഷര്‍ ധാം സന്ദര്‍ശിക്കാന്‍ പ്രതിദിനം എത്തുന്നത്‌ പതിനായിരങ്ങളാണ്‌. 2005 നവംബര്‍ 6 ന്‌ തുറന്നുകൊടുത്ത അക്ഷര്‍ധാമിന്‌ അഞ്ചുവയസ്സു തികഞ്ഞപ്പോള്‍ ദശലക്ഷങ്ങളാണ്‌ സന്ദര്‍ശകരായെത്തിയത്‌. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായി 2007 ഡിസംബര്‍ 17-ന്‌ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം ലഭിച്ച അക്ഷര്‍ ധാം അനുദിനംമാറുന്ന ദല്‍ഹിയുടെ മുഖഛായയ്ക്ക്‌ മാറ്റുകൂട്ടുകയാണ്‌. ദല്‍ഹിയിലെത്തുന്ന സന്ദര്‍ശകരില്‍ 70 ശതമാനവും അക്ഷര്‍ധാമിലെത്തുന്നു. ഹൈന്ദവ സംസ്ക്കാരത്തിന്റെ പതിനായിരം വര്‍ഷത്തെ ആചാരവും പാരമ്പര്യവും ആത്മീയതയും ഉള്ളംകയ്യിലെ നെല്ലിക്കപോലെ വെളിവാക്കുന്ന ഒന്നാന്തരം ദൃശ്യ ശ്രാവ്യ സംവിധാനങ്ങളും ഈ ക്ഷേത്രസമുച്ചയത്തിനുണ്ട്‌.

ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയില്‍ പ്രമുഖനായ യോഗിജി മഹാരാജ്‌ യമുനാ നദിക്കരയില്‍ സ്ഥലം കണ്ടെത്തി ഏറ്റെടുത്തത്‌ മൂന്നര പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌. നൂലാമാലകളില്‍ കുടുങ്ങി ആഗ്രഹിച്ചതുപോലെ ക്ഷേത്രം പണിയാന്‍ അനുമതി ലഭിച്ചില്ല. എന്‍ഡി.എ ഭരണകാലത്താണ്‌ തടസ്സങ്ങളെല്ലാം നീങ്ങി ക്ഷേത്രം പണി ആരംഭിച്ചത്‌. 2000 നവംബര്‍ 8 നാണ്‌ ശിലാന്യാസം നടന്നത്‌.
ക്ഷേത്രസമുച്ചയത്തില്‍ സ്വാമി നാരായണന്റെ 11 അടി ഉയരമുള്ള വിഗ്രഹം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‌ 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമുണ്ട്‌. രാജസ്ഥാനില്‍ നിന്നുള്ള പിങ്ക്‌ മണല്‍കല്ലും ഇറ്റാലിയന്‍ വെണ്ണക്കല്ലുമാണ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. സ്വര്‍ണം പൂശിയ വിഗ്രഹത്തോടൊപ്പം മറ്റനേകം ദേവിദേവന്മാരുടെയും ഋഷി പരമ്പരകളുടെയും ശില്‍പങ്ങളുമുണ്ട്‌. എല്ലാം പഞ്ചലോഹങ്ങളില്‍ നിര്‍മ്മിച്ചവ. 234 തൂണുകളും ഒന്‍പത്‌ മകുടങ്ങളുമുള്ള നിര്‍മ്മിതിക്ക്‌ ലവലേശം ഇരുമ്പുരുക്ക്‌ സാമഗ്രികളോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചുട്ടുപൊള്ളുന്ന വേനലിലും ക്ഷേത്രസമുച്ചയത്തില്‍ വിയര്‍ക്കേണ്ടിവരുന്നില്ല. കെട്ടിടത്തിന്റെ ആധാരശില കല്ലില്‍ കൊത്തിയ 148 ആനകളാണ്‌. ഈ ഗജേന്ദ്ര പീഠത്തിന്‌ 3000 ടണ്‍ ഭാരമുണ്ട്‌. ഒരു ദിസവം മുഴുവന്‍ നടന്നുകണ്ടാലും തീരാത്ത കാഴ്ചകളാണ്‌.20000ല്‍ പരം ശില്‍പങ്ങള്‍ ഇവിടെ ഉണ്ട്‌. 7000 ശില്‍പികളും 11000 സന്യാസിമാരും സന്നദ്ധപ്രവര്‍ത്തകരും അക്ഷര്‍ധാമിന്റെ നിര്‍മ്മാണത്തിനായി പ്രയത്നിച്ചു. മകുടങ്ങളുടെ ഉള്‍ഭാഗവും ചുമരുകളുമെല്ലാം കൊത്തുപണികളാല്‍ അലംകൃതമാണ്‌.

സ്വാമിനാരായണന്റെ വിഗ്രഹമിരിക്കുന്ന പ്രധാന മകുടത്തിന്റെ ഉള്‍ഭാഗം രത്നങ്ങള്‍ പതിപ്പിച്ചതുമാണ്‌. പ്രമുഖ ശില്‍പി സതീശ്‌ ഗുജറാല്‍ പറഞ്ഞത്‌ അന്‍പതു വര്‍ഷമെങ്കിലുമെടുത്താലേ ഇത്തരമൊരു നിര്‍മ്മാണം തീര്‍ക്കാനാകൂ എന്നാണ്‌.

ഭാരത്‌ ഉപവന്‍ എന്ന വിശാലമായ പൂന്തോട്ടം പുല്‍ത്തകിടിയും തണല്‍ മരങ്ങളും ചെമ്പില്‍ നിര്‍മ്മിച്ച 65 പ്രതിമകളും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. യജ്ഞപുരുഷ കുണ്ട്‌ എന്ന പേരിലുള്ള യാഗശാലയില്‍ വൈകുന്നേരമുള്ള സംഗീത ജലധാര വര്‍ണഭംഗിയും ഭക്തിസാന്ദ്രവുമാണ്‌. നാല്‌ പ്രദര്‍ശന ഹാളുകളില്‍ സ്വാമി നാരായണന്‍ സമൂഹത്തിനുണ്ടാക്കിയ പരിവര്‍ത്തനത്തിന്റെ നേര്‍ ചിത്രമാണ്‌ നല്‍കുന്നത്‌. ചലിക്കുന്ന രൂപങ്ങളും അതിനൊത്ത ശബ്ദങ്ങളും അത്യന്താധുനികമാണ്‌. നീലകണ്ഠയാത്ര എന്ന പേരില്‍ 50 മിനുട്ട്‌ ദൈര്‍ഘ്യമുള്ള ചലച്ചിത്രം പടുകൂറ്റന്‍ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അക്ഷര്‍ധാമിനെ ഏറെ ആകര്‍ഷകമാക്കുന്നു. ദല്‍ഹിയിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും അത്രയും വലുപ്പമുള്ള അഭ്രപാളി ഇല്ല. 85 അടി ഉയരവും 65 അടി നീളവുമുള്ളതാണിത്‌.

നീലകണ്ഠനെന്ന സ്വാമിനാരായണന്‍ 11 വര്‍ഷം കൊണ്ട്‌ ഹിമാലയം മുതല്‍ കന്യാകുമാരിവരെ 12000 കിലോമീറ്റര്‍ സഞ്ചാരപഥത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നതാണ്‌ നീലകണ്ഠയാത്ര. 151 പുണ്യനദികളുടെ ഉത്ഭവസ്ഥാനത്തുനിന്ന്‌ ശേഖരിച്ച ജലം ഉള്‍ക്കൊള്ളിച്ച തടാകത്തിലെ ക്ഷേത്രത്തിന്റെ പ്രതിബിംബം ഇരട്ടകെട്ടിടത്തിന്റെ പ്രതീതിയാണ്‌ ഉളവാക്കുന്നത്‌. തുരങ്കത്തില്‍ നിര്‍മ്മിച്ച കനാലില്‍ 18 മിനുട്ട്‌ തോണിയിലൂടെ നീങ്ങുമ്പോള്‍ അത്‌ ആര്‍ഷപരമ്പരയിലൂടെയുള്ള ഒരു തിര്‍ത്ഥയാത്രയായി മാറുകയാണ്‌. ആധുനിക ലോകത്തിലുള്ളതെല്ലാം എത്ര ഭക്തിയോടെയും ശക്തിയോടെയും ഭംഗിയോടെയും പൗരാണിക കാലത്ത്‌ ചെയ്തുപോന്നു എന്ന്‌ നിശ്ചല ദൃശ്യങ്ങളും അതിനെകുറിച്ചുള്ള വിവരണങ്ങളും മയിലാകൃതിയിലുള്ള തോണിയാത്രയിലൂടെ കാട്ടിത്തരുന്നു. വിവരിച്ചാല്‍ തീരാത്ത വിസ്മയങ്ങളാണ്‌ അക്ഷര്‍ധാമിനുള്ളത്‌. തീര്‍ത്ഥാടകരായാലും വിനോദസഞ്ചാരികളായാലും അക്ഷര്‍ധാമിലെ സന്ദര്‍ശനം പ്രത്യേക അനുഭൂതിയാകുമെന്ന്‌ തീര്‍ച്ച.

2005 നവംബര്‍ 6 ന്‌ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം അക്ഷര്‍ധാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ "താനിതുവരെ അനുഭവിക്കാത്ത ആഹ്ലാദമാണ്‌ ഇവിടെ വന്നപ്പോള്‍ ഉണ്ടായത്‌." എന്നാണ്‌ പറഞ്ഞത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയുമടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാല്‍കോടിയോളം ജനങ്ങള്‍ സാക്ഷിയായതാണ്‌.












Labels: