Thursday, 8 September 2016

ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും

ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും

ഉഗ്രഗ്രഹൈ സിതചതുരശ്ര സംസ്ഥിതൈ൪
മധ്യസ്ഥിതേ ഭൃഗുതനയേഥവോഗ്രയോ
സൗമ്യഗ്രഹൈരസഹിതസന്നിരീക്ഷിതേ
ജായാവധോ ദഹന നിപാതപാശജഃ

സാരം :-

പുരുഷജാതകത്തില്‍ ഉഗ്രന്മാരായ ഗ്രഹങ്ങള്‍ - പ്രബലന്മാരായ പാപഗ്രഹങ്ങള്‍ - ശുക്രന്‍റെ നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും നില്‍ക്കുക; അഥവാ ശുക്രന്‍റെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നില്‍ക്കുക.  ശുക്രന് ശുഭഗ്രഹങ്ങളുടെ യോഗമുണ്ടാവാതിരിക്കുകയും ശുഭഗ്രഹങ്ങള്‍ ശുക്രന്‍റെ ഏഴാം ഭാവത്തില്‍ നിന്ന് സമ്പൂ൪ണ്ണമായി ശുക്രനെ നോക്കാതിരിക്കുകയും ചെയ്‌താല്‍ ഭാര്യാ മരണം അഗ്നിനിമിത്തമായും, അഗ്നിയില്‍ ചാടിയോ അഗ്നി ശരീരത്തില്‍  കൊളുത്തിയോ സംഭവിക്കും. അതല്ലെന്നിരുന്നാല്‍ വീഴ്ചകൊണ്ട് ഉയരങ്ങളില്‍  നിന്ന് താഴേക്കു ചാടിയോ വെള്ളത്തില്‍ ചാടിയോ ഭാര്യാ മരണം സംഭവിക്കും. അതുമല്ലെങ്കില്‍ തൂങ്ങിമരണം സംഭവിക്കും. 

ഇങ്ങനെ മൂന്നുവിധം പറഞ്ഞിരിക്കുന്നത് മേല്‍പറഞ്ഞ മൂന്നു യോഗങ്ങള്‍ക്കോരോന്നിനും ഓരോന്നായി പറയാവുന്നതാണെന്ന് കരുതാം. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home