Saturday, 27 August 2016

62.സീമന്തം

സീമന്തം
         വിവാഹാനന്തരം ആദ്യമായി ഉണ്ടാകുന്ന ഗര്‍ഭത്തിന്റെ നാലാംമാസത്തിലാണ് സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയേണ്ടത്. എന്നാല്‍ സാധാരണയായി വിവാഹസമയത്ത് തന്നെ വരന്‍ വധുവിനെ കുങ്കുമം അണിയിക്കുന്നു. ഇത് സ്ത്രീകള്‍ക്കൊരു രക്ഷാകവചമാണ് കാരണം മറ്റുപുരുഷന്മാരാല്‍ താന്‍ നോക്കപ്പെടുന്നത് ഇതില്‍നിന്ന് ഒഴിവാക്കാം. താന്‍ ഭര്‍ത്താവുള്ള സ്ത്രീയാണ് എന്ന് വിളിച്ചോതുന്ന തരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കറുത്തമുടി രണ്ടായി പകുത്തെടുത്ത് അവിടെ സിന്ദൂരം അണിയുന്നു. ഇതാണ് സീമന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.

Labels: ,

63.പ്രധാന ഹോമങ്ങളും ഫലങ്ങളും

പ്രധാന ഹോമങ്ങളും ഫലങ്ങളും
        നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.

ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.

ആയുര്‍ഹോമം :-  ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.

സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു.

ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

Labels: ,

64.നാളീകേരം ഉടയ്ക്കല്‍

നാളീകേരം ഉടയ്ക്കല്‍
     നാളീകേരമുടയ്ക്കല്‍  ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളീകേരം ഉടയ്ക്കുന്നത്. നാളീകേരം തലയ്ക്കുഴിയുമ്പോള്‍ സര്‍വ്വപാപങ്ങളും ദോഷങ്ങളും മാറി കിട്ടുന്നു. നാളീകേരം ഒരിയ്ക്കല്‍ പോട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ തേങ്ങ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. തേങ്ങ എറിഞ്ഞുടയ്ക്കാന്‍ താന്‍ അശക്തനാണ് എന്ന് തോന്നിയാല്‍ വേറൊരു വ്യക്തി വശം തേങ്ങ നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴക്ഷേത്രത്തിലെ ഗണപതിയ്ക്കും തേങ്ങ ഉടയ്ക്കുന്നത് ഉത്തമമാണ്.

Labels: ,

65.ഗോ മാഹാത്മ്യം

ഗോ മാഹാത്മ്യം

     ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍ വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

Labels: ,

60.താലിചാര്‍ത്തല്‍

താലിചാര്‍ത്തല്‍

         വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം.

Labels: ,

61.വരണമാല്യം

വരണമാല്യം
       വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയും പുരുഷനും പരസ്പരം ബന്ധം പുലര്‍ത്തുന്നു എന്നതിന് തെളിവാണ്. വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്റെ സര്‍വ്വസ്വവും വരനായി നല്‍ക്കണമെന്നും, വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ. വരണമാല്യം വധുവിന്റെയും വരന്റെയും ചെവി, ചുണ്ട്, കഴുത്ത്, ഹൃദയം, നാഭി, ലിംഗം എന്നിവയിലൂടെ കടന്നുപോകണം. ഇതിനര്‍ത്ഥം ചെവി ഞാനസ്വരൂപമായും, ചുണ്ട് വാക്ദേവതയായും, കഴുത്ത് പ്രാര്‍ത്ഥനയേയും, ഹൃദയം പരിശുദ്ധിയേയും, നാഭി പൂര്‍വ്വകാലബന്ധങ്ങളെയും, ലിംഗം അടുത്ത സംസ്കാരത്തേയും സൂചിപ്പിക്കുന്നു. വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും സ്വന്തമാകുന്നു. ഈ ആറംഗങ്ങള്‍ കാമക്രോധമോഹ ലോഭമതമാല്‍സര്യത്തെ സൂചിപ്പിക്കുന്നു

Labels: ,

59.പുടവകൊടുക്കല്‍

പുടവകൊടുക്കല്‍

        വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കല്‍ എന്ന പുടവ കൊടുക്കല്‍. വസ്ത്രത്തിന് നിരവധി ധര്‍മ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയില്‍ നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്‍കുക. ഈവിധ ഗുണങ്ങള്‍ നിര്‍വഹിക്കുന്ന പുടവ വരന്‍ വധുവിന് നല്‍കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷന്‍ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോള്‍ ഈ അഞ്ച് ധര്‍മ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

Labels: ,

58.മോതിരമണിയല്‍

മോതിരമണിയല്‍
       വിവാഹസമയത്തെ മറ്റൊരു പ്രധാന ചടങ്ങാണ് മോതിരമണിയല്‍. പുരുഷന്റെ ശക്തമായ വലതുകൈയിലും സ്ത്രീയുടെ ശക്തമായ ഇടതുകൈയിലും ഉള്ള മോതിരവിരലിലാണ് മോതിരം ധരിക്കുന്നത്. ഇത് ആത്മീയ ദാമ്പത്യത്തിന്റെ പ്രതീകമാണ്.

       പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായിരിക്കുന്ന മനുഷ്യശരീരത്തില്‍ മോതിരവിരല്‍ ജലത്തെ പ്രതിനിധാനം ചെയ്യുന്നു. ജലത്തില്‍നിന്നു ഉരുത്തിരിഞ്ഞ ജ്ഞാനെന്ദ്രിയം നാവും, കര്‍മ്മേന്ദ്രിയം ലൈംഗീകാവയവുമാണ്. അതിനാല്‍ സ്ത്രീപുരുഷ ബന്ധത്തെയും ലൈംഗീകജീവിതാഭിലാഷത്തെയും സൂചിപ്പിക്കാനാണ്   മോതിരം മോതിരവിരലില്‍ അണിയുന്നത്.  

Labels: ,

57.കന്യാദാനം

കന്യാദാനം

       വിവാഹസമയത്തെ പ്രധാന ചടങ്ങാണ് കന്യാദാനം. പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലതുകരത്തില്‍ വെറ്റിലസമേതം പിടിപ്പിക്കുന്നതാണ് ഈ കര്‍മ്മം. തന്റെ പുത്രിയുടെ ഇനിയുള്ളകാലം നിനക്കായി നല്‍കിയിരിക്കുന്നു എന്നാണ് ഈ കീഴ്വഴക്കത്തിനാധാരം. സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും തുണയായി ഇരുവരും സന്തോഷപൂര്‍വ്വം സുഖപ്രദമായി ജീവിതം നയിച്ച്‌ പുത്തന്‍തലമുറയിലൂടെ അവരുടെ പാരമ്പര്യം നിലനിര്‍ത്തും എന്നതാണ് വ്യവസ്ഥ. ഭാരതീയ ആചാരപ്രകാരം ഇത് പിതൃപുത്രി ബന്ധത്തിന്റെ മഹത്വവും പാവനവുമായ ധര്‍മ്മമാണ്. വിവാഹനാള്‍വരെ പുത്രിക്ക് പിതാവ് എത്ര വലുതാണോ അതിനേക്കാള്‍ വലുത് ഭര്‍ത്താവ് എന്നത് കന്യാദാനത്തിന്റെ മഹത്വമാണ്. അച്ഛന്‍ മകള്‍ക്ക് എപ്രകാരം തുണ നല്‍കി പോറ്റി വളര്‍ത്തി സംരക്ഷിച്ചോ അതുപോലെതന്നെ ഭര്‍ത്താവും ഭാര്യയെ നോക്കുമെന്ന വിശ്വാസത്തിനടിസ്ഥാനമാണ് കന്യാദാനം. പിതൃസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്താം

Labels: ,

56.കര്‍ക്കിടക സങ്ക്രാന്തി

കര്‍ക്കിടക സങ്ക്രാന്തി
     സങ്ക്രമത്തിന്റെ തലേദിവസം, ഭവനം അകവും പുറവും, സാധിക്കുന്നെടത്തോളം പറമ്പ്മുഴുവനും, വെടുപ്പാക്കണം. ഈ ചടങ്ങ് ഇന്നേറെക്കുറെ വിസ്മൃതമായിക്കാണുന്നത്‌  ഖേദകരം തന്നെ. അടിക്കാടുകളെല്ലാം അടിച്ചുകൂട്ടി ഒരു പോട്ടകലത്തിലാക്കി,നാറത്തുണികളും കീറത്തുണികളുമുണ്ടെങ്കില്‍ അതൊക്കെകൂടി ഒരു കീറപ്പായിലെടുത്തു ചുരുട്ടി, ഈ കലവും പായും കൊണ്ട് ഒരാള്‍ സങ്ക്രമ ദിനത്തിന്റെ തലേന്ന് സന്ധ്യക്ക്‌, ഭവനത്തിലെ ആര്‍ക്കും ശല്യമില്ലാത്ത ഏതെങ്കിലും ഒരൊഴിഞ്ഞ സ്ഥലത്തുകൊണ്ടിടണം. കലത്തില്‍ കനത്തിലൊരു പച്ചത്തിരി (എണ്ണനനയ്ക്കാത്ത തിരി) കത്തിച്ചുവചിരിക്കും. "അശ്രീകര" ത്തിന്റെ പ്രതീകമാണ് ഈ പായും കലവും. ചേട്ടാഭഗവതിയാണ് അശ്രീകരം. "ചേട്ടയെക്കളയല്‍" എന്നാണീ ചടങ്ങിന്റെ പേര്. "പൊട്ടിയെകളയല്‍" എന്നും പ്രാദേശികഭേദത്തില്‍ പ്രയോഗമുണ്ട്. ഈ യാത്രയില്‍ "ഫാ" "ഫൂ" ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്" എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ പിന്നാലെ കൂടും. ആശ്രിത ജനങ്ങളിലാരെങ്കിലുമാണ് ചേട്ടയെകളയുന്നതെങ്കില്‍ അവര്‍ക്ക് ഈ കൃത്യം കഴിഞ്ഞു കുളിച്ചുവന്നാല്‍ (കുളി, ആരായാലും നിര്‍ബന്ധം തന്നെ.) ഒരു കോടിമുണ്ട് കൊടുക്കും. തറവാട്ടില്‍ കാരണവത്തിയാണ് കൊടുക്കുക. കൂട്ടുകുടുംബത്തിന്റെ അഭാവത്തില്‍ ഈ വക പതിവുകളുടെ പ്രാധാന്യം കുറഞ്ഞുപോകുന്നത് സ്വാഭാവികം തന്നെ. എന്നാലും സങ്ക്രാന്തിത്തലേന്നുള്ള ശുചീകരണം അണ്കുടുംബക്കാരും  ഒഴിവാക്കരുതാത്തതാണ്. മുറ്റം മുഴുവന്‍ ചാണകം മെഴുകലും ഈ ശുചീകരണത്തിന്റെ ഭാഗംതന്നെ.

     കര്‍ക്കിടകമാസം മുഴുവന്‍ "ചീപോതിയ്ക്കു വയ്ക്കല്‍" എന്നൊരാചാരമുണ്ട്. ബ്രഹ്മമുഹൂര്‍ത്തത്തിലെഴുനേറ്റു കുളിച്ചുവന്നാല്‍ അഷ്ടമംഗല്യത്തിനടുത്ത് ഒരു നിലവിളക്ക് കിഴക്കോട്ടു തിരിയിട്ടു കത്തിച്ചുവയ്ക്കുന്നതാണ് 'ശ്രീഭഗവതിയ്ക്ക് വയ്ക്കലിന്റെ' ചടങ്ങ്. ഒരു കിണ്ടി വെള്ളവും വിളക്കിന്റെ അടുത്തു വയ്ക്കാറുണ്ട്.

Labels: ,

Friday, 19 August 2016

55.തൃക്കാര്‍ത്തിക

തൃക്കാര്‍ത്തിക

   വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ അനുഷ്ഠിക്കുന്ന ഒരു കര്‍മ്മം. ഒരു വ്രതാനുഷ്ഠാനത്തെക്കാളുപരി ഒരു ആഘോഷമാണ്. ലക്ഷ്മികടാക്ഷത്തിനായി സന്ധ്യാനേരത്ത് മണ്ചെരാതുകളില്‍ ദീപങ്ങള്‍ കൊളുത്തി വിടും പരിസരവും പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന് കാര്‍ത്തിക വിളക്ക് എന്നറിയപ്പെടുന്നു. വീടുകളില്‍ തിരികൊളുത്തി ഭക്തജനങ്ങള്‍ തൃക്കാര്‍ത്തികയാഘോഷിക്കുമ്പോള്‍ പല ദേവീക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക ഉത്സവമായി ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്.

Labels: ,

Thursday, 18 August 2016

49.ധര്‍മ്മദൈവങ്ങള്‍

ധര്‍മ്മദൈവങ്ങള്‍
         പാരമ്പര്യമായി കുടുംബത്തില്‍ വച്ച് പൂജിച്ചുകൊണ്ടിരിക്കുന്നതോ പൂര്‍വ്വികര്‍ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധര്‍മ്മദൈവങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലും പ്രശ്നത്തിനും നാലാം ഭാവം കൊണ്ടാണ് ധര്‍മ്മദൈവത്തെ നിര്‍ണ്ണയിക്കുന്നത്. ധര്‍മ്മദൈവബാധയുള്ള കുടുംബങ്ങളില്‍ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബപുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധര്‍മ്മദൈവദോഷം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടതാണ്. നമ്മുടെ പ്രവൃത്തികള്‍ വിജയിക്കുന്നതിനും   ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുമൊക്കെ ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ വേണം. ഇഷ്ടദേവതയെപ്പോലെയോ അതിലും അധികമായോ കുലദൈവങ്ങള്‍ നമ്മെ എപ്പോഴും കാത്തുരക്ഷിക്കുന്നു. ധര്‍മ്മദൈവങ്ങളും ഗുരുകാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതയാത്രയില്‍ അംഗരക്ഷകന്മാരെ പോലെയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ധര്‍മ്മദൈവസന്നിധിയിലെത്തി യഥാശക്തി വഴിപാടുകള്‍ കഴിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചുപോരണം. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ആചാരനുഷ്ടാനങ്ങള്‍ അതേപടി തുടര്‍ന്നു പോരണം. അനാഥമായി കിടക്കുന്ന ധര്‍മ്മദേവതാ സ്ഥാനങ്ങളുണ്ടെങ്കില്‍ കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ അത് തറവാടുകള്‍ക്ക് മുഴുവന്‍ ശ്രേയസ്കരമാണ്.

Labels: ,

50.അന്നദാനം - മഹാദാനം

അന്നദാനം - മഹാദാനം
        ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച്  പറഞ്ഞിരിക്കുന്നത്. 

Labels: ,

47.വന്ദനം

വന്ദനം
     കൈകള്‍ രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില്‍ ചേര്‍ത്താണ് തൊഴേണ്ടത്. രണ്ടുകൈകളും കൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില്‍ പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയും കൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള്‍ കൂപ്പുന്ന സമയത്ത് കൈകളുടെ അടിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില്‍ ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള്‍ നിഷേധ ചൈതന്യം പുറപ്പെടുവിക്കുന്നു.ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള്‍ യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്‍പ്പാകൃതിയില്‍ വിഗ്രഹത്തില്‍ നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില്‍ ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു

Labels: ,

48.പിറന്നാള്‍ ആചരിക്കുമ്പോള്‍

പിറന്നാള്‍ ആചരിക്കുമ്പോള്‍
      ഒരു വ്യക്തി ജനിച്ചാല്‍ മലയാളമാസത്തിലെ ജന്മനക്ഷത്രമാണ് പിറന്നാളായി എടുക്കേണ്ടത്. ഒരു ദിവസം ജന്മനക്ഷത്രം 6 നാഴികയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അന്ന് പിറന്നാള്‍ എടുക്കാം. അല്ലെങ്കില്‍ തലേന്നാവും പിറന്നാള്‍. ഒരു മാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം വന്നാല്‍ അവസാനം വരുന്നതായിരിക്കും പിറന്നാള്‍. അന്നേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്തു തീര്‍ത്ഥം സേവിച്ചശേഷം ജലപാനംപോലും ആകാവു. വിളക്ക് വെച്ച് ഇലയിട്ട് ഇരുവശത്തും ഓരോരുത്തരെ ഇരുത്തി പെറ്റമ്മയുടെ കൈകൊണ്ട് വിളമ്പിയ അന്നം ശുഭസമയത്ത് കഴിക്കേണ്ടതാണ്. കിഴക്കോട്ട് തിരിഞ്ഞിരുന്നുണനം, ആദ്യം ഗണപതിയ സങ്കല്‍പ്പിച്ച് ഭക്ഷണം വിളമ്പിയ ശേഷമേ പിറന്നാളുകാരന് വിളമ്പാവു. 

Labels: ,

46.ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍

ക്ഷേത്രത്തിലെ പൂജാ ഉപകരണങ്ങള്‍
ആവണപലക :- പൂജയ്ക്ക് ഇരിക്കാനായി ഉപോയോഗിക്കുന്നത്. കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം അടങ്ങിയ മരപലകയില്‍ അക്ഷരങ്ങള്‍ കൊത്തിയിരിക്കും.

നിലവിളക്ക് :- തറയില്‍ വെക്കുന്ന വിളക്ക്, സര്‍വ്വഐശ്വര്യത്തിന്റെയും പ്രതീകമാണ്. സര്‍വ്വദേവതകളും നിലവിളക്കില്‍ കുടികൊള്ളുന്നു. താന്ത്രിക പ്രകാരം കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ പ്രതീകമാണ്. ദീപം എരിയുമ്പോള്‍ സൂക്ഷ്മമായി ഓംകാര ധ്വനിയുണ്ടാക്കുകയും മന്ത്ര സാന്നിദ്ധ്യത്താല്‍ ദുര്‍മൂര്‍ത്തികള്‍ക്ക് അവിടം അപ്രാപ്യമാവുകയും ചെയ്യുന്നു.

കൊടിവിലക്ക് :- ദീപം കത്തിക്കുന്നതിന് ഉപയോഗിക്കുന്നു. നെയ്യൊഴിച്ച് രണ്ടു തിരി കൂട്ടിയിട്ടാണ്‌ കത്തിക്കുന്നത്.

കരവവിളക്ക് :- ഒരു ഇരുപ്പില്‍ നിന്ന് മൂന്ന് ശാഖയായി പുറപ്പെടുന്ന സമ്പ്രദായത്തിലുള്ളവിളക്ക്

ദീപാരാധന തട്ട് :- 3,5,7,9 എന്നിങ്ങനെ തട്ടുകളോടുകൂടിയ വിളക്ക്. തട്ടുകളില്‍ വലിപ്പക്രമമനുസരിച്ച്‌ തിരിവെക്കാന്‍ കുഴികളുണ്ടാകും.

ശംഖും ശംഖുകാലും :- ശംഖ് എന്നത് ഒരു കടല്‍ ജീവിയുടെ പുറന്തോട് ആണ്. സാധാരണ ശംഖ് ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു. വലംപിരി ശംഖുകള്‍ വലത്തോട്ട് പിരിഞ്ഞിരിക്കുന്നു. ഇവ പൂജയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതും ഇത്തരം ശംഖുകള്‍ പൂജിക്കപ്പെടുകയുമാണ് പതിവ്. മൂന്ന് കാലുകളും നടുക്ക് ശംഖ് വെക്കാന്‍ പാകത്തില്‍ ഒഴിവുള്ളതുമാണ് ശംഖ്കാല്.

മണി (ഘണ്ട) :- പൂജയ്ക്ക് ഉപയോഗിക്കുന്നു. ക്ഷേത്രസോപാനത്തില്‍ കെട്ടി തൂക്കുന്നതും മണിയാണ്. മണിനാദം ഭൂതങ്ങളെ അകറ്റാനാണ് ഉപയോഗിക്കുന്നത്. കുണ്ഡലിനി നാദങ്ങളുടെ പ്രതീകമാണത്രെ പൂജാ മണിനാദം.

കിണ്ടി :- പൂജയ്ക്ക് വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന പാത്രം. കുണ്ഡലിന്യുതഥാപനത്തിന്റെ പ്രതീകം.

ധൂപക്കുറ്റി :- അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കുവാന്‍ വേണ്ടി കനല്‍ കോരുവാനുള്ള പാത്രം.

പൂപാലിക :- പൂജക്കുള്ള പുഷ്പങ്ങള്‍ ശേഖരിച്ചു വെക്കുവാന്‍ വേണ്ടിയുള്ള പാത്രം.

ചാണയും, ചന്ദന ഓടവും :- ചന്ദനം അരയ്ക്കാനുള്ള പ്രത്യേകതരം കല്ല്‌.  ഇതില്‍ വെള്ളമൊഴിച്ച് ചന്ദനമുട്ടികൊണ്ട് അരച്ചാണ് ചന്ദനം തയ്യാറാക്കുന്നത്. അരച്ച ചന്ദനം ഉപയോഗിക്കുവാന്‍ ഉരുളി പോലെ തോന്നിക്കുന്ന കുണ്ടുള്ള ചെറിയ പാത്രമാണ് ചന്ദനോടം.

പവിത്രം :- രണ്ടിഴ ദര്‍ഭപുല്ലുകൊണ്ട് പവിത്രകെട്ടായി കെട്ടിയുണ്ടാക്കുന്ന ഒരു വിശേഷം. വിശേഷക്രിയ ചെയ്യുമ്പോള്‍ വലതു കൈയ്യിലെ മോതിരവിരലില്‍ അണിയുന്നു.

കലശകുടം :- സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, മണ്ണ് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്നു. ജലം, ക്ഷീരം, ഘൃതം മുതലായ ദ്രവ്യങ്ങള്‍ പൂജിക്കാനുപയോഗിക്കുന്നു. കലശകുടം ഭൌതികശരീരത്തിന്റെയും അതിനുപുറമേ ചുറ്റുന്ന നൂല് നാഡീഞരമ്പുകളുടെയും, നിറക്കുന്ന ജലം ജീവ ചൈതന്യത്തിന്റെയും പ്രതീകത്വം വഹിക്കുന്നു.

ധാരക്കിടാരം :- ധാര ചെയ്യാന്‍ ഉപയോഗിക്കുന്ന നടുക്ക് സുഷിരമുള്ള ലോഹപാത്രം. തുലാസിനോട് സാമ്യം വഹിക്കുന്നു.

ജലദ്രോണി :- ധാരയ്ക്ക് ധാരാളം ജലം ആവശ്യം വരുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് പൂജിച്ച് വെയ്ക്കുന്നു. ഈ പാത്രത്തെ ജലദ്രോണി എന്നു പറയുന്നു.

പ്രാണീതൊടം :- ഓടുകൊണ്ടുണ്ടാക്കിയ ചെറിയ പാത്രം. പുണ്യാഹം, ഹോമങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

പൂവട്ടക :- ചെമ്പ്കൊണ്ടോ, വെള്ളികൊണ്ടോ അകഭാഗം കുഴിഞ്ഞ രീതിയില്‍ ഉണ്ടാക്കുന്ന ചെറിയ വട്ടത്തിലുള്ള പാത്രം. ഇതിലാണ് നെയ്യ് ഹോമിക്കുവാനെടുക്കുന്നത്.

വീശുപാള :- ഹോമാഗ്നി വീശി കത്തിക്കുവാന്‍ ഉപയോഗിക്കുന്നു. കവുങ്ങിന്‍ പാള വലോടുകൂടി വൃത്താകൃതിയില്‍ മുറിച്ചാണ് ഇതുഉണ്ടാക്കുന്നത്.

സ്രുവം :- ഹോമിക്കുവാനുള്ള നെയ്യ്, പൂവട്ടകയില്‍ നിന്ന് കോരി എടുക്കുവാനുള്ള ഉപകരണം.

ജുഹു :- ഹോമിക്കുമ്പോള്‍ ദ്രവ്യം എടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം തവി/കയില്‍. മരം, ലോഹം എന്നിവകൊണ്ട് ഉണ്ടാക്കുന്നത്.

Labels: ,

41.കുങ്കുമം

കുങ്കുമം

      ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയില്‍ തൊടുന്നു. ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന്  ശാക്തമതം.

       ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ  പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്‍ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ  വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില്‍ യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി മുഖശ്രീ വളര്‍ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്‍ ബാധിക്കാതിരിക്കാന്‍ കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല്‍ രശ്മികള്‍ പ്രയോജനപ്പെടും

Labels: ,

42.അമാവാസിവ്രതം

അമാവാസിവ്രതം
     പ്രധാനമായും പിതൃക്കളെ പ്രീതിപ്പെടുത്തുന്നത്തിനുള്ള വ്രതമാണിത്. സമ്പത്ത്, ആരോഗ്യസംരക്ഷണം, സന്താനാഭിവൃദ്ധി ഇവയും ഫലശ്രുതിയില്‍ പറയുന്നു.

   സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ സംഗമിക്കുന്ന ദിനമാണ് അമാവാസി. അമാവാസിയുടെ തലേന്നുതന്നെ വ്രതമാരംഭിക്കണം. തലേന്നു കുളിച്ചു ശുദ്ധമായി ഒരിക്കലൂണ്, അമാവാസിനാളില്‍ പുണ്യതീര്‍ഥസ്നാനം , ബലിതര്‍പ്പണം. ഒരിക്കലൂണ് ഇവ കഴിച്ച് അന്ന് വ്രതശുദ്ധിയില്‍ കഴിയുക.

    കുടുംബത്തില്‍ മരിച്ചുപോയ പിതൃക്കള്‍ക്കെല്ലാവര്‍ക്കും വേണ്ടി അന്ന് ബലിതര്‍പ്പണം നടത്തുന്നു.

       തുലാം അമാവാസി, കര്‍ക്കിടക അമാവാസി ഇവയ്ക്കു ഏറെ പ്രാധാന്യമുണ്ട്.

     അമാവാസി വ്രതവും ബലിതര്‍പ്പണവും വംശത്തിന്ടെ സര്‍വ്വതോമുഖമായ അഭിവൃദ്ധി ഉണ്ടാക്കുമെന്നും  ഫലശ്രുതിയിലുണ്ട്

Labels: ,

43.പൌര്‍ണമിവ്രതം

പൌര്‍ണമിവ്രതം
                     ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം ഇവയും. ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും. ചന്ദ്രദശാകാലദോഷമനുഭവിക്കുന്നവര്‍ പൌര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈ വ്രതമനുഷ്ടിച്ചാല്‍ വിദ്യാലാഭം ഉണ്ടാകും. പ്രഭാതസ്നാനവും ദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. ഒരിക്കലൂണ് മാത്രം. രാത്രി ഭക്ഷണം പാടില്ല.

        ചിങ്ങത്തില്‍ രക്ഷാബന്ധന്‍ ആഘോഷിക്കുന്ന പൌര്‍ണമി, വൃശ്ചികത്തിലെ കാര്‍ത്തിക, തിരുവാതിര, മകരത്തിലെ തൈപൂയ്യ പൌര്‍ണമി, കുംഭത്തിലെ മകം, മീനത്തിലെ പൈങ്കുനി ഉത്രം, മേടത്തിലെ ചിത്രപൂര്‍ണിമ, ഇടവത്തിലെ വൈശാഖ പൂര്‍ണിമ ഇവ വിശേഷാല്‍ പൌര്‍ണമിദിനങ്ങളാണ്.

Labels: ,

44.പ്രദോഷവ്രതം

പ്രദോഷവ്രതം
     ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്  ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക.

         പ്രദോഷദിനത്തില്‍ പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം.പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ  കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക.

       ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം.

          അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്

Labels: ,