60.താലിചാര്‍ത്തല്‍
താലിചാര്‍ത്തല്‍
വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം.

Labels: Acharangal, Religious practices
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home