Thursday 18 August 2016

41.കുങ്കുമം

കുങ്കുമം

      ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയില്‍ തൊടുന്നു. ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന്  ശാക്തമതം.

       ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ  പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്‍ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ  വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില്‍ യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി മുഖശ്രീ വളര്‍ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്‍ ബാധിക്കാതിരിക്കാന്‍ കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല്‍ രശ്മികള്‍ പ്രയോജനപ്പെടും

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home