Wednesday, 10 August 2016

Mystic Eye

Mystic Eye, അഥവാ “മൂന്നാം കണ്ണു ”

ദൈവങ്ങളുടെ ചിത്രങ്ങളുടെ ശിരസ്സിനുചുറ്റും ഒരു പ്രകാശവലയം നമ്മൾ കണ്ടിട്ടുണ്ട്. പണ്ട് ആളുകൾ ദൈവങ്ങൾക്കുമാത്രമേ അത് ഉണ്ടായിരുന്നുള്ളുവെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ  തലയ്ക്കു ചുറ്റും മാത്രമല്ല   , ശരീരത്തിനെ ഉൾക്കൊണ്ടും പൊതിഞ്ഞും  എല്ലാ ആളുകളിലും, എല്ലാ ജീവജാലങ്ങളിലും ഒരു പ്രകാശവലയമുണ്ടെന്നു ഇപ്പോൾ നമ്മൾ മനസ്സിലാക്കുന്നു.
അതുപോലെ ശിവഭഗവാന്റെ ചിത്രങ്ങളിൽ നാം അദ്ദേഹത്തിന്റെ തിരുനെറ്റിയിൽ  ഒരു മൂന്നാം കണ്ണു കണ്ടിട്ടുണ്ട്. അതിലൂടെ അദ്ദേഹം അതിശക്ത്മായ അഗ്നി വർഷിയ്ക്കുന്നതായാണു പലപ്പോഴും ചിത്രീകരിയ്ക്കപ്പെട്ടുകണ്ടിട്ടുള്ളത്. നമ്മുടെ കണ്ണുകൾപ്പോലെയുള്ള ഒന്ന്, എന്നാൽ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ മൂന്നാം കണ്ണു,  ശിവഭഗവാനുമാത്രമല്ല എല്ലാമനുഷ്യർക്കുമുണ്ടെന്നു പറയുന്നു. എന്നാൽ ഇത് മഹാഭൂരിഭാഗം പേരിലും തുറക്കപ്പെടാതെയാണു സ്ഥിതിചെയ്യുതെന്നുമാത്രം. മൂന്നാം കണ്ണിനെ പലരും ആജ്ഞാചക്രയായും, പീനിയൽ ഗ്രന്ഥിയായും  തെറ്റിദ്ധരിയ്ക്കുന്നുണ്ട്. അതേ സമയം ആജ്ഞാചക്രയും, പീനിയൽ ഗ്രന്ഥിയും, ത്ര്യക്കണ്ണും, തികച്ചും വ്യത്യസ്ഥവും അതേ സമയം പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നവയുമാണു.
പീനിയൽഗ്രന്ഥി മനുഷ്യമസ്തിഷ്ക്കമാകുന്ന കമ്പ്യൂട്ടറിലെ ഒരു Spiritual Modem ആണെന്നുപറയാം. ഈ ഗ്രന്ഥി സജീവമാകുമ്പോൾ അതിനു നമുക്ക് നഗ്നനേത്രങ്ങളാൽ, കാതുകളാൽ കാണാനും, കേൾക്കാനും കഴിയാത്ത കാര്യങ്ങളെ മറ്റു ലോകങ്ങളിലെ അറിവുകളെ, കാഴ്ചകളെ, ശബ്ദങ്ങളെ മസ്തിഷ്ക്കത്തിലൂടെ നമുക്ക് അനുഭവസാദ്ധ്യമാക്കാൻ സഹായിയ്ക്കുകയാണു ചെയ്യുന്നത്. അതീന്ദ്രിയജ്ഞാനം എന്നുപറയുന്നതിന്റെ ശാസ്ത്രീയവശം ഇതാണെന്നുപറയാം. സാധാരണയായി യോഗസാധനയിലൂടെ ഒരു സാധകൻ മുന്നേറുമ്പോൾ, യോഗനാഡികൾ സജീവമായി, യാതൊരു പാർശ്വഫലങ്ങളൊ, ചിത്തഭ്രമങ്ങളൊ ഇല്ലാതെ സാധകൻ കൂടുതൽ ബോധതലത്തിലേയ്ക്ക് ഉയരുന്നതിനു അനുപാധികമായി ഉണരുന്ന സിദ്ധിവിശേഷണങ്ങളിൽ ഒന്നാണിത്.
അതേ സമയം, കൈനോട്ടക്കാർ, മഷിനോട്ടക്കാർ, ജ്യോതിഷികൾ, സാധകർ എന്നിവരിലൊക്കെ നേരിയതോതിൽ പീനിയൽ ഗ്രന്ഥി സജീവമാകാറുണ്ട്. ആരിൽ പീനിയൽ ഗ്രന്ഥി കൂടുതലായി സജീവമാകുന്നുവോ അവരാണു തങ്ങളുടെ പ്രവർത്തനമേഘലയിൽ കൂടുതൽ പ്രസിദ്ധരായും, പ്രഗല്ഭരായും കണ്ടുവരുന്നത്. പീനിയൽ ഗ്രന്ഥിയുടെ ഉണർവ്, മൂന്നാംകണ്ണു അല്പമായിതുറക്കുന്നതിനു  സഹായിയ്ക്കുകയാണു ചെയ്യുന്നത്. അങ്ങിനെയാണു അവരിൽ അതീന്ദ്രിയസിദ്ധി ഉടലെടുക്കുന്നത്.
കുണ്ഡലിനീശക്തി ഉണർന്നു ഉയർന്നുവരുമ്പോൾ പീനിയൽ ഗ്രന്ഥി പരിപൂർണ്ണമായും സജീവമാകുകയും അജ്ഞ ചക്രയിലെ രുദ്രഗ്രന്ഥി ഭേദിയ്ക്കപ്പെടുകയും  ഈ മൂന്നാംകണ്ണു പരിപൂർണ്ണമായും തുറക്കുകയും ഭൂതം, വർത്തമാനം, ഭാവി, എന്നിങ്ങനെയുള്ള ത്രികാല ജ്ഞാനത്തിനും, സാധകൻ ഉടമയാകുകയും ചെയ്യുമത്രെ..
ഇതുകൂടാതെ, ഗർഭിണിയായ സ്ത്രീകൾ കഠിനമായ ഭയപ്പാടിനു വിധേയരാകുന്നുവെങ്കിൽ അങ്ങിനെ ജനിയ്ക്കുന്ന കുട്ടികളിലും, കുട്ടിക്കാലത്തു, ലൈംഗിക പീഡനങ്ങൾ, കടുത്തഭയപ്പാടുകൾ എന്നിവ ഏല്ക്കേണ്ടിവരുന്നകുട്ടികളിലും മൂലാധാരചക്രയുടെ അസ്ഥിരതയാൽ, കുണ്ഡലിനീശക്തി നേരിയതോതിൽ ഇളകുന്നതിനും ഇത് നേരിയതോതിലുള്ള അതീന്ദ്രിയസിദ്ധി ഉളവാക്കുന്നതായും കണ്ടുവരുന്നു.          എന്നാൽ ഇത് യോഗനാഡികൾ ശക്തമല്ലാത്ത സാഹചര്യത്തിൽ സംഭവിയ്ക്കുന്നതുകൊണ്ട്  അവരിൽ, അകാരണഭയം, സംശയം തുടങ്ങിയ മാനസ്സികരോഗങ്ങളാണു ജനിപ്പിയ്ക്കുക.

Labels: , , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home