33.ശിവരാത്രിവ്രതം
ശിവരാത്രിവ്രതം
ആണ്ടില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. മഹാവ്രതമെന്നാണ് ശിവരാത്രിവ്രതത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഇഹലോകത്തില്‍ ഐശ്വര്യവും ശ്രേയസ്സും ലഭിക്കുമെന്നും സകലപാപങ്ങളും നശിച്ച് മരണാനന്തരം ശിവലോകം പ്രാപിക്കുമെന്നുമാണ് ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നത്.
കുംഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. പാലാഴിമഥനം നടത്തുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശിവന്‍ ഭുജിക്കുകയും വിഷദോഷമേല്‍ക്കാതിരിക്കാന്‍ രാത്രി ഉറക്കമിളയ്ക്കുകയും ചെയ്ത ദിനമാണ് ശിവരാത്രിദിനം.
ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം ഭസ്മധാരണം നടത്തുക. തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു കുളിച്ച് തീര്‍ഥക്കരയില്‍ പിതൃബലി ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം

Labels: Acharangal, Religious practices, shiva
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home