Saturday, 8 October 2016

ഭൂതപൊരുത്തം

ഭൂതപൊരുത്തം

ഭൂതോയതേജഃ പവനവ്യോമാനി ച യഥാക്രമം
ദസ്രാൽ പഞ്ചാംഗബാണാംഗശരാസ്തദനുകൂലതാ.

ഭൂതൈക്യം പവനാഗ്നിത്വം ഭൂശ്ച സർവേര്യുതാ ശുഭാ.
തോയാഗ്നീ നിന്ദിതൗ വ്യോമ്നഃ സർവൈര്യോഗോത്ര മധ്യമഃ. - ഇതി.

സാരം :-

അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം = പൃഥ്വി ഭൂതം

തിരുവാതിര പുണർതം പൂയം ആയില്യം മകം പൂരം - ജലം ഭൂതം

ഉത്രം അത്തം ചിത്തിര ചോതി വിശാഖം - അഗ്നി ഭൂതം

അനിഴം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം - വായു ഭൂതം

അവിട്ടം ചതയം പൂരോരുട്ടാതി ഉത്രട്ടാതി രേവതി - ആകാശം ഭൂതം.

ഇങ്ങനെ നക്ഷത്രങ്ങളെ അഞ്ചു ഭൂതങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരു ഭൂതമായിരുന്നാൽ ഉത്തമം ആണ്. ഒരാൾ വായുഭൂതവും മറ്റെയാൾ അഗ്നിഭൂതവും ആയാലും ശുഭം തന്നെ. അവരിൽ ഒരാളിന്റെ നക്ഷത്രം പൃഥ്വീഭൂതമായാൽ മറ്റെയാളിന്റെ നക്ഷത്രം ഏതു ഭൂതമായി വന്നാലും ശോഭനം തന്നെ. ഒരാൾ ജലഭൂതവും മറ്റെയാൾ അഗ്നിഭൂതവുമായാൽ അത്യന്തം അശുഭമാണ്. ഏതു ഭൂതത്തോടും ആകാശഭൂതം ചേർന്നാൽ മദ്ധ്യമം ആകുന്നു. ഇങ്ങനെയാണ് ഭൂതംകൊണ്ടുള്ള പൊരുത്തചിന്ത.

---------------------------------------------------------

അശ്വ്യാദികാഃ ശരരസേഷുരസേഷുസംഖ്യാ-
സ്താരാഃ ക്രമാൽ ക്ഷിതിജലാഗ്നിമരുൽഖരൂപാഃ
സൂര്യാദിരാശിവശഗാനി വദന്തി കേചി-
ത്തേജോംബുവഹ്ന്യവനിഖാംബ്വനിലാത്മകാനി. - ഇതി

സാരം :-

നക്ഷത്രങ്ങളെകൊണ്ടുള്ള ഭൂതചിന്ത, മുഹൂർത്താഭരണത്തിൽ ഇപ്രകാരമാണ്.

അശ്വതി നക്ഷത്രം മുതൽ അഞ്ചു നക്ഷത്രങ്ങൾ പൃഥ്വീഭൂതം. അതിനുശേഷമുള്ള ആറു നക്ഷത്രങ്ങൾ ജലം ഭൂതം, അതിനുശേഷം അഞ്ചു നക്ഷത്രങ്ങൾ അഗ്നി ഭൂതം. അതിനുശേഷം ആറു നക്ഷത്രങ്ങൾ വായുഭൂതം. അതിനുശേഷം അഞ്ചു നക്ഷത്രങ്ങൾ ആകാശം ഭൂതം. 

കൂടാതെ ചില ആചാര്യന്മാർക്ക് താഴെ പറയുന്ന വിധത്തിലും അഭിപ്രായമുണ്ട്.

മിഥുനം കന്നി ഈ രാശികൾ പൃഥ്വീഭൂതം
ഇടവം കർക്കിടകം തുലാം എന്നീ രാശികൾ ജലം ഭൂതം
മേടം ചിങ്ങം വൃശ്ചികം എന്നീ രാശികൾ അഗ്നിഭൂതം
മകരം കുംഭം എന്നീ രാശികൾ വായു ഭൂതം
ധനു മീനം എന്നീ രാശികൾ ആകാശം ഭൂതം

മേൽപറഞ്ഞ അഭിപ്രായം "ശിഖിഭൂഖപയോമരുൽഗണാനാം വശിനോ ഭൂമിസുതാദയാ ക്രമേണ" എന്ന ഭഗംകൊണ്ടു വരാഹമിഹിരൻ പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയാണ് മധാവീയഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്.

------------------------------------------------------

ദസ്രാൽ ക്ഷ്മാദീനി ഭൂതാനി പഞ്ചഷൾപഞ്ചഷൾശരാഃ
ഭൂതൈക്യം ശുഭമഗ്ന്യംബുയോഗോ നിന്ദ്യഃ പരേ സമാഃ ഇതി.

സാരം :-

നക്ഷത്രങ്ങളുടെ ഭൂതവിഭാഗം കഴിഞ്ഞ പദ്യത്തിൽ പറഞ്ഞപോലെ ആണ്. രണ്ടുപേരുടെയും നക്ഷത്രങ്ങൾ ഒരു ഭൂതമായി വരുന്നത് ഉത്തമമാണ്. ഒരാൾ അഗ്നിഭൂതവും മറ്റെയാൾ ജലഭൂതവും ആയാൽ അധമം. മറ്റുവിധത്തിലുള്ള ഭൂതയോജ്യത മദ്ധ്യമമാണ്.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home