Saturday 8 October 2016

മാഹേന്ദ്രപൊരുത്തം

മാഹേന്ദ്രപൊരുത്തം

മാഹേന്ദ്രോബ്ധ്യദ്രിദിക്താരാഃ കന്യാജന്മത്രയാച്ശുഭാഃ
സ്ത്രീജന്മതോതിദൂരസ്ഥം പുംജന്മർക്ഷം ശുഭാവഹം

ജന്മർക്ഷാൽ പുരുഷസ്യാഥ സ്ത്രീജന്മർക്ഷം ചതുർഥകം
മാഹേന്ദ്രം ച തതസ്താവദുപേന്ദ്രം ച വിദുർബുധാഃ

മാഹേന്ദ്രം ധനധാന്യാപ്തിരുപേന്ദ്രേ ച പ്രജാന്വിതാ. - ഇതി.

സാരം :-

സ്ത്രീ ജനിച്ച ജന്മനാൾ, പത്താംനാൾ, പത്തൊമ്പതാം നാൾ ഈ മൂന്നു നാളുകളുടെയും 4, 7, 10 എന്നീ നാളുകളിൽ പുരുഷൻ ജനിച്ചാൽ വളരെ ശോഭനമാണ്. എന്നാൽ സ്ത്രീയുടെ നാളിൽ നിന്ന് വളരെ അകലെയായി പുരുഷന്റെ നാൾ വരുന്നത് ശോഭനമാണ്. പുരുഷന്റെ നാളിൽനിന്നു നാലാമത്തെ നാളിൽ സ്ത്രീ ജനിച്ചാൽ മാഹേന്ദ്രപ്പൊരുത്തമെന്നും ഏഴാമത്തെ നാളിൽ ജനിച്ചാൽ ഉപേന്ദ്രപ്പൊരുത്തമെന്നും പറയുന്നു. 

മാഹേന്ദ്രപ്പൊരുത്തമുണ്ടായാൽ ധനം, ധാന്യം ഇവയുടെ  അഭിവൃദ്ധിയും ഉപേന്ദ്രപ്പൊരുത്തത്തിൽ സ്ത്രീസന്താനലാഭൗം ഫലമാകുന്നു.

ദിനപ്പൊരുത്തത്തിൽ ഏഴാംനാൾ നിഷിദ്ധമെന്നും മാഹേന്ദ്രപ്പൊരുത്തത്തിൽ ഏഴാം നാൾ ശോഭനമെന്നും പറഞ്ഞുകാണുന്നു. ഇത് ഒരഭിപ്രായഭേദമെന്നും രണ്ടും രണ്ടു സന്ദർഭങ്ങളിലും സ്വീകാര്യമാണെന്നും ഗ്രഹിച്ചുകൊള്ളണം. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home