ശബരിമല നഷ്ടപ്പെടുന്നു.
ശബരിമല നഷ്ടപ്പെടുന്നു.
ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ല.ആത്മവേദനയിൽ രേഖപ്പെടുത്തുന്ന ഒരു ഭക്തന്റെ വിതുമ്പൽ ആണ്.
ശബരിമല പ്രശ്നത്തെ കുറിച്ച് ആഴത്തിൽ അറിയുന്നവർ മൗനം പാലിക്കുന്നത് മുൻകൂട്ടി അജണ്ടകൾ വച്ച് ചാനൽചർച്ചകളിൽ മയ്ക്ക് കൈമാറുന്ന ക്രൂരന്മാരായ രാഷ്ട്രീയ കോമരങ്ങളുടെ ചട്ടുകങ്ങളുടെ മുന്നിൽ അനുഭവങ്ങളുടെ സമുദ്രമായ ഒരു വാക്കിൽ ചുരുക്കാൻകഴിയാത്ത തന്ത്രശാസ്ത്രത്തെ ചുരുക്കി പറയുവാനുള്ള സർക്കസ് അറിയാത്തതു കൊണ്ടോ അതുമല്ലെങ്കിൽ തുടർന്ന് വരുന്ന ഒരു മര്യാദയും ഇല്ലാത്ത ഇതര മത മാനസീകരോഗികളുടെ ട്രോളുകളിൽ അച്ഛന്റെ സ്ഥാനത്ത് കാണുന്ന അയ്യപ്പനെ വിവസ്ത്രനാക്കുന്നതു കാണാനുള്ള മനകട്ടിഇല്ലാത്തതുകൊണ്ടോ ഒക്കെയാകാം .പക്ഷെ അത് അതിരുകടക്കുമ്പോൾ അടിയനെപ്പോലുള്ളവർ വിതുമ്പു ന്നത് വേദനകൊണ്ടെന്ന് കരുതി ഏവരും ക്ഷമിക്കുക.ഇതൊരു ന്യായീകരണമായി എടുക്കാതെ മൂന്നാമത് ഒരാളായി വായിക്കുവാൻ അപേക്ഷ .
ആദ്യം അറിയേണ്ടത് തന്ത്രത്തെ ആണ്.തന്ത്രത്തിന്റെ പ്രായോഗികതയുടെ തെളിവുകൾ ആണ്.ലളിതമായി അത് മനസ്സിലാക്കാൻ ശ്രമിക്കാം.പാരാനോർമൽ ആയ ദവ്ന്ത വ്യക്തിത്വങ്ങൾ (നാഗവല്ലി ) ഇച്ഛാശക്തികൊണ്ടു അമാനുഷികമായി സാരിയിൽ തീയ്‌പിടിപ്പിക്കുകയും ചില്ലുകൾ എറിഞ്ഞുടക്കുന്നതും തെളിവുകൾ നമുക്ക് ശാസ്ത്ര സ്വീകാര്യമാണല്ലോ .ഈ അപാരമായ "കഴിവ്" രോഗം എന്ന് പഠിപ്പിസ്റ്റുകൾ വിളിക്കുന്ന അവസ്ഥയിൽ മാത്രമേ, മനുഷ്യന് കഴിയുകയുള്ളോ എന്ന് ചോദ്യം ?.അങ്ങനെയെങ്കിൽ ആരോഗ്യമായിരിക്കുന്ന അവസ്ഥയിൽ അതിലപ്പുറവും കഴിയേണ്ടതല്ലേ എന്ന് വീണ്ടും ചോദ്യം ഉയരുന്നു.അതിനു തടസ്സമെന്താണ്?ഉത്തരം ലളിതം .നമ്മുടെ സമൂഹത്തിൽനിന്നും അറിയാതെ ഉണ്ടായിപ്പോയ ഒരുപാട് നെഗറ്റിവ് കോംപ്ലക്സുകൾ നിറഞ്ഞ നമ്മുടെ വ്യക്തിത്വം തന്നെയാണ്."എനിക്കൊന്നും സാധിക്കില്ല എന്ന് ഉപബോധമനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.ഉദാ -ശ്രീധരൻ നമ്പൂതിരി എന്ന എന്റെ വ്യക്തിത്വം ഉപബോധമനസ്സിൽ ധരിച്ച് വച്ചിരിക്കുന്നു എനിക്ക് ഇത്തരം പ്രവർത്തികൾ കഴിയില്ല എന്ന്.അതിനെ ഭേദിക്കുകയും ബോധത്തോടെ എന്റെ ഉപബോധമനസ്സിൽ ആ ഭാഷയിലൂടെ ഒരു പ്രീ ഡിസൈൻഡായ അമാനുഷിക വ്യക്തിത്വത്തെ ഉറപ്പിക്കുകയും ചെയ്‌താൽ ആ ഊർജത്തിലൂടെ എനിക്ക് മേല്പറഞ്ഞരീതിയിൽ പലതും ചെയ്യാൻ കഴിയും.ഉപബോധമനസിന്റെ ഭാഷ രൂപങ്ങളുടെയും ആവർത്തനത്തിന്റെയും ആണ്.എന്റെപേര് ഉറക്കത്തിലും എനിക്കറിയാൻ കഴിയുന്നത് ആവർത്തനത്തിലൂടെയാണ്.ക്രിക്കറ്റ് കളിക്കുമ്പോൾ സച്ചിനെ സങ്കൽപ്പിച്ച് കളിക്കുമ്പോൾ പെർഫോമൻസ് മെച്ചപ്പെടുന്നത് ഉപബോധ മനസ്സിന്റെ ഈ രൂപ ഭാഷമൂലമാണ് .അതിനായി തന്ത്രവിദ്യയിലൂടെ ഒരു അമാനുഷികമായ രൂപത്തെ മനസ്സിൽ കൽപ്പിച്ച് അതിന്റെ മൂലമന്ത്രം അക്ഷരലക്ഷം ആവർത്തിക്കുമ്പോൾ എന്നിൽ കൃഷ്ണന്റെയോ അയ്യപ്പന്റേയോ കാളിയുടെയോ അസാമാന്യ വ്യക്തിത്വം ഉണ്ടാകുന്നു.അപ്പോൾ ഞാൻ എന്റെ പരിമിതമായ വ്യക്തിത്വത്തെ മറികടക്കുകയും മേല്പറഞ്ഞ പ്രപഞ്ച നിയമങ്ങളിൽ കൃത്യമായി സ്വാധീനം ചെലുത്തുന്നതിൽ ഞാൻ വിജയിക്കുകയും ചെയ്യുന്നു.നമ്മുടെ ഉള്ളിലെ അപാരമായ ഊർജത്തെ ഇങ്ങനെ പുറത്തുള്ള ഒരു മാധ്യമത്തിലൂടെ വിശേഷേണ ഗ്രഹിച്ചുകൊണ്ടു (വിഗ്രഹം) പ്രതിബിംബിപ്പിക്കുന്നതിനാൽ ബിംബം എന്ന് പേരുവന്നു.ഇവയൊക്കെത്തന്നെ "തത്വമസി" എന്ന നിരാകാരനായ ഈശ്വരന്റെ അഥവാ നിർഗുണ ബ്രഹ്മസാക്ഷാത്കാര ലക്ഷ്യത്തിലേക്കു നയിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതും. അതിനാൽ പല കാളീക്ഷേത്രത്തിലും കല്ലിൽ വൽകണ്ണാടിയുടെ രൂപമാണ്(കണ്ണാടിബിംബം) പ്രതിഷ്ടിച്ചിരിക്കുന്നതെന്നു കാണാം.ഇത് ഒരേസമയം ഭക്തന് ഭൗതിക ദുഃഖ ശമനവും നിർവാണവും നൽകാൻകഴിയുന്ന ശക്തമായ സങ്കേതങ്ങളാണ്.ഇവയുടെ നിർമ്മിതി താത്പര്യമുള്ള സാധകന് സാധകന് വേഗത്തിൽ മുന്നേറാൻ കഴിയുന്ന ധ്യാന ,ഭക്തി ,കർമ്മ,ജ്ഞാന യോഗങ്ങളുടെ അതിവിദഗ്ധമായ മിശ്രണമാണെന്നും കാണാം.ഈ രൂപങ്ങളൊക്കയും ദേവതകളാണ് .ഇത് ബ്രഹ്മമാണെന്നു(പൂർണ്ണ ഈശ്വരൻ ആണെന്ന് ) ആരും അവകാശപ്പെടുന്നില്ല.ഇവയിലൂടെ രൂപമില്ലാത്ത ബ്രഹ്മത്തെ പ്രാപിക്കാനുള്ള വഴിമാത്രമാണീ ദേവതാ രൂപങ്ങൾ.മണിച്ചിത്രത്താഴില് ഗംഗക്ക് തെക്കിനിയിലെ ചുവര്ചിത്രത്തെ ബിംബമാക്കി പ്രേതാത്മാവിനെ സൃഷ്ടിച്ച് അമാനുഷികത കാട്ടാമെങ്കിൽ (ഇതിലുംവലിയ ഒറിജിനൽ സംഭവങ്ങൾ യൂറ്റിയൂബില കാണാം) ബോധമുള്ള നമുക്കു ബോധത്തോടെ ഇത്തരം ഒരു വലിയശക്തിയെ മറ്റൊരു വ്യക്തിത്വത്തിലൂടെ ബിംബത്തിലൂടെ മനഃശക്തിക്കൊണ്ട് സൃഷ്ടിക്കാൻ സാധിക്കുമെന്നും ദുഖങ്ങൾക്കു അൽപ്പമെങ്കിലും ആശ്വാസമുണ്ടാക്കാൻ ക്കഴിയുമെന്നതുംസ്പഷ്ടമാണ്.(ഇപ്പൊ ഇല്ലാത്ത പ്രശ്നമുണ്ടാക്കുന്നവർ താത്കാലികമായി നന്നായി സുഖിക്കുന്നവർ മാത്രമാണ് എന്നുകാണാം ) അങ്ങനെയെങ്കിൽ കോടിക്കണക്കിനാളുകൾ വര്ഷങ്ങളായി തങ്ങളുടെ മനഃശക്തിയെ ശബരിമലയിൽ നായ്ഷ്ടിക ബ്രഹ്മചാരിയുടെ രൂപത്തിൽ സങ്കല്പിച്ചാൽ അവിടെ അങ്ങനെ ഒരു ഊർജമണ്ഡലം അഥവാ ആത്മീയോർജത്തിന്റെ ഒരു ബുദ്ധ മണ്ഡലം സൃഷ്ടിക്കപ്പെടുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്.നാഗവല്ലി പോലുള്ളവ തെളിയിക്കപ്പെട്ടതെങ്കിൽ ശബരിമലയിൽ വരുന്ന കോടിക്കണക്കിനാളുകളുകളുടെ അനുഭവംതന്നെയാണ് അവിടത്തെ തെളിവ്.അതിൽ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുള്ളവരും ഉണ്ടല്ലോ.
നായ്ഷ്ടിക ബ്രഹ്മചര്യം എന്നത് ഭാരതത്തിന്റെ ആത്മീയതയുടെ അടിസ്ഥാനമായ യോഗശാസ്ത്രത്തിന്റെ അടിസ്ഥാനംതന്നെയാണ്."യോഗാ ശ്ചിത്തവൃത്തി നിരോധനം(മനസ്സിന്റെ വൃത്തികളുടെ നിരോധനം) " എന്ന് പതംജലി പറയുന്നു.അതിനായി പറയുന്ന ആദ്യത്തെ പടിയായ പത്ത് യമത്തിൽ ഒന്നാണ് ബ്രഹ്മചര്യം. പ്രധാനമായ ശബരിമലയിൽ ഉള്ള ഭക്തർ സങ്കൽപ്പിക്കുന്ന ഊർജരൂപം ഇത്തരത്തിൽ ഒരു യോഗിയുടേതാണ്.അതിനാൽ ഭക്തർ അവനിൽ അത്തരമൊരു വ്യക്തിത്വം സങ്കല്പിക്കുന്നതിനാൽ അവിടെ അത് ഉണ്ടാവുകയും ചെയ്യുന്നു.കുറഞ്ഞപക്ഷം മേൽപറഞ്ഞ അമാനുഷികമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഭക്തരുടെ മനസ്സിലെ ബിംബത്തിലെങ്കിലും അതുണ്ടാവും എന്ന് സമ്മതിക്കണം .ഈ അടിസ്ഥാന തത്വപ്രകാരം ഉള്ള അവിടത്തെ രൂപത്തെ ഇതിനെതിരായ ചിട്ടവട്ടങ്ങൾ വികലമാക്കുമെന്നു കാണാൻ റോക്കറ്റ് സയൻസ് പേടിക്കണ്ട.അത് വര്ഷങ്ങളായി ഞാൻ കണികാണുന്ന മരിച്ചുപോയ എന്റെ അച്ഛന്റെ രൂപത്തിൽ തെറി എഴുതി വയ്ക്കുന്നതുപോലെ ഉള്ള മനുഷ്യാവകാശ ലംഘനമാണ്.എന്റെ ജീവിതത്തിനു പ്രത്യാശയും ശക്തിയും നൽകുന്ന ബിംബത്തെ ,അഥവാ എന്റെ റോൾ മോഡലിനെ തകർത്താൽ ഞാനും തകരുമെന്ന് ഉറപ്പാണ്. അതിലൂടെ എന്റെ സംസ്കാരം തന്നെ തകരുമെന്ന് ബുദ്ധിയുള്ള ഈ നാടകം നടത്തുന്ന നാടകക്കാർക്കു നന്നായി അറിയാം.അറിയാത്തതു ആർക്കാണെന്ന് കാണാം .പ്രതികരിക്കാത്ത സാധാരണക്കാരായ മതേതരം നാലുനേരം കഴിക്കുന്ന "അയ്യപ്പൻ" എന്ന് തികച്ചു പറയാൻ യോഗ്യതയില്ലാത്ത ഒരു പ്രഭാഷണം കേൾക്കാൻ പോകാൻ പോലും മടിക്കുന്ന ,സ്വന്തം ധർമ്മത്തെ പഠിക്കാൻ അവസരം ഏറെയുണ്ടായിട്ടും പഠിക്കാതെ "ഒന്നും പഠിപ്പിച്ചില്ല "എന്ന് കരയുന്ന ചില നാണംകെട്ട സനാതന നാമധാരികൾക്കാണ്.
മറ്റുചിലരാകട്ടെ രാഷ്ട്രീയ ലക്ഷ്യംവച്ചു ഹിന്ദു സംരക്ഷകർ ചമഞ്ഞുകൊണ്ടു പറയുന്നതെന്തൊക്കെയാണ്?
വേദമാണ് സനാതനധർമ്മത്തിന്റെ അടിസ്ഥാനം .അതിലിതൊന്നും ഇല്ല. ഇവരാണോ അത് തീരുമാനിക്കുന്നത്?
"വിദ്" അഥവാ ജ്ഞാനം എന്നധാതുവിൽനിന്നും ആണ് വേദം എന്ന വാക്ക് ഉണ്ടായത്.അല്ലാതെ പുസ്തക "വിജ്ഞാനം" എന്നല്ല അതിന്റെ അർഥം.വേദം എന്നത് ധ്യാനത്തിലൂടെ നേടുന്ന ആത്മസാക്ഷാത്കാരം ആയ ജ്ഞാനം ആണ് എന്ന് ഉപനിഷത്തിൽ ഉദ്ദാലകൻ ശ്വഏതകേതുവിനോട് പറയുന്നതുകാണാം.കടോപനിഷത്തിൽ നചികേതസ്സിനു യമൻ പറഞ്ഞുകൊടുക്കുന്നതും ഈ വിദ്യയാണ് അല്ലാതെ ചതുർവേദ പുസ്തകങ്ങൾ അല്ല. വേദവ്യാസൻ ഭഗവദ് ഗീതയിൽ വേദ പണ്ഡിതന്മാരുടെ വിവരംകെട്ട ജല്പനങ്ങളെ ഇങ്ങനെ അധിക്ഷേപിക്കുന്നു.യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ വേദവാദരതാഃ പാര്‍ഥ നാന്യദസ്തീതി വാദിനഃ (42) കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മഫലപ്രദാംക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (43) ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44) ---------------------------------------------------------------------------------------------------------------------------------- പാര്‍ത്ഥ, വേദത്തില്‍ പറയുന്ന കാര്യത്തില്‍ തല്പരന്മാരും അതില്‍കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, ഭോഗചിത്തരും, സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവരുമായവര്‍ക്ക്, പുനര്‍ജന്മവും കര്‍മ്മഫലവും നല്‍കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും അനേകം സകാമകര്‍മ്മ ങ്ങളെ പ്രതിപാദിക്കുന്നതുമായ വാക്കുകള്‍ കേട്ട് മനസ്സപഹരിക്ക പ്പെട്ടിരിക്കയാല്‍ സമാധിയില്‍ ഏകാഗ്രത ലഭിക്കുകയില്ല. യാവാനര്‍ഥ ഉദപാനേ സര്വതഃ സംപ്ലുതോദകേ താവാന്‍സര്‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46) ---------------------------------------------------------------------------------------------------------------------------------------എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ. ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി (53) -----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------പലതരം ഉപദേശങ്ങള്‍ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോള്‍ ഇളക്കമറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ യോഗത്തെ നീ പ്രാപിക്കും. ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജുന നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിര്‍യോഗക്ഷേമ ആത്മവാന്‍ (45) ----------------------------------------------------------------------------------അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (26) ---------------------------------------------------------------------------------------------------------------------------------------------------------യാതൊരുവന്‍ ഭക്തിയോടു കൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധചിത്തനായ അവനാല്‍ ഭക്തിയോടെ നല്കപ്പെട്ട അതിനെ ഞാന്‍ സ്വീകരിക്കുന്നു
വേദ വിത്തായ ,വേദത്തെ വ്യസിച്ച വേദ വ്യാസൻ പച്ചക്കു പറഞ്ഞ കാര്യങ്ങൾ എടുക്കണോ തികഞ്ഞ സംസ്‌കൃത പണ്ഡിതഗർവൻ മാത്രമായ ഒരു ബോധപ്രാപ്തനെപോലും സൃഷ്ടിക്കാൻ സാധിക്കാത്ത സത്യാനന്ദ സരസ്വതി പുസ്തകജ്ഞാനംകൊണ്ടു വികലമാക്കിയ "വേദപ്രേതത്തെ" കേൾക്കേണമോ ? അതോ വേദവിത്തുകളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ശ്രീരാമകൃഷ്ണപരമഹംസരും ശങ്കരാചാര്യസ്വാമികളും നിഷ്കര്ഷിച്ച താന്ത്രിക ക്ഷേത്രങ്ങളിൽ അതുമായി ബന്ധപ്പെട്ട അറിവുള്ളവർ പറയുന്നത് കേൾക്കേണമോ? സനാതനം എന്നാൽ മാറ്റമില്ലാത്തതു എന്നാണു അർഥം .മാറ്റമില്ലാത്തതു മാറ്റം എന്ന ഒറ്റ കാര്യത്തിന് മാത്രമാണ്.വർത്തമാനകാലത്തിന്റെ മറ്റൊരു പേരാണ് മാറ്റം.ഈ ധർമ്മം വർത്തമാനവും എപ്പോഴും നവീനവും ആണ്.ഇതിനെ ചതുർവേദങ്ങളുടെ ഭൂതകാലത്തിന്റെ ചിതലരിച്ച താളിയോലകളിൽ തളച്ചിടാൻ ശ്രമിച്ചാലും ഞങ്ങൾക്ക് വ്യാസൻ, ശ്രീകൃഷ്ണൻ എന്ന യഥാർത്ഥ വിപ്ലവകാരിയിലൂടെ തന്ന എപ്പോഴും ഫ്രഷ് ആയിത്തന്നെ നിലകൊള്ളുന്ന വർത്തമാനകാല ബോധം എന്ന ഈശ്വര ജ്ഞാനം ഉണ്ട്.അതായിരിക്കും ഞങ്ങളുടെ വഴികാട്ടി അനന്തമായ ഈ ലോകത്തിന്റെയും.അതെ . എതിരായി പറയുന്നത് ഇതുമായി ബന്ധമില്ലാത്തവരാണ് .ഈ പൂച്ചകൾക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ല.
ശബരിമലയിൽ ലിംഗവിവേശനമില്ല .പ്രായ നിഷ്കർഷയെ ഉള്ളു. അത് ആറ്റുകാലിൽ പുരുഷന്മാർ പൊങ്കാല ഇടാത്തതുപോലെയെ ഉള്ളു.അത് അവിടത്തെ വിശ്വാസങ്ങളുടെ പ്രശ്നമാണ്.വിശ്വാസികളായ സ്ത്രീകൾ ഇതിനെ നന്നായി പിന്താങ്ങുകയേ ഉള്ളു.ഒരുകാര്യം ഓർമയിരിക്കട്ടെ .ഇവിടത്തെ വിശ്വാസികളുടെ സങ്കൽപ്പത്തെ തകർക്കാൻ ഉള്ള ശ്രമങ്ങൾക്ക് കൂട്ടുനിന്നാൽ നാം അതിനു കൊടുക്കേണ്ട വില ഏറെ വലുതായിരിക്കും.ഇത് ബഹുസ്വരതയുടെ വിഷയം മാത്രമാണ്.നാനാത്വത്തിലെ ഏകത്വമാണ്.
വേദ"ശാസ്ത്രവും"(വേദമല്ല ) തന്ത്രശാസ്ത്രവും എല്ലാം വ്യത്യസ്തമാണ് . ഏതു ചോദ്യങ്ങൾക്കും നേരിട്ട് മുഖാമുഖം ഉള്ള സംവാദത്തിനു തയാറായിട്ടാണ് താഴ്മയോടെ ഇതെല്ലാം പറയുന്നത്.ഒന്ന് മറ്റൊന്നുമായി കൂട്ടി കുഴക്കുമ്പോൾ എല്ലാം കുത്തഴിഞ്ഞ പുസ്തകമാകും .ശബരിമല ഒരു ചന്തയായി അധഃപതിക്കും.അതാണ് പണമോഹിഒറ്റുകാരുടെ ഉദ്ദേശവും.അവരുടെ ആവശ്യവും .മനസ്സിലെ ബിംബങ്ങൾ തച്ചുടക്കുന്നതിലൂടെ പാവപെട്ട സനാതന വിശ്വാസികളുടെ ശക്തിയെ തകർക്കുക.ആയിരങ്ങൾക്ക് ഇന്നൊരു വികാരമായ ശക്തിയായ അയ്യപ്പൻറെ സങ്കൽപ്പത്തെ തകർക്കുക.കാരണം അയ്യപ്പൻ ഇരിക്കുന്നത് നമ്മുടെ ഉള്ളിലാണെന്നു അവർക്കു നന്നായി അറിയാം.അതിലൂടെ തകരുന്നത് നമ്മുടെ തലമുറകളുടെ ഉള്ളിലെ ബലമാണെന്ന് അവർക്കറിയാം.അയ്യപ്പൻ അഥവാ അഞ്ചു ഷഡാധാര ചക്രങ്ങളും ഭേദിച്ച് ആറാമത്തെ സഹസ്രാര പത്മത്തിന്റെ അപ്പനാകുവാൻ അതായത് സാധകന്ബ്രഹ്മപദം നൽകുവാൻ വേണ്ട അപാരമായ യോഗബലം നൽകുന്ന മൂർത്തി സങ്കല്പം അഥവാ ടെക്‌നോളജിക്കൽ വ്യക്തിത്വംനമ്മുടെ തന്നെ ഊർജത്തിന്റെ സ്രോതസ്സാണ്. നാംതന്നെയാണ്. സായിപ്പ് വേദജനനി യും സർവവേദാന്ത സംവേദ്യയുമായ(ലളിതാ സഹസ്രനാമം ) ശ്രീയന്ത്രത്തിലൂടെ ലോകത്തിന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ (യൂറ്റിയൂബിൽ നോക്കുക) ഇതിനെകുറിച്ച് ആഴത്തിൽ പഠിക്കാത്ത ഹിന്ദുക്കളായ ആളുകൾ തകർക്കാൻ പോകുന്നത് മനുഷ്യരാശിയുടെതന്നെ സ്രിഷ്ടിരഹസ്യങ്ങൾ വെളിവാക്കുവാൻ കഴിവുള്ള അപാരമായ ഒരു സ്വന്തം ശാസ്ത്രത്തെത്തന്നെയാണ്.ദയവായി കഴിയുന്നത്ര ഫോർവേഡ് ചെയ്യുമല്ലോ..SREE .© Thapovan spiritual research center
(തപോവൻ ആത്മീയ ഗവേഷണ ധ്യാന കേന്ദ്രം )
http://sreedharannamboothiri.blogspot.in/
Labels: Random, Religious practices
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home