Monday, 5 September 2016

സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ പുരുഷന്മാരുടെ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു പൊരുത്തമാണ് സ്ത്രീദീ൪ഘം. സ്ത്രീദീ൪ഘപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ "സ്ത്രീദൂരം" എന്ന് പറയുന്നു. സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍ നിന്നും പുരുഷന്‍റെ ജന്മനക്ഷത്രം പതിനഞ്ചോ (15) അതില്‍  കൂടുതലോ ആയി നിന്നാല്‍  സ്ത്രീദീ൪ഘ പൊരുത്തം ഉത്തമമായിരിക്കും. 

സ്ത്രീദീ൪ഘപ്പൊരുത്തം സ്ത്രീക്ക് സുഖത്തേയും സമ്പത്തിനേയും പ്രദാനം ചെയ്യുന്നു.

സ്ത്രീദീ൪ഘപ്പൊരുത്തം ഗണപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്.


ഗണയേത് സ്ത്രീജന്മ൪ക്ഷാത്
ജന്മ൪ക്ഷാന്തം വരസ്യ, സംഖ്യാƒത്ര

പഞ്ചദശാഭ്യധികാ ചേത്
സ്ത്രീദീ൪ഘാഖ്യോ ഭവേത് ക്രമാച്ഛുഭദം


സാരം :-

സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷന്‍റെ ജന്മനക്ഷത്രം കൂടി എണ്ണിയാല്‍ പതിനഞ്ചിലധികമുണ്ടെങ്കില്‍, അതാണ്‌ സ്ത്രീദീ൪ഘം എന്ന് പറയുന്ന പൊരുത്തം. ജന്മനക്ഷത്രങ്ങളുടെ ഈ അകല്‍ച്ച കൂടിയേടത്തോളം ശുഭകരവുമാകുന്നു. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home