Monday 5 September 2016

ആയവ്യയ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ആയവ്യയ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീജന്മഭാദ്വര൪ക്ഷാന്തം ഗണയിത്വാ ശരൈ൪ഹതേ
മുനിഭി൪ഭാജിതേ, ശേഷോ വ്യയ, ആയോ നൃജന്മഭാത്.


സാരം :-

സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ വരന്‍റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി (ഗുണിച്ച്‌) 7 ല്‍ ഹരിച്ച്‌ കളയുക. ബാക്കി കാണുന്ന  സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) വ്യയമാകുന്നു. (ചെലവ്, സാമ്പത്തിക ചെലവ്).

പുരുഷന്‍റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി 7 ല്‍ ഹരിച്ചാല്‍ ബാക്കി കാണുന്ന സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) ആയവുമാകുന്നു. (വരവ്, സാമ്പത്തിക വരവ്, ധനലാഭം).

അയം വ്യയത്തേക്കാള്‍ അധികമുണ്ടായിരിക്കുന്നത് ശുഭപ്രദവുമാകുന്നു. (വിവാഹ ജീവിതത്തില്‍ സാമ്പത്തിക ചെലവിനേക്കാള്‍ സാമ്പത്തിക വരവ് (ധനലാഭം) കൂടുതലായിരിക്കണം)

ഇവിടെ 7 ല്‍ പൂ൪ണ്ണമായി (ശിഷ്ടമില്ലാതെ) ഹരിച്ചാല്‍ (ശിഷ്ടം പൂജ്യം) ബാക്കി "ഏഴ്‌" എന്ന് കല്പിക്കുക.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home