15 പൊരുത്തങ്ങൾ
15 പൊരുത്തങ്ങൾ
രാശിപ്രോക്തം ഗ്രഹോക്തം
പുനരുഡുഗദിതം ചോഡുസംബന്ധിഭിർവ്വാ-
വർണ്ണൈര്യോന്യ ഗണൈർവ്വാ മുനി
വിഹഗമൃഗൈർവേധഭൂതൈശ്ച രജ്ജ്വാ
പ്രോക്തം യദ്വാനുകൂല്യം പുനരപി
വയസാ വാഷ്ടവർഗ്ഗേണ സക്ത്യാ
സഞ്ചിന്ത്യൈതത്സമസ്തം പരിണയനവിധിഃ
കല്പ്യതാം പ്രാശ്നികേന.
സാരം :-
1). സ്ത്രീപുരുഷന്മാരുടെ കൂറുകൊണ്ട് (രാശിപ്പൊരുത്തം)
2). കൂറുകളുടെ അധിപന്മാരെ (രാശ്യാധിപപ്പൊരുത്തം) കൊണ്ട്
3). നക്ഷത്രങ്ങൾ (നാൾപ്പൊരുത്തം) കൊണ്ട്
4). നക്ഷത്രങ്ങളെ ആസ്പദമാക്കിയുള്ള ജാതികളെ (ജാതിപ്പൊരുത്തം) കൊണ്ട്.
5). യോനികൾ (യോനിപ്പൊരുത്തം) കൊണ്ട്
6). ഗണങ്ങൾ (ഗണപ്പൊരുത്തം) കൊണ്ട്
7). ഋഷികൾ (ഋഷിപ്പൊരുത്തം) കൊണ്ട്
8). പക്ഷികൾ (പക്ഷിപ്പൊരുത്തം) കൊണ്ട്
9). മുഗങ്ങൾ (മൃഗപ്പൊരുത്തം) കൊണ്ട്
10). വേധങ്ങൾ (വേധദോഷം) കൊണ്ട്
11). ഭൂതങ്ങൾ (പഞ്ചഭൂതപ്പൊരുത്തം) കൊണ്ട്
12). രജ്ജുകൾ (രജ്ജുദോഷം) കൊണ്ട്
13). വയസ്സ് (വയഃപൊരുത്തം) കൊണ്ട്
14). അഷ്ടവർഗ്ഗം (അഷ്ടവർഗ്ഗപ്പൊരുത്തം) കൊണ്ട്
15). സക്തി (മനപ്പൊരുത്തം) കൊണ്ട്.
മേൽപ്പറഞ്ഞപ്രകാരം 15 പൊരുത്തങ്ങൾ പറയപ്പെട്ടിരിക്കുന്നു. ഇവ എല്ലാം വഴിപോലെ ചിന്തിച്ചു നോക്കിയതിനുശേഷം വേണം വിവാഹം ചെയ്യുന്നതിനു ജ്യോതിഷികൾ അനുവദിക്കേണ്ടത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home