വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം
വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം
തൽകാരകേ ദാരപതൗ കുടുംബനാഥേ
വിലഗ്നാധിപതൗ ച ദുഃസ്ഥേ
മൂഢാരിനീചാംശഗതേ സപാപേ ഭാഗ്യം
വിവാഹാൽ പരമേതി നാശം. - ഇതി.
സാരം :-
1). ശുക്രൻ 2). ലഗ്നാധിപൻ 3). രണ്ടാംഭാവാധിപൻ 4). ഏഴാം ഭാവാധിപൻ എന്നീ ഗ്രഹങ്ങൾ നാലുപേരും അനിഷ്ടഭാവങ്ങളിൽ നിൽക്കണം. ഈ ഗ്രഹങ്ങൾക്ക് മൌഢ്യ൦ നീചസ്ഥിതി, നീചനവാംശകം, ശത്രുക്ഷേത്രസ്ഥിതി, ശത്രുനവാംശം എന്നിവ വരികയും ചെയ്‌താൽ വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home