ദിനപൊരുത്തം
ദിനപൊരുത്തം
ജന്മർക്ഷാദധ ഊർധ്വതശ്ച ദശമം ചാധാനഭം കർമ്മഭം
ജന്മർക്ഷാദ്വധതാരപഞ്ചമവിപജ്ജാതോനƒഭീഷ്ടോ നരഃ
ഭേഷ്വേഷു ക്രമശസ്തൃതീയകചതുർത്ഥാദ്യംശജം വർജ്ജയേൽ
കർമ്മർക്ഷാത്തു തദംശജാതമസതാമംശോത്ഥമാധാനതഃ
സാരം :-
പിറന്ന നാളിനു ജന്മർക്ഷമെന്നും പത്താം നാളിനു കർമ്മർക്ഷമെന്നും പത്തൊമ്പതാം നാളിനു ആധാനർക്ഷമെന്നും പറയപ്പെടുന്നു.
അശ്വതി നക്ഷത്രത്തിൽ ജനിച്ചാൽ അശ്വതി ജന്മർക്ഷം. മകം കർമ്മഭം, മൂലം ആധാനഭം. ഇവിടത്തെ ഋക്ഷഭശബ്ദങ്ങൾ നക്ഷത്രവാചികളാകയാൽ ജന്മ നക്ഷത്രം കർമ്മനക്ഷത്രമ്മ് ആധാനനക്ഷത്രം ഇങ്ങിനേയും പറയാം.
വധുവിന്റെ ജന്മനക്ഷത്രത്തിൽ നിന്ന് 3, 5, 7, എന്നീ നക്ഷത്രങ്ങളിൽ പുരുഷൻ ജനിച്ചാൽ വിവാഹത്തിനു സ്വീകാര്യനല്ല. പത്താം നാളായ കർമ്മനക്ഷത്രത്തിൽ നിന്നു മൂന്നാം നാളിൽ പുരുഷൻ ജനിച്ചാൽ ആ നാളിന്റെ ഒന്നാംകാലും അഞ്ചാംനാളിൽ നിന്നു ഒന്നാം നാളിൽ പുരുഷൻ ജനിച്ചാൽ ആ നാളിന്റെ ഒന്നാം കാലും അഞ്ചാം നാളിൽ ജനിച്ചാൽ നാലാംകാലും ഏഴാം നാളിൽ ജനിച്ചാൽ മൂന്നാം കാലും നിഷിദ്ധമാണെന്നേ ഉള്ളൂ. മറ്റു കാലുകളിൽ ജനിച്ച പുരുഷൻ വിവാഹത്തിനു സ്വീകാര്യനാണെന്നു സാരം.
ആധാനനാളായ പത്തൊമ്പതാംനാളിൽ നിന്നു 3, 5, 7 ഈ നാളുകൾക്ക് ക്രമേണ 1, 4, 3 ഈ പാദങ്ങൾ പാപാംശകമായി വന്നാൽ ആ പാദങ്ങളിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്.
അശ്വതി, മകം, മൂലം - മേടക്കാൽ
ഭരണി. പൂരം, പൂരാടം - ചിങ്ങക്കാൽ
കാർത്തിക, ഉത്രം, ഉത്രാടം - ധനുക്കാൽ
രോഹിണി, അത്തം, തിരുവോണം - മേടക്കാൽ
ഇങ്ങനെ ക്രമേണ കണ്ടുകൊൾക.
അശ്വതി, മകം, മൂലം ഈ മൂന്നു നാളുകളുടെ ഒന്നാം പാദത്തിന്റെ അധിപതി ചൊവ്വയും രണ്ടാംപാദത്തിന്റെ അധിപതി ശുക്രനും മൂന്നാം പാദത്തിന്റെ അധിപതി ബുധനും നാലാം പാദത്തിന്റെ അധിപതി ചന്ദ്രനും ആകുന്നു.
ഇതുപോലെ ഭരണി പൂരം പൂരാടം ഈ മൂന്നു നാളുകളുടെ ഒന്നാംപാദത്തിന്റെ അധിപതി സൂര്യനും രണ്ടാംപാദത്തിന്റെ അധിപതി ബുധനും മൂന്നാം പാദത്തിന്റെ അധിപതി ശുക്രനും നാലാം പാദത്തിന്റെ അധിപതി ചൊവ്വയുമാണ്. ഈ നയം അനുസരിച്ചു നക്ഷത്രപാദങ്ങളുടെ അധിപതികളെ അറിഞ്ഞുകൊള്ളണം.
-----------------------------------------------
ജനിച്ച നാളിനു ജന്മർക്ഷമെന്നു പറയുന്നു, അതിങ്കൽ നിന്നു പത്താം നാളിനു കർമ്മഭമെന്നു പറയുന്നു. അതിങ്കൽ നിന്ന് പത്താം നാളിനു ആധാനഭമെന്നു പറയുന്നു. അശ്വതിയിൽ ജനിച്ചാൽ അശ്വതി ജന്മർക്ഷം. മകം കർമ്മഭം, മൂലം ആധാനഭം. ഇവിടത്തെ ഋക്ഷഭശബ്ദങ്ങൾ നക്ഷത്രവാചികളാകയാൽ ജന്മനക്ഷത്രം, കർമ്മ നക്ഷത്രം, ആധാനനക്ഷത്രം ഇങ്ങിനേയും പറയാം. സ്ത്രീയുടെ ജന്മനക്ഷത്രത്തിങ്കൽനിന്നു മൂന്ന്, അഞ്ച്, ഏഴ്, എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്ജ്യനാകുന്നു. കർമ്മനക്ഷത്രത്തിങ്കൽനിന്നു മൂന്ന്, അഞ്ച്, ഏഴ് ഈ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്ജ്യനാകുന്നു. കർമ്മനക്ഷത്രത്തിങ്കൽ നിന്നു മൂന്നാം നാളിന്റെ ഒന്നാം കാലിലും അഞ്ചാം നാളിന്റെ നാലാംകാലിലും ഏഴാം നാളിന്റെ മൂന്നാം കാലിലും ജനിച്ച പുരുഷനെ വർജ്ജിക്കണം. ആധാനനക്ഷത്രത്തിൽ നിന്നു മൂന്നാം നക്ഷത്രത്തിന്റെ ഒന്നാംകാലും അഞ്ചാം നക്ഷത്രത്തിന്റെ നാലാം കാലും ഏഴാം നക്ഷത്രത്തിന്റെ മൂന്നാംകാലും പാപന്മാരുടേതായി വന്നാൽ ആ കാലുകളിൽ ജനിച്ച പുരുഷനെ വർജ്ജിക്കണം. ഇവിടെ ഒരു പക്ഷാന്തരമുണ്ട്. അതിങ്കൽ ഉത്തരാർദ്ധത്തിന്റെ അന്വയാർത്ഥം ഈ ഭാഗങ്ങളിൽ ക്രമത്തിലെ തൃതീയകചതുർത്ഥാദ്യംശജനെ വർജ്ജിക്കണം. ജന്മർക്ഷത്തിങ്കൽ നിന്നാകട്ടെ തദംശജാതനെ വർജ്ജിക്കണം. ആധാനത്തിങ്കൽ നിന്ന് അസത്തുകളുടെ അംശോഥനെ വർജ്ജിക്കണം എന്നാകുന്നു. ജന്മനക്ഷത്രത്തിങ്കൽ നിന്നു മൂന്ന്, അഞ്ച്, ഏഴു നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ മദ്ധ്യമനാകുന്നുവെന്നും അതുകളിൽ ക്രമത്താലേ ഒന്ന്, നാല്, മൂന്നു കാലുകളിൽ ജനിച്ച പുരുഷനും കർമ്മനക്ഷത്രത്തിങ്കൽ നിന്നും മൂന്ന്, അഞ്ച്, ഏഴു നാളുകളിൽ ക്രമേണ ഒന്ന്, നാല്, മൂന്ന് കാലുകളിൽ ജനിച്ച പുരുഷനും ആധാനനക്ഷത്രത്തിങ്കൽ നിന്ന് മൂന്ന്, അഞ്ച്, ഏഴ് നാളുകളിൽ പാപന്മാരുടെ കാലുകളിൽ ജനിച്ച പുരുഷനും വർജ്ജ്യനാകുന്നുവെന്നും ആ പക്ഷത്തിന്റെ അർത്ഥത്തെ ഗ്രഹിച്ചുകൊള്ളണം.
--------------------------------
പ്രഥമാൽ സ്ത്രീജന്മർക്ഷാ-
ത്സപ്തമജോ വാ തൃതീയജോ വാപി
കഷ്ടതരഃ സ്യാൽ പഞ്ചമ-
ജാതഃ കഷ്ടോ വിശേഷ ഇതി ചോക്തഃ
സാരം :-
സ്ത്രീ ജനിച്ച നാളിൽ നിന്നു മൂന്നാമത്തേയും ഏഴാമത്തേയും നാളിൽ ജനിച്ച പുരുഷൻ വിവാഹത്തിന് സ്വീകാര്യനല്ല. അനിഷ്ടപ്രദനാണ്. തീരെ സ്വീകരിച്ചുകൂടായെന്നു താല്പര്യം. അഞ്ചാം നാളിൽ ജനിച്ച പുരുഷൻ അതികഷ്ടനല്ലെങ്കിലും കഷ്ടഫലപ്രദനാണ്. ഇങ്ങനെ ഈ മൂന്നു നാളുകൾക്കും അല്പമൊരു ഭേദംകൂടി പറഞ്ഞിരിക്കുന്നു. മൂന്നാംനാൾ വിപന്നക്ഷത്രവും അഞ്ചാം നാൾ പ്രത്യരനക്ഷത്രവും ഏഴാംനാൾ വധനക്ഷത്രവുമാണ്. ഇവയുടെ ഫലം പേരിനനുകൂലമായിരിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home