ഋണധനപൊരുത്തം
ഋണധനപൊരുത്തം
ആർദ്രാഹസ്തഭമംബുബുധ്നിഭമയം വർഗ്ഗോ മഹർദ്ധിപ്രദോ
വഹ്ന്യാദ്യം പിതൃഭാദികം പുനരനൂരാധാദി വസ്വാദി ച
താരാണാം ത്രയമേഷ വൃദ്ധികൃദഥോ പൂഷാദിതിത്വാഷ്ട്രത-
സ്ത്രീണി ത്രീണി ച വിശ്വവിഷ്ണുഭമയം വർഗ്ഗോ വ്യയർണ്ണപ്രദഃ
ഏവം ത്രയം ഹി വർഗ്ഗാണാം പ്രോക്തമന്വർത്ഥനാമകം
ദമ്പത്യോർജന്മവർഗ്ഗൈക്യം തത്തന്നാമ ഫലപ്രദം.
സാരം :-
തിരുവാതിര അത്തം പൂരാടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗം ആണ്. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗമായാൽ വളരെ അഭിവൃദ്ധി ഫലമാകുന്നു.
കാർത്തിക രോഹിണി മകയിരം മകം പൂരം ഉത്രം അനിഴം തൃക്കേട്ട മൂലം അവിട്ടം ചതയം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗം ആണ്. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗം ആയാൽ ഐശ്വര്യം സംഭവിക്കും.
അശ്വതി ഭരണി പുണർതം പൂയം ആയില്യം ചിത്തിര ചോതി വിശാഖം ഉത്രാടം തിരുവോണം രേവതി എന്നീ നക്ഷത്രങ്ങൾ ഒരു വർഗ്ഗമാണ്. ഭാര്യാഭർത്താക്കന്മാരുടെ നക്ഷത്രങ്ങൾ ഈ വർഗ്ഗത്തിൽപെട്ടതായാൽ വളരെ ചെലവും കടവും ഫലം ആയിരിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home