Saturday 8 October 2016

ആയവ്യയപൊരുത്തം

ആയവ്യയപൊരുത്തം

ആപുംജന്മഭമംഗനാജനനഭാൽ സംഗണ്യ സംഖ്യാത്ര യാ
ഹത്വാ താം വിശിഖൈർഹരേൽ ക്ഷിതിധരൈസ്തത്ര വ്യയഃ ശിഷ്യതേ

ഏവം പൂരുഷതാരകാദിവനിതാതാരാന്തസംഖ്യാഭിരി-
ത്യായഃ സിദ്ധ്യതി പൂർണ്ണതാ തദുഭയോഃ ശിഷ്ടേഷു സപ്തസ്വിഹ.

സാരം :-

സ്ത്രീ ജനിച്ച നാളുമുതൽ പുരുഷൻ ജനിച്ച നാളുവരെ ആ രണ്ടുനാളും ഉൾപ്പെടുത്തി എണ്ണിയ സംഖ്യയെ അഞ്ചിൽ പെരുക്കി എഴിൽ ഹരിച്ചാൽ ശേഷിക്കുന്ന സംഖ്യ ചിലവെന്നു (വ്യയം) ധരിക്കണം. ഒന്നും ശേഷിക്കുന്നില്ലെങ്കിൽ ശേഷം ഏഴാണെന്നു ധരിക്കേണ്ടതാണ്. 

ഇതുപോലെതന്നെ പുരുഷന്റെ നാളുമുതൽ സ്ത്രീനാൾവരെ എണ്ണിയാൽ കിട്ടുന്ന സംഖ്യയെ അഞ്ചിൽ പെരുക്കി ഏഴിൽ ഹരിച്ചാൽ ശിഷ്ടസംഖ്യ വരവ് (ആയം) ആകുന്നു. ഇവിടേയും ശിഷ്ടം ഒന്നും ഇല്ലെങ്കിൽ വരവ് ഏഴാണെന്നു ധരിക്കേണ്ടതാണ്.

------------------------------------------

ആയാധിക്യമിഹ ഗ്രാഹ്യം പ്രാപ്തയേ സർവ്വസമ്പദാം
വ്യയാധിക്യേ തു ഹസ്തസ്ഥധനനാശോ ദരിദ്രതാ.

സാരം :-

കഴിഞ്ഞ പദ്യംകൊണ്ടും വിവരിക്കപ്പെട്ട ആയവ്യയപ്പൊരുത്തചിന്തയിൽ ആയം (വരവ്) ചെലവിനേക്കാൾ കൂടുതലുണ്ടെങ്കിൽ വിവാഹശേഷം എല്ലാവിധത്തിലും ഐശ്വര്യം (സർവ്വസമ്പൽപ്രാപ്തി) ഉണ്ടാകും. വ്യയം (ചെലവ്) ഏറിവന്നാൽ വിവാഹശേഷം കയ്യിലുള്ള ധനം എല്ലാം നശിച്ചു ദാരിദ്ര്യം അനുഭവിക്കാൻ ഇടവരും. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home