Wednesday 17 August 2016

34.അഷ്ടമംഗല്യം

അഷ്ടമംഗല്യം
"കുരവം ദര്‍പ്പണം ദീപം കലശം വസ്ത്രമക്ഷതം
അംഗനാഹേമസംയുക്തമഷ്ടമംഗല്യലക്ഷണം."

            മംഗളസൂചകമായ എട്ടെണ്ണം ചേര്‍ന്നതാണ് അഷ്ടമംഗല്യം. കുരവ, കണ്ണാടി, ദീപം. പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി (നാഴി എന്ന പഴയ അളവുപാത്രത്തില്‍ അരി നിറച്ചത്), മംഗലസ്ത്രീ, സ്വര്‍ണം എന്നിവയാണ് അഷ്ടമംഗല്യത്തില്‍ ചേര്‍ന്നവ. ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്യ്, സൂര്യന്‍, ജലം, രാജാവ്‌ എന്നിവയും അഷ്ടമംഗല്യത്തില്‍ പെടുന്നു. കേരളീയാചാരപ്രകാരം വിവാഹാദി മംഗളാവസരത്തില്‍ താളത്തില്‍ വയ്ക്കുന്ന എട്ടുവസ്തുക്കളും അഷ്ടമംഗലത്തില്‍പ്പെടുന്നു. അരി, നെല്ല്, വാല്‍ക്കണ്ണാടി, വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമചെപ്പ്, കമുകിന്‍പൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില്‍ വയ്ക്കുന്ന അഷ്ടമംഗലവസ്തുക്കള്‍. ചില പ്രദേശങ്ങളില്‍ കമുകിന്‍പൂക്കുല, ഗ്രന്ഥം ഇവയ്ക്കു പകരം കുരുത്തോലയും അമ്പും താലത്തില്‍ വയ്ക്കുന്നു.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home