സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു
സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു
യദി നീചാരിഗോ ലഗ്നമാരൂഢം വാ ന പശ്യതി
അർക്കഃ സ്ത്രീയാഃ പിതാ നാസ്തി മാതേന്ദുശ്ചേത്തഥാവിധഃ
സാരം :-
സൂര്യൻ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ഉദയലഗ്നത്തേയോ ആരൂഢത്തെയോ നോക്കാതിരിക്കയും ചെയ്‌താൽ സ്ത്രീയുടെ അച്ഛൻ ഇപ്പോൾ ഇല്ല മരിച്ചുപോയിരിക്കുന്നു എന്നു പറയണം. അതായത് സൂര്യന്റെ ദൃഷ്ടി ലഗ്നത്തിനുണ്ടാകരുത്. ആ സൂര്യൻ നീചാദി ഏറ്റവും ബലഹീനമായ രാശിയിൽതന്നെ നിൽക്കുകയും വേണം. എങ്കിലേ അച്ഛൻ മരിച്ചു എന്നും മറ്റും പറയാവു. സൂര്യന്റെ ദൃഷ്ടികൂടാതെ ബലമുള്ള രാശിയിൽ നിൽക്കുകയാണെങ്കിൽ പിതൃസംരക്ഷ ഇല്ലെന്നു പറയാം. പിതാവ് മരിച്ചു എന്നു പറയാൻ പാടില്ല.
"പിതുർജ്ജാതഃ പരോക്ഷസ്യ" ഇത്യാദി ഹോരാവചനസാരാംശം ഇവിടെ യോജിപ്പിച്ച് അച്ഛന്റെ പരദേശവാസം മുതലായ സ്ഥിതികളെ ചിന്തിക്കാവുന്നതാണ്.
ലഗ്നംകൊണ്ടും അതുമുതൽ ദ്വാദശഭാവങ്ങളെക്കൊണ്ടും എങ്ങനെ ഫലം വിചാരിക്കുന്നുവോ അതുപോലെ ആരൂഢാദിയായ ഭാവങ്ങളെക്കൊണ്ടും കന്യകയുടെ വയസ്സ്, സ്വഭാവം മുതലായവയേയും ആരുഢത്തിലേയ്ക്ക് സൂര്യൻ ബലഹീനനായി നോക്കാതിരിക്കുകയും ചെയ്‌താൽ പിതാവിന്റെ അഭാവത്തേയും പറയാം. " ഉദയാരൂഢഭയോർദ്വയോഃ " എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ആരൂഢത്ത്ന്റെ സ്ഥാനത്തു ലഗ്നത്തിനു ലഗ്നത്തിന്റെ സ്ഥാനത്ത് ആരുഢത്തിനും ഒന്നുപോലെ സാർവ്വത്രികമായ യോഗയോഗ്യതയുണ്ടെന്നു സ്പഷ്ടമാകുന്നു.
ഇതുപോലെ നീചക്ഷേത്രത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ലഗ്നത്തേയോ, ആരൂഢത്തെയോ നോക്കാതിരിക്കുകയും ചെയ്‌താൽ സ്ത്രീയുടെ മാതാവ് ഇപ്പോൾ ഇല്ലെന്നും മരിച്ചുപോയിരിക്കുന്നു എന്നും പറയണം. ഇതും ചന്ദ്രന്റെ ബലഹാനിയേയും മറ്റും ശരിയായി ചിന്തിച്ചുവേണം മാതാവിന്റെ അവസ്ഥയെപ്പറ്റി പറയേണ്ടത്.
"സ്ഫുടമിഹ ഭവതി ദ്വിത്രി സംവാദഭാവാൽ"
എന്ന വചനമനുസരിച്ച് ആരൂഢത്തിനും ലഗ്നത്തിനും ഈ ലക്ഷണം പൂർണ്ണമായി യോജിക്കുന്നു എങ്കിൽ മാത്രമേ മാതാപിതാക്കന്മാർ മരിച്ചുപോയി എന്നു പറയാവു. അല്ലാതെ പറയരുത് എന്ന് ആരൂഢവിവക്ഷകൂടി ഈ ഘട്ടത്തിൽ വന്നതുകൊണ്ടു സൂചിപ്പിച്ചിരിക്കുന്നു. സൂര്യൻ പിതൃകാരകനാണെന്നും ചന്ദ്രൻ മാതൃകാരകനാണെന്നും സ്പഷ്ടമാണല്ലോ. ഇതുപോലെ ബുധൻ നീചത്തിലൊ, ശത്രുക്ഷേത്രത്തിലോ നിൽക്കുകയും ലഗ്നാരൂഢങ്ങളിൽ നോക്കാതിരിക്കുകയും ചെയ്‌താൽ അമ്മാവന്മാരില്ലെന്നും യുക്തിപൂർവ്വം ചിന്തിച്ചുപറയാവുന്നതാണ്. കാരകഗ്രഹങ്ങളെകൊണ്ടുള്ള ചിന്തയ്ക്ക് ഏറ്റവും പ്രാബല്യമുണ്ടെന്നുള്ളതിന്, "ദിവാകരേന്ദ്വോ സ്മരഗൌ കുജാർക്കജൌ " എന്നാദിയായ ഹോരാവാക്യം സ്പഷ്ടമാക്കുന്നുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home