Thursday 22 September 2016

ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം / വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം / വിവാഹം യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ

ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം / വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം / വിവാഹം യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ

സൗമ്യഃ സൻ മദപോ ബലീ തനുപയുക് ശുക്രോഥവാ വീര്യവാ-
നേതൗ വാ യദി കേന്ദ്രഗൗ ഖലു നൃണാം ബാല്യേ വിവാഹപ്രദൗ
ഏതൗ ചോപചയർക്ഷഗൗ യദി വിവാഹോർധ്വം സമൃദ്ധിപ്രദൗ
ദൂരേƒസ്താന്മദപോംഗപാന്നു യദി ചേദ്ദുരേപി പാണിഗ്രഹഃ

സാരം :-

ഏഴാം ഭാവാധിപൻ ശുഭഗ്രഹമായി ബലവാനായി ലഗ്നാധിപനോടുകൂടി നിൽക്കുകയോ ശുക്രൻ ബലവാനായി ലഗ്നാധിപനോടുകൂടി നിൽക്കുകയോ ഏഴാംഭാവാധിപനും ശുക്രനും കേന്ദ്രഭാവങ്ങളിൽ നിൽക്കുകയോ ചെയ്‌താൽ ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം.

ഏഴാം ഭാവാധിപതിയോ ശുക്രനോ 3, 6, 10, 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്നുവെങ്കിൽ വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം.

ഏഴാംഭാവത്തിൽനിന്നും ലഗ്നാധിപതിയിൽ നിന്നും മൂന്നുരാശിക്കു ദൂരെയായി ഏഴാംഭാവാധിപതി നിന്നാൽ വിവാഹം മിക്കവാറും യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home