ശുക്രന്റെ അഷ്ടവർഗ്ഗംകൊണ്ടുള്ള ഭാര്യയുടെ ഗുണഫലങ്ങൾ
ശുക്രന്റെ അഷ്ടവർഗ്ഗംകൊണ്ടുള്ള ഭാര്യയുടെ ഗുണഫലങ്ങൾ
സൂര്യാദ്യക്ഷയുതേ സിതാസ്തഭവനേ സ്വീയാഷ്ടവർഗേ തദൃ-
ക്ഷോൽഭൂതാ വനിതാ ക്രമാദസുസമാ ജ്ഞേയാ മനോവല്ലഭാ
സൽകർമ്മാനുഗുണാ രതാനുസരണേ സന്താനസംപാദിനീ
പത്യും കാമസുഖപ്രദാനനിപുണാ ദാസീസമാ കർമസു.
സാരം :-
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ സൂര്യന്റെ അക്ഷം ഉണ്ടായിരിക്കണം. സൂര്യന്റെ നക്ഷത്രങ്ങളായ കാർത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിച്ചിരിക്കുകയും വേണം. എന്നാൽ ഭാര്യ തന്റെ ജീവനെപ്പോലെ ഉള്ളവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ചന്ദ്രന്റെ അക്ഷം വരികയും ചന്ദ്രന്റെ നക്ഷത്രങ്ങളായ രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ ഭാര്യ മനസ്സിനു അനുകൂലമായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ചൊവ്വയുടെ അക്ഷം വരികയും ചൊവ്വയുടെ നക്ഷത്രങ്ങളായ മകീര്യം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ ഭാര്യ സൽപ്രവൃത്തികളിൽ താല്പര്യമുള്ളവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ബുധന്റെ അക്ഷം വരികയും ബുധന്റെ നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ ഭാര്യ ഭർത്താവിന്റെ ശാസനയെ അനുസരിക്കുന്നവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ വ്യാഴത്തിന്റെ അക്ഷം വരികയും വ്യാഴത്തിന്റെ നക്ഷത്രങ്ങളായ പുണർതം, വിശാഖം, പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ ഭാര്യ നല്ല സന്താനങ്ങൾ ഉള്ളവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ശുക്രന്റെ അക്ഷം വരികയും ശുക്രന്റെ നക്ഷത്രങ്ങളായ ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ ഭാര്യ വിഷയസുഖാദികളെക്കൊണ്ടു ഭർത്താവിനെ സുഖിപ്പിക്കാൻ തന്റേടം ഉള്ളവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ശനിയുടെ അക്ഷം വരികയും, ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ഭാര്യ ജനിക്കുകയും ചെയ്‌താൽ, ഭാര്യ ദാസിയെപ്പോലെ വണക്കത്തോടുകൂടിയവളായിരിക്കും.
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗമിട്ടാൽ ശുക്രന്റെ ഏഴാമത്തെ രാശിയിൽ ശുക്രന്റെ അക്ഷം ഒരിക്കലും ലഭിക്കുകയില്ല. അപ്പോൾ ഈ ഫലം ലഗ്നത്തിന്റെ ഏഴാംഭാവം കൊണ്ടു ചിന്തിയ്ക്കേണ്ടതാണ്. ശുക്രന്റെ ഏഴാമെടംകൊണ്ടു ചിന്തിയ്ക്കുന്നതുപോലെ തന്നെ ലഗ്നാൽ ഏഴാം ഭാവംകൊണ്ടും ചിന്തിയ്ക്കാമെന്നാണ് അഭിജ്ഞന്മാരുടെ അഭിപ്രായം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home