ഭാര്യ പശുക്കൾ മുതലായ നല്ക്കാലി മൃഗങ്ങളിൽ നിന്നും / പക്ഷികളിൽ നിന്നും / വെള്ളത്തിൽ മുങ്ങിയും മരിയ്ക്കും
ഭാര്യ പശുക്കൾ മുതലായ നല്ക്കാലി മൃഗങ്ങളിൽ നിന്നും / പക്ഷികളിൽ നിന്നും / വെള്ളത്തിൽ മുങ്ങിയും മരിയ്ക്കും
ശുക്രേ മന്ദസമന്വിതേ സതി ഭൃഗോ രന്ധ്രേ ച പാപാന്വിതേ
ഭാർയ്യാദുർമ്മരണം ചതുഷ്പദഗതേ ശുക്രേഅത്ര പശ്വാദിഭിഃ
ഗൃദ്ധ്റത്ര്യംശഗതേ ഖഗാജജലഗൃഹസ്ഥേഅച്ഛേ തടാകാദികേ
ചന്ദ്രാഢ്യേ ചരഭാശ്രിതേ ച ജലധാവിത്യാദി യുക്ത്യോഹ്യതാം.
സാരം :-
ശുക്രൻ ശനിയോടുകൂടുകയും പാപഗ്രഹം ശുക്രന്റെ എട്ടാം ഭാവത്തിൽ വരികയും ചെയ്‌താൽ ഭാര്യക്കു ദുർമ്മരണം സംഭവിക്കും. ഈ യോഗത്തിൽ ശുക്രൻ നാല്ക്കാലിരാശിയിൽ നിന്നാൽ ദുർമ്മരണം സംഭവിക്കുന്നത് പശുക്കൾ മുതലായ നല്ക്കാലി മൃഗങ്ങളിൽ നിന്നായിരിക്കും. അതുപോലെ ശുക്രൻ പക്ഷിദ്രേക്കാണത്തിൽ നിന്നാൽ പക്ഷികളിൽനിന്നും, ജലരാശിയിൽ നിന്നാൽ വെള്ളത്തിൽ മുങ്ങിയും മരിയ്ക്കും. ഇതുപോലെ തന്നെ ശുക്രൻ കർക്കിടകം രാശിയിലോ മീനം രാശിയിലോ മകരം രാശിയുടെ പകുതിക്കുശേഷമോ ഈ രാശികളിൽ ചന്ദ്രനോടു ചേർന്നു നിന്നാൽ ഭാര്യ സമുദ്രത്തിൽ വീണു മരിയ്ക്കും.
കന്യാഹയാർദ്ധയമതൌലിഘദാ ദ്വിപാദാ
തോയാശ്രയാ ഝഷകുളീരമൃഗാന്ത്യഭാഗാഃ
പൂർവ്വാപരേ മൃഗഹയാംഗദളേ മൃഗേന്ദ്രോ
മേഷോ വൃഷശ്ച പശവോ മധുപസ്തു കീടഃ.
എന്ന വചനപ്രകാരം, കന്നി, ധനുവിന്റെ പൂർവ്വാർദ്ധം, മിഥുനം, തുലാം, കുംഭം എന്നിവ മനുഷ്യരാശികളും മീനം, കർക്കിടകം മകരത്തിന്റെ അന്ത്യാർദ്ധം എന്നിവ ജലരാശികളും ധുവിന്റെ ഉത്തരാർദ്ധം, മകരത്തിന്റെ പൂർവ്വാർദ്ധം, ചിങ്ങം, മേടം ഇടവം എന്നീ നാല്ക്കാലിരാശികളും, വൃശ്ചികം രാശി കീടരാശിയും ആകുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home