രണ്ടു ഭാര്യയുള്ളവനാകും / ബഹുവല്ലഭനായിത്തീരും
രണ്ടു ഭാര്യയുള്ളവനാകും / ബഹുവല്ലഭനായിത്തീരും
ലഗ്നേന്ദു ജാമിത്ര തദീശശുക്രൈ൪
ദ്വിദേഹ രാശ്യംശഗതൈ൪ ദ്വിഭാര്യഃ
സോച്ചാദിഗൈസ്തൈ൪ ബഹുവല്ലഭഃ സ്യാല്‍
കളത്രഗൈ൪വ്വാ വിഹഗൈ൪വ്വികല്‍പ്യാഃ
സാരം :-
പുരുഷജാതകത്തില്‍ ലഗ്നത്തിനും ലഗ്നാധിപനും ചന്ദ്രനും ഏഴാം ഭാവത്തിനും, ഏഴാം ഭാവാധിപതിക്കും ഉഭയരാശിസ്ഥിതിയും ഉഭയരാശ്യാംശകവും വന്നാല്‍ അവന്‍ രണ്ടു (2) ഭാര്യയുള്ളവനാകും. ഈ യോഗക൪ത്താക്കള്‍ക്ക് ഉച്ചസ്ഥിതി ഉച്ചാംശകം മുതലായവയുണ്ടായാല്‍ ബഹുവല്ലഭനായിത്തീരും. ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും കളത്രസംഖ്യ (ഭാര്യമാരുടെ എണ്ണം) കണ്ടുപിടിക്കാം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home