പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും
പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും
കോണോദയേ ഭൃഗുതനയേസ്തചക്രസന്ധൗ
വന്ധ്യാപതിര്യദി ന സുത൪ക്ഷമിഷ്ട യുക്തം
പാപഗ്രഹൈവ്യയമദലഗ്നരാശി സംസ്ഥൈഃ
ക്ഷീണേ ശശിന്യസുത കളത്രജന്മധീസ്ഥേ
സാരം :-
പുരുഷജാതകത്തില്‍ ലഗ്നത്തില്‍ ശനിയും, ലഗ്നത്തിന്‍റെ ഏഴാം ഭാവത്തില്‍ ഋക്ഷസന്ധിയില്‍ ശുക്രന്‍ നില്‍ക്കുകയും, അഞ്ചാം ഭാവത്തില്‍ ശുഭഗ്രഹബന്ധം വരാതിരിക്കുകയും ചെയ്‌താല്‍ അവന്‍ പ്രസവിക്കാത്ത പെണ്ണിന്‍റെ ഭ൪ത്താവായിത്തീരും. ഈ പറഞ്ഞ യോഗം ഇടവം - കന്നി - മകരം എന്നീ മൂന്നു രാശികളില്‍ ഏതെങ്കിലും ഒരു രാശി ലഗ്നമായി വന്നാല്‍ മാത്രമേ സംഭവിക്കുകയുള്ളു. ഈ മൂന്നു രാശിയുടേയും ഏഴാം ഭാവം ക൪ക്കിടകം - വൃശ്ചികം - മീനം എന്നീ രാശികളായ ഋക്ഷസന്ധിരാശികളായിട്ടാണല്ലോ വരിക.
പുരുഷജാതകത്തില്‍ ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലും ഏഴാം ഭാവത്തിലും പാപഗ്രഹങ്ങള്‍ നില്‍ക്കുകയും അഞ്ചാം ഭാവത്തില്‍ ബലരഹിതനായ ചന്ദ്രനും നിന്നാല്‍ അവനു ഭാര്യയും മക്കളും ഉണ്ടാകുന്നതല്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home