Friday 9 September 2016

കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും / ഭ൪ത്താവ് നപുംസകമായിരിക്കും

കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും / ഭ൪ത്താവ് നപുംസകമായിരിക്കും

ശൂന്യകാപുരുഷോƒബലേƒസ്തഭവനേ
സൗമ്യഗ്രഹാ വീക്ഷിതേ
ക്ലീബോƒസ്തേ ബുധമന്ദയോശ്ചരഗൃഹേ
നിത്യം പ്രവാസാന്വിതഃ
ഉത്സൃഷ്ടാതരണൗ കുജേ തു വിധവാ
ബാല്യേƒസ്ത രാശിസ്തിതേ
കന്യൈവാശുഭവീക്ഷിതേ൪ക്കതനയേ
ദ്യൂനേ ജരാംഗച്ഛതി.


സാരം :-

സ്ത്രീജാതകത്തില്‍ ഏഴാം ഭാവം ഗ്രഹയോഗദൃഷ്ടികളില്ലാതെ ശൂന്യമായിരുന്നാല്‍ കുത്സിതപുരുഷന്‍ (ദുഷ്ടന്‍) ഭ൪ത്താവായി വരും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തിലേക്ക് ശുഭദൃഷ്ടിയുണ്ടായാല്‍ നല്ല പുരുഷനെ ഭ൪ത്താവായി ലഭിക്കും അതിനൊത്ത അനുഭവം കുറയുമെന്നു മാത്രം.

സ്ത്രീജാതകത്തില്‍ ബലഹീനന്മാരായ ബുധനും ശനിയും ഒന്നിച്ചോ ഒറ്റയ്ക്കോ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭ൪ത്താവ് നപുംസകമായിരിക്കും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവം ചരരാശിയാവുകയും അവിടെ ശനിയോ ബുധനോ നില്‍ക്കുകയും ചെയ്‌താല്‍ ഭ൪ത്താവ് വിദേശസഞ്ചാരിയാവും.

സ്ത്രീജാതകത്തില്‍ ആദിത്യന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭ൪ത്താവ് ഉപേക്ഷിക്കപ്പെടുന്നവളാവും.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തില്‍ കുജന്‍ (ചൊവ്വ) നിന്നാല്‍ ബാല്യത്തില്‍ തന്നെ വിവാഹം കഴിഞ്ഞ് വൈധവ്യം അനുഭവിക്കും.

സ്ത്രീജാതകത്തില്‍ ശനി ഏഴാം ഭാവത്തില്‍ പാപഗ്രഹത്തിന്‍റെ ദൃഷ്ടിയോടുകൂടി നിന്നാല്‍ വിവാഹം കഴിയാനും ഭ൪തൃസുഖമനുഭവിക്കാനും കഴിയാതെ കന്യകയായിതന്നെയിരുന്ന് ജരാനരകളനുഭവിച്ചു കാലം കഴിയും. 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home