Friday, 9 September 2016

പുന൪വിവാഹിതയാവും / അടക്കാനാവാത്ത കാമമുള്ളവളാവും

പുന൪വിവാഹിതയാവും / അടക്കാനാവാത്ത കാമമുള്ളവളാവും

ദുഷ്ടാപുന൪ഭൂസുഗുണാകലാജ്ഞാ
ഖ്യാതാ ഗുണൈ ശ്ചാസുര പുജിത൪ക്ഷേ
സ്യാല്‍ കാപടീ ക്ലീബസമാസതീ ച
ബൗധേ ഗുണാഢ്യാ പ്രവികീ൪ണ്ണ കാമാ

സാരം :-

സ്ത്രീജാതകത്തില്‍ ജന്മലഗ്നമോ ചന്ദ്രലഗ്നമോ ശുക്രക്ഷേത്രങ്ങളായ ഇടവം, തുലാം രാശിക്ഷേത്രങ്ങളിലൊന്നായി വരികയും അവയിലൊന്നിന് കുജത്രിംശാംശകം വരികയും ചെയ്‌താല്‍ ദുഷ്ടയായിത്തീരും. ശനിത്രിംശാംശകം വന്നാല്‍ പുന൪വിവാഹിതയാവും. ഗുരുത്രിംശാംശകം വന്നാല്‍ സമ്പൂ൪ണ്ണ ഗുണവതിയാവും. ബുധത്രിംശാംശകം വന്നാല്‍ കലാനൈപുണ്യമുള്ളവളാവും. ശുക്രത്രിംശാംശകം വന്നാല്‍ പ്രസിദ്ധഗുണശീലയാവും.

സ്ത്രീജാതകത്തില്‍ ജന്മലഗ്നമോ ചന്ദ്രലഗ്നമോ ബുധക്ഷേത്രങ്ങളായ മിഥുനം, കന്നി രാശികളില്‍ ഒന്നായി വരികയും  ആ ലഗ്നങ്ങളിലൊന്നിന് കുജത്രിംശാംശകം വരികയും ചെയ്‌താല്‍ കപടശീലയാവും. ശനിത്രിംശാംശകം വന്നാല്‍ നപുംസകതുല്യയാവും. ഗുരുത്രിംശാംശകം വന്നാല്‍ പവിത്രയാവും, ബുധത്രിംശാംശകം വന്നാല്‍ ഗുണാഢ്യയാവും, ശുക്രത്രിംശാംശകം വന്നാല്‍ അടക്കാനാവാത്ത കാമമുള്ളവളാവും 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home