Thursday 15 September 2016

ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും സൗഭാഗ്യം അനുഭവിക്കാൻ ഇടവരും / ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്

ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും സൗഭാഗ്യം അനുഭവിക്കാൻ ഇടവരും / ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്

സൗമ്യഃ സൗമ്യയുതേക്ഷിതോ മദപതിര്യദ്വാ മദേശാശ്രിതാ-
ദ്രാശേഃ പഞ്ചമസപ്തമായനവമസ്ഥാനാശ്രിതാഃ സൽഗ്രഹാഃ
അന്യോ വാ ബലവാൻ യദീഹ വനിതാം സൽഭർതൃകാം സത്സുതാം
വിന്ദേദേവ തതോന്യഥാ യദി പുമാൻ വന്ധ്യാന്തു വാ രോഗിണീം.

സാരം :-

ഏഴാംഭാവാധിപതി ശുഭഗ്രഹമായിരിക്കണം. ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ ഏഴാംഭാവാധിപതി നിൽക്കുന്ന രാശിയിൽ നിന്ന് 5, 7, 9, 11 എന്നീ രാശികളിൽ ശുഭഗ്രഹങ്ങളോ ബലവാന്മാരായ പാപഗ്രഹങ്ങളോ നിൽക്കണം. ഇങ്ങനെ വന്നാൽ ആ പുരുഷന്റെ ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും ശരിക്ക് സൗഭാഗ്യം അനുഭവിക്കാൻ ഇടവരും. 

ഏഴാംഭാവാധിപതി പാപഗ്രഹമായോ പാപഗ്രഹദൃഷ്ടിയോടുകൂടിയോ അഥവാ ഏഴാംഭാവനാഥൻ നിൽക്കുന്ന രാശിയുടെ 5, 7, 9, 11 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങളോ ബലമില്ലാത്ത ശുഭഗ്രഹങ്ങളോ നിന്നാൽ ഈ യോഗമുള്ള പുരുഷന്റെ ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home