Monday, 15 August 2016

30.ഭസ്മധാരണം

ഭസ്മധാരണം
      ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.

      പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. ഭസ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും.

          പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല.

            ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്.

കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home