ഭാര്യയുടെ ഗൃഹം നിൽക്കുന്ന ദിക്ക്
ഭാര്യയുടെ ഗൃഹം നിൽക്കുന്ന ദിക്ക്
ദാരേശസ്യ തദാശ്രിതാംശഗൃഹയോഃ ശുക്രാശ്രിതാംശർക്ഷയോഃ
ശുക്രാത് സപ്തമഭസ്യ ലഗ്നശശിനോരസ്തേക്ഷകാരൂഢയോഃ
ബഹ്വക്ഷാശ്ച സസൗമ്യലഗ്നമദപാഃ ശുക്രാഷ്ടവർഗ്ഗേ ഗൃഹാ
യേ ചൈഷാം ച ദിഗുൽഭവാ ഹി ശുഭദാ കന്യാവിവാഹേ നൃണാം.
സാരം :-
1). ഏഴാം ഭാവാധിപന്റെ ദിക്ക് 2). ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയുടെ ദിക്ക് 3). ഏഴാം ഭാവാധിപൻ അംശകിച്ച നവാംശക രാശി ദിക്ക് 4). ശുക്രൻ നിൽക്കുന്ന രാശി ദിക്ക് 5). ശുക്രൻ അംശകിച്ച നവാംശക രാശി ദിക്ക് 6). ശുക്രന്റെ ഏഴാം രാശി ദിക്ക് 7). ലഗ്നത്തിന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 8). ലഗ്നത്തിന്റെ ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 9). ചന്ദ്രന്റെ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 10). ചന്ദ്രന്റെ ഏഴാം ഭാവത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്റെ രാശി ദിക്ക് 11). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ശുഭഗ്രഹം നിൽക്കുന്ന രാശി ദിക്ക് 12). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ലഗ്നാധിപൻ നില്ക്കുന്ന രാശി ദിക്ക് 13). ശുക്രന്റെ അഷ്ടവർഗ്ഗത്തിൽ അധികം അക്ഷങ്ങളുള്ള രാശികളിൽ ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശി ദിക്ക്. - മേൽപറഞ്ഞ ഗ്രഹങ്ങളുടേയും രാശികളുടേയും ദിക്കുകളിലുള്ള കന്യകയെ വിവാഹം ചെയ്യുന്നത് ശുഭമാകുന്നു. മേൽപറയപ്പെട്ട ഗ്രഹങ്ങളിൽ ആർക്കാണോ ഭാര്യാനുഭവകർതൃത്വം കൂടുതലായുള്ളത്, അതുകൊണ്ടു ദിക്ക് നിർണ്ണയിക്കുന്നത് ഏറ്റവും ശോഭനമാകുന്നു
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home