Thursday, 11 August 2016

ശൈവയന്ത്രങ്ങള്‍

ശൈവയന്ത്രങ്ങള്‍  
പഞ്ചാക്ഷരയന്ത്രം :- പഞ്ചാക്ഷരം എന്ന് പേരായ ഈ യന്ത്രം സകലവിധ സുഖങ്ങളെ ഉണ്ടാക്കുന്നതും, സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതുമാകുന്നു.

അഘോരയന്ത്രം :- അഘോരം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്നവര്‍ ഗ്രഹപ്പിഴകളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, രോഗപീഡകളും ഭയവും ഉണ്ടാകയില്ല, ഉണ്ടായിരുന്നവ നശിയ്ക്കുകയും ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 1 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ കുഷ്ഠം മുതലായ എല്ലാ ഭയങ്കരരോഗങ്ങളില്‍നിന്നും സുഖപ്പെട്ടവനായി ആരോഗ്യദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കും. അയാള്‍ക്ക്‌ രാജാക്കന്മാരേയോ യമനെത്തന്നെയോ ഭയപ്പെടേണ്ടിവരില്ല.

മൃത്യുഞ്ജയയന്ത്രം - 2 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ വിഷബാധ, പനി, ശിരോരോഗങ്ങള്‍ എന്നിവ നശിക്കുന്നതും, ശ്രീ വിജയം, കാന്തി, ഓജസ് ഇവകള്‍ വര്‍ദ്ധിയ്ക്കുന്നതും, സര്‍വ്വാഭീഷ്ടങ്ങളും സാധിയ്ക്കുന്നതുമാകുന്നു.

മൃത്യുഞ്ജയയന്ത്രം - 3 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ എല്ലാവിധ രോഗങ്ങളേയും, ആഭിചാരങ്ങളേയും നശിപ്പിക്കും. എല്ലാ വിധ സൗഭാഗ്യങ്ങളേയും പ്രദാനം ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 4 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ സര്‍വ്വവിധഭയങ്ങളേയും നശിപ്പിയ്ക്കും, വിഷബാധ, ഭൂതോപദ്രവം, അപമൃത്യു, രോഗങ്ങള്‍, മോഹാലസ്യം, ദുഃഖം ഇവയെല്ലാം നശിപ്പിക്കുന്നതും സമ്പത്സമൃദ്ധിയേയും യശസ്സിനേയും വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ്.
മൃതസഞ്ജീവനിയന്ത്രം :- ഈ മൃതസഞ്ജീവനിയന്ത്രത്തെ സ്വര്‍ണ്ണത്തകിടില്‍ എഴുതി പ്രാണസ്ഥാപനം ചെയ്ത് പരമശിവനെ വേണ്ടതുപോലെ പൂജിയ്ക്കുകയും മന്ത്രസംഖ്യ കഴിയ്ക്കുകയും, സമ്പാതസ്പര്‍ശം ചെയ്യുകയും ചെയ്ത് കണ്ഠാഭരണം, മോതിരം, വള മുതലായ ഏതെങ്കിലും ആഭരണങ്ങളിലാക്കി ധരിയ്ക്കണം. എന്നാല്‍ അവന്‍ മരിയ്ക്കുവാന്‍ അടുത്തിരിയ്ക്കുന്നുവെങ്കില്‍ കൂടി ഈ യന്ത്രത്തിന്‍റെ പ്രഭാവം കൊണ്ട് ആ മരണത്തില്‍ നിന്ന് വിമുക്തനായി ആരോഗ്യത്തോടുകൂടിതന്നെ വളരെക്കാലം ജീവിചിരിക്കുന്നതുമാകുന്നു.

ശരഭയന്ത്രം - 1 :- ഈ യന്ത്രം ശത്രുക്കളുടെ വായ, കണ്ണ്, ചെവി, ഗതി, വാക്ക് ഇതുകളെയെല്ലാം സ്തംഭിപ്പിക്കുന്നതാകുന്നു.

ശരഭയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാല്‍ ഭൂതബാധ, അപസ്മാരം, ശത്രുക്കളുടെ ഉപദ്രവം എന്നിവ നശിക്കുന്നതും സകലവിധത്തിലുള്ള രക്ഷ ലഭിയ്ക്കുന്നതുമാകുന്നു.

കുബേരയന്ത്രം :- ഈ കുബേരയന്ത്രം ചതു൪ത്ഥികാദികളായ എല്ലാ വിഷമജ്വരങ്ങളേയും ക്ഷണത്തില്‍ ഹനിയ്ക്കുന്നതും സകലവിധത്തിലുള്ള ആപത്തുകളെ നശിപ്പിച്ചു രക്ഷിയ്ക്കുന്നതും എതിരില്ലാത്ത പ്രഭാവത്തോടുകൂടിയതുമാകുന്നു.

വീരഭദ്രയന്ത്രം - 1 :- ഈ വീരഭദ്രയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധ സുഖങ്ങളേയും അനുഭവിപ്പാന്‍ സംഗതി വരുന്നതാണ്.

വീരഭദ്രയന്ത്രം - 2 :- ഈ വീരഭദ്രയന്ത്രത്തെ ശുഭദിനത്തില്‍ എഴുതി പൂജ ജപം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്തു ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് നല്ല യശസ്സും, സൗന്ദര്യവും, ധനസമ്പത്തും വശീകരണ ശക്തിയും ഉണ്ടാവും. ശത്രുക്കളും വ്യാധികളും നശിയ്ക്കും. ഭൂതങ്ങളുടേയും പ്രേതങ്ങളുടേയും ബാധകള്‍ ഇല്ലാതാകും. എല്ലാവിധ കാര്യവിഘ്നങ്ങളും നാമാവശേഷമായിത്തീരും. സര്‍വ്വരക്ഷകളും ഉണ്ടാകും. പ്രത്യേകിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ധരിയ്ക്കുന്നതായാല്‍ എന്നെന്നും വേര്‍പിരിയാത്ത വിധത്തില്‍ വളരെ അന്യോന്യം ആകര്‍ഷിച്ച് വശീകരിക്കുകയും ചെയ്യും.

ശൈവയന്ത്രം :- ഈ ശൈവയന്ത്രം ശുഭദിനത്തില്‍ എഴുതി വിധിപ്രകാരം പൂജ, ജപം, മുതലായ യന്ത്രസംസ്കാരങ്ങളെ ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുകയോ ഗൃഹത്തിനുള്ളില്‍ സ്ഥാപിക്കുകയോ ചെയ്ക. എന്നാല്‍ സര്‍വ്വരോഗങ്ങളും മാറി സുഖം കിട്ടും. മരണത്തെ തടുത്തു ദീര്‍ഘായുസ്സനുഭവിപ്പിക്കും. ബന്ധുക്കള്‍, പുത്രന്മാര്‍, ഭൃത്യന്മാര്‍, ധനസമ്പത്ത്, ധാന്യങ്ങള്‍, പശുക്കള്‍ ഇത്യാദികളെല്ലാം വര്‍ദ്ധിയ്ക്കും. ശ്രീഭഗവതി എന്നെന്നും പിരിയാതെ അവിടെത്തന്നെ താമസിയ്ക്കുകയും ചെയ്യും.

ആപദുദ്ധാരണയന്ത്രം (വടുകഭൈവന്‍) :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അപമൃത്യു ഭയം എന്നതുകള്‍ ഉണ്ടാകയില്ല; എല്ലാവിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കും, എല്ലാവിധ സൗഭാഗ്യങ്ങളുണ്ടാവും, ഗൃഹപീഡകളെ ഇല്ലായ്മ ചെയ്യും, രാജാക്കന്മാര്‍ക്ക് യുദ്ധത്തില്‍ വിജയത്തെ ഉണ്ടാക്കും. ഈ ആപദുദ്ധാരണയന്ത്രംപോലെ ആപത്തുക്കളെ നശിപ്പിക്കുന്നതായ മറ്റൊരു യന്ത്രവും യന്ത്രശാസ്ത്രങ്ങളില്‍ ഇല്ല. അതിനാല്‍ പ്രയത്നപ്പെട്ടിട്ടെങ്കിലും മനുഷ്യരെല്ലാവരും ഈ യന്ത്രം ധരിയ്ക്കേണ്ടതാകുന്നു.

ചിന്താമണിയന്ത്രം - 1 :- ഈ യന്ത്രം എല്ലാ വിധ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു.

ചിന്താമണിയന്ത്രം - 2 :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ പാപത്തേയും രോഗങ്ങളേയും ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.

ചിന്താമണിയന്ത്രം - 3 :- ഈ യന്ത്രം ആപത്തുക്കളേയും ഗ്രഹപ്പിഴകൊണ്ടുള്ള ഉപദ്രവങ്ങളേയും നശിപ്പിയ്ക്കും.

ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം :- ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധിപ്രാകാരം, എഴുതി ഭക്തി സഹിതം ധരിയ്ക്കുന്നതായാല്‍ പുത്രസമ്പത്ത്, ആരോഗ്യം, വസ്തുവകള്‍, ധാന്യസമൃദ്ധി, ധനപുഷ്ടി, നല്ല പശുക്കള്‍, സസ്യങ്ങള്‍ എന്നീ സമ്പത്സമൃദ്ധികളോടുകൂടി അതിപ്രസന്നയായ ശ്രീഭഗവതി അവരുടെ ഗൃഹത്തില്‍ തന്നെ താമസിക്കുകയും, അവര്‍ക്കുള്ളതായ സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുകയും, അങ്ങിനെ അവര്‍ 100 വയസ്സുവരെ സുഖമായി ജീവിച്ചിരിക്കുകയും ചെയ്യുന്നതാണ്.--------------------------- ഈ ശ്രീസൂക്തയന്ത്രം തന്നെ ചെമ്പുതകിടില്‍ എഴുതി സമ്പാതസ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റം മുതലായ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിയ്ക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിയ്ക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂവുകയും ചെയ്ക. ഇങ്ങിനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിയ്ക്കുന്നതാകുന്നു. മാത്രമല്ല പുത്രന്മാര്‍, ഭാര്യന്മാര്‍, സ്നേഹിതന്മാര്‍ മറ്റു വിഭാഗങ്ങള്‍, ധനങ്ങള്‍, ധാന്യങ്ങള്‍, ആനകള്‍, കുതിരകള്‍, രഥങ്ങള്‍, അനവധി കാളകള്‍, പശുക്കള്‍ ഇത്യാദി എന്നെന്നും അവിടെ സമൃദ്ധിയായി  ഉണ്ടായിരിക്കുന്നതാണ്. പതിവ്രതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങിനെ ഒരിയ്ക്കലും വേര്‍പിരിയാതെ എപ്പോഴും ഇഷ്ടം നോക്കി ഉപചരിയ്ക്കുന്നുവോ അതുപോലെ ശ്രീഭഗവതി അവിടെ എപ്പോഴും സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.

ശ്രീയന്ത്രം :- ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍, ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി സാക്ഷാല്‍ ശ്രീഭഗവതി വളരെ സന്തോഷത്തോടുകൂടിത്തന്നെ വേര്‍പിരിയാതെ എപ്പോഴും ക്രീഡിച്ചുകൊണ്ട് വസിയ്ക്കുന്നതാണ്.

അശ്വാരൂഢയന്ത്രം - 1 :- ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നവര്‍ക്ക് വളരെ ധനസമൃദ്ധിയുണ്ടാവുകയും, ജനങ്ങള്‍ക്ക്‌ വളരെ വശ്യമുണ്ടാവുകയും ചെയ്യുന്നതാണ്.

അശ്വാരൂഢയന്ത്രം - 2 :- ഈ യന്ത്രം എഴുതി താമരപ്പൂവിലാക്കി ഒരു കുടത്തില്‍വെച്ച് പൂജിയ്ക്കുകയും സമ്പാതസ്പര്‍ശം മുതലായത് ചെയ്കയും ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുന്നതായാല്‍ അവന്നു ഈ മൂന്നു ലോകത്തേയും വശീകരിച്ചു സ്വാധീനമാക്കുവാന്‍ കഴിയുന്നതാണ്.
നിത്യക്ലിന്നാപാര്‍വ്വതീയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യങ്ങളും സിദ്ധിയ്ക്കുന്നതാണ്.

സ്വയംവരയന്ത്രം :- ഈ സ്വയംവരയന്ത്രത്തെ സ്വര്‍ണ്ണം, വെള്ളി മുതലായ തകിടുകളില്‍ വരച്ച് സ്വയംവരമന്ത്രം തൊട്ടുജപിച്ച്, സമ്പാതസ്പര്‍ശം ചെയ്ത് നല്ല ദിവസം നോക്കി ശരീരത്തില്‍ ധരിയ്ക്കുക, എന്നാല്‍ വളരെ ധനവും, ധാന്യങ്ങളും, വസ്തുക്കളും, പശുക്കളും, സസ്യങ്ങളും, ആഭരണങ്ങളും വളരെ ഹൃദ്യങ്ങളായ മറ്റു ഐശ്വര്യങ്ങളും ലഭിയ്ക്കുന്നതിനുപുറമേ ഈ മൂന്നു ലോകത്തേയും സന്തോഷിപ്പിച്ച് സ്വാധീനമാക്കുകയും ചെയ്യാവുന്നതാണ്.

സമൃദ്ധിയന്ത്രം :- ഈ സമൃദ്ധിയന്ത്രം ഐഹികാമൃഷ്ടികങ്ങളായ സകലവിധ സുഖത്തേയും ഉണ്ടാക്കുന്നതാണ്.

വാരാഹീയന്ത്രം - 1 :- ഈ വരാഹീയന്ത്രം എല്ലായ്പ്പോഴും ദേഹരക്ഷയേയും, ശത്രുക്കള്‍ക്ക് സ്തംഭനത്തേയും, മോഹനത്തേയും ഉണ്ടാക്കുന്നതാണ്. മാത്രമല്ല ശത്രുക്കളുടെ ഗതിയും, വാക്കും, ബുദ്ധിയും മറ്റു സര്‍വ്വ ചേഷ്ടകളും നിരോധിയ്ക്കപ്പെടുവാനും ശത്രുക്കളെ സ്വാധീനമാക്കുവാനും ഈ യന്ത്രം ധരിയ്ക്കുന്നവരുടെ സകല ശത്രുക്കളും ഉടനെ നാമാവശേഷമായിത്തീരുന്നതാണ്.

വാരാഹീയന്ത്രം - 2 :- ഈ വാരാഹീയന്ത്രം സകല ശത്രുക്കളേയും നശിപ്പിയ്ക്കും സകലവിധമായ രക്ഷകളേയും ചെയ്യും, ജനങ്ങളെയെല്ലാം വശീകരിച്ച് സ്വാധീനമാക്കും, ധനസമൃദ്ധിയേയും ധാന്യപുഷ്ടിയേയും ഉണ്ടാക്കും. ദുഷ്ടന്മാരെയെല്ലാം നശിപ്പിയ്ക്കും. സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിയ്ക്കുകയും ചെയ്യും. ലോകാനുഗ്രഹത്തിനുവേണ്ടി ജീവിച്ചിരുന്ന പുരാതന മഹര്‍ഷിമാര്‍ അങ്ങിനെയാണ് പറഞ്ഞിരിയ്ക്കുന്നത്.
സ്വപ്നവാരാഹീയന്ത്രം :- ഈ വാരാഹീയന്ത്രം സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹത്തകിടില്‍ വിധിപ്രകാരം വരച്ച്  കയ്യ് അര മുതലായ അവയവങ്ങളില്‍ ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് യശസ്സും ധനവും സുഖവും വര്‍ദ്ധിക്കുന്നതാന്നു. മാത്രമല്ല ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും, പശുക്കള്‍ ധാന്യങ്ങള്‍ മുതലായ സമ്പത്തുക്കളും സിദ്ധിക്കുന്നതാണ്. എന്നധികം പറയുന്നു. ഈ വാരാഹീയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളേയും ദേവി സാധിപ്പിച്ചുകൊടുക്കുന്നതാണ്.

ശകടയന്ത്രം :- ഈ യന്ത്രം വിധിപ്രകാരം സ്വര്‍ണ്ണതകിടില്‍ എഴുതി കറുത്ത വര്‍ണ്ണമായ പുഷ്പങ്ങളെക്കൊണ്ട് പൂജിച്ച് ശത്രുക്കളുടെ ഭവനത്തില്‍ നിക്ഷേപിക്കുക. എന്നാല്‍ ആ ശത്രു നൂറുകൊല്ലമായി അവിടെത്തന്നെ സ്ഥിരതാമസക്കാരനായിരുന്നാല്‍ പോലും ഉടനെ സ്ഥലം വിട്ടുപോകുന്നതാണ്. -------------------------------- യുദ്ധസമയത്ത് ഘോഷിക്കുന്ന പടഹം, മദ്ദളം, പെരുമ്പറ മുതലായ വാദ്യങ്ങളുടെ അകത്ത് ഈ യന്ത്രം ഇട്ടുകൊണ്ട്‌ യുദ്ധസമയത്ത് വാദ്യഘോഷം മുഴക്കുന്നതായാല്‍ ആ ശബ്ദം കേട്ട മാത്രയില്‍ തന്നെ ശത്രുക്കള്‍ ഭയപ്പെട്ടു ഓടുന്നതാണ്.---------------------------- ഈ യന്ത്രം സ്വര്‍ണ്ണതകിടില്‍ എഴുതി വിധിപ്രകാരം പൂജിച്ച് അധോമുഖമായിട്ട് മഞ്ഞനിറത്തിലുള്ള പൂക്കളില്‍ ഇട്ടാല്‍ ശത്രുക്കളുടെ വാക്കുകള്‍ സ്തംഭിച്ചുപോകും. അവര്‍ക്ക് മിണ്ടുവാന്‍ വയ്യാതാകുമെന്നര്‍ത്ഥം. അത് തീയ്യിലിട്ടാല്‍ ശത്രുക്കള്‍ക്ക് ചുട്ടുപുകച്ചിലുണ്ടാകും. വെള്ളത്തിലിട്ടാല്‍ തുടരെത്തുടരെ അനര്‍ത്ഥങ്ങളുണ്ടാകും. ---------------------- സാധ്യപുരുഷന്‍റെ നക്ഷത്രവൃക്ഷം തുളച്ചു ഈ യന്ത്രം അതിനകത്തുവെച്ചാല്‍ ശത്രുക്കള്‍ക്ക് അതിയായ മനോദുഃഖമുണ്ടാകും. കറുത്ത വസ്ത്രത്തില്‍ യന്ത്രം പൊതിഞ്ഞ് ഭൂമിയില്‍ കുഴിച്ചിട്ടാല്‍ ശത്രുക്കള്‍ക്ക് ഭ്രാന്തുപിടിക്കും. എന്തിനധികം പറയുന്നു; ഈ യന്ത്രം വിധിയാംവണ്ണം എഴുതി ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധ അഭീഷ്ടങ്ങളും സിദ്ധിക്കുന്നതാകുന്നു.
ആഗാവസൂക്തയന്ത്രം :- ഈ യന്ത്രം ഭവനാദികളില്‍ സ്ഥാപിച്ചാല്‍ അവിടെ പശുക്കള്‍, പോത്തുകള്‍, കുതിരകള്‍, എരുമകള്‍ മുതലായവയുടെ മറ്റു സമ്പത്തുകളും ക്ഷണത്തില്‍ വര്‍ദ്ധിയ്ക്കുന്നതാണ്.

ഋക്പഞ്ചകയന്ത്രം - 1 :- ഈ യന്ത്രം ധനപുഷ്ടിയേയും, ധാന്യസമൃദ്ധിയേയും, ഭൂസ്വത്തുക്കളേയും, പുത്രാപൌത്രാദിസന്താനസമ്പത്തിനേയും പശുക്കള്‍ ആനകള്‍ കുതിരകള്‍ പോത്തുകള്‍ സസ്യങ്ങള്‍ ആഭരണങ്ങള്‍ മുതലായ ഉപകരണങ്ങളോടുകൂടി വലിയ സമ്പത്സമൃദ്ധിയേയും പ്രദാനം ചെയ്യുന്നതാണ്. എന്തിനധികം വിസ്തരിക്കുന്നു? ഈ യന്ത്രം ധരിയ്ക്കുന്നവന് സകലവിധമായ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുന്നതാകുന്നു.

ഋക്പഞ്ചയന്ത്രം - 2 :- 
യച്ഛന്ദസാമൃഗ്യയന്ത്രം
ശൂലിനീയന്ത്രം - 1
ശൂലിനീയന്ത്രം - 2
ശൂലിനീയന്ത്രം - 3
ശൂലിനീയന്ത്രം - 4
ശൂലിനീയന്ത്രം - 5
കുബ്ജികായയന്ത്രം
ബഹളാമുഖീയന്ത്രം
ബഹളാമുഖീസ്തംഭനയന്ത്രം
പ്രത്യംഗിരായന്ത്രം
രക്തചാമുണ്ഢീയന്ത്രം
ശക്തിഭൈരവീയന്ത്രം
വിഷ്ണുമായായന്ത്രം - 1
വിഷ്ണുമായായന്ത്രം - 2
മായാമോഹിനീയന്ത്രം
അന്നപൂര്‍ണ്ണേശ്വരീയന്ത്രം
മഹാലക്ഷ്മീയന്ത്രം
മദനകാമേശ്വരീയന്ത്രം
പിശാചവജ്രയന്ത്രം
ശ്യാമളായന്ത്രം
മഹിഷമര്‍ദ്ദിനീയന്ത്രം
മൂലദുര്‍ഗ്ഗായന്ത്രം
ദുര്‍ഗ്ഗായന്ത്രം
വനദുര്‍ഗ്ഗായന്ത്രം - 1
വനദുര്‍ഗ്ഗായന്ത്രം - 2
ഖഗദുര്‍ഗ്ഗായന്ത്രം
ത്രിഷ്ടുപ്പ് യന്ത്രം
ലളിതായന്ത്രം 
ബാലായന്ത്രം 
താരായന്ത്രം
ഇന്ദ്രാണീയന്ത്രം
ത്വരിതായന്ത്രം
ഗായത്രീയന്ത്രം
ഏഷവാമിത്യചോയന്ത്രം
ചര്‍ച്ചായന്ത്രം
പദ്മാവതീയന്ത്രം
ത്രിപുരസുന്ദരീയന്ത്രം
ലിപിസരസ്വതീയന്ത്രം
ധൂമാവതീയന്ത്രം
ഐന്ദ്രം ഗായത്രീയന്ത്രം - 1
ഐന്ദ്രം ഗായത്രീയന്ത്രം - 2
ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 1
ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 2
ഇന്ദ്രയന്ത്രം 
മഹാഗണപതിയന്ത്രം - 1
മഹാഗണപതിയന്ത്രം - 2
ക്ഷിപ്രഗണപതിയന്ത്രം
രക്തഗണപതിയന്ത്രം
ഹനുമദ്യന്ത്രം - 1
ഹനുമദ്യന്ത്രം - 2
ഹനുമദ്യന്ത്രം - 3
ഹനുമദ്യന്ത്രം - 4
കാര്‍ത്തവീര്യയന്ത്രം - 1
കാര്‍ത്തവീര്യയന്ത്രം - 2
കാര്‍ത്തവീര്യയന്ത്രം - 3
കാര്‍ത്തവീര്യയന്ത്രം - 4
ഗരുഡയന്ത്രം - 1
ഗരുഡയന്ത്രം - 2
സര്‍പ്പഭയഹരയന്ത്രം - 1
സര്‍പ്പഭയഹരയന്ത്രം - 2
സര്‍പ്പഭയഹരയന്ത്രം - 3
സൗരയന്ത്രം - 1
സൗരയന്ത്രം - 2
സോമയന്ത്രം 
പഞ്ചമനോഭവയന്ത്രം
മനോഭവയന്ത്രം
മന്മഥയന്ത്രം 
പുഷ്പബാണയന്ത്രം 
ഷണ്‍മനോഭവയന്ത്രം
യമരാജയന്ത്രം
വൈവസ്വതയന്ത്രം 
കല്പയന്തിയന്ത്രം - 1
കല്പയന്തിയന്ത്രം - 2
സംവാദസുക്തയന്ത്രം
പിശംഗഭൃഷ്ടിയന്ത്രം
ഋണമോചനയന്ത്രം
സ്യോനാപൃഥിവിയന്ത്രം
വയന്തഏഭിരൃഗ്യന്ത്രം
അഗ്നിഭയഹരയന്ത്രം - 1
അഗ്നിഭയഹരയന്ത്രം - 2
വശ്യയന്ത്രം - 1
വശ്യയന്ത്രം - 2
വശ്യയന്ത്രം - 3
വശ്യയന്ത്രം - 4
വശ്യയന്ത്രം - 5
വശ്യയന്ത്രം - 6
വശ്യയന്ത്രം - 7
വശീകരണ യന്ത്രം - 1
വശീകരണ യന്ത്രം - 2
സ്ത്രീവശ്യയന്ത്രം - 1
സ്ത്രീവശ്യയന്ത്രം - 2
പതിവശ്യകരയന്ത്രം
ധനികവശ്യകരയന്ത്രം
രാജവശ്യകരയന്ത്രം - 1
രാജവശ്യകരയന്ത്രം - 2
ദുഷ്ടനൃപവശ്യകരയന്ത്രം
ഭൃത്യവശ്യകരയന്ത്രം
ബീജസമ്പുടവശ്യയന്ത്രം
അനുഷ്ടുപ്പ് യന്ത്രം
സുതികായന്ത്രം 
ജ്വരനാശനയന്ത്രം - 1
ജ്വരനാശനയന്ത്രം - 2
ജ്വരനാശനയന്ത്രം - 3
ജ്വരനാശനയന്ത്രം - 4
ജ്വരനാശനയന്ത്രം - 5
ജ്വരനാശനയന്ത്രം - 6
ജ്വരനാശനയന്ത്രം - 7
ജ്വരനാശനയന്ത്രം - 8
ജ്വരനാശനയന്ത്രം - 9
ജ്വരനാശനയന്ത്രം - 10
ബാലരക്ഷായന്ത്രം 
രക്ഷായന്ത്രം 
ശാന്തികരയന്ത്രം
ബന്ധമോക്ഷകരയന്ത്രം
ദൗര്‍ഭാഗ്യനാശനയന്ത്രം
വിവാദവിജയയന്ത്രം 
വിജയപ്രദയന്ത്രം 
ഹംസയന്ത്രം
സഞ്ജീവനീയന്ത്രം - 1
സഞ്ജീവനീയന്ത്രം - 2
സര്‍വ്വതോഭദ്രയന്ത്രം
പിണ്ഡയന്ത്രം 
സ്തംഭനയന്ത്രം 
ദിവ്യസ്തംഭനയന്ത്രം 
കാളരാത്രീസ്തംഭനയന്ത്രം
വാക്സ്തംഭനയന്ത്രം 
ശത്രുമാരണയന്ത്രം
ശത്രുബാധാനിവര്‍ത്തകയന്ത്രം
കാളരാത്രീമോഹനയന്ത്രം 
രാജമോഹനയന്ത്രം 
ദുഷ്ടമോഹനയന്ത്രം 
ആകര്‍ഷണയന്ത്രം - 1
ആകര്‍ഷണയന്ത്രം - 2
ഉച്ചാടനയന്ത്രം - 1
 ഉച്ചാടനയന്ത്രം - 2
വിദ്വേഷണയന്ത്രം - 1
വിദ്വേഷണയന്ത്രം - 2
മുഖമുദ്രണയന്ത്രം
സുബ്രഹ്മണ്യയന്ത്രം 
പാശുപതയന്ത്രം 
പാരിജാതയന്ത്രം 
ഭദ്രകാളിയന്ത്രം 
വിദ്യാരാജഗോപാലയന്ത്രം
ശാസ്തൃയന്ത്രം
പൂര്‍ണ്ണായന്ത്രം 
പുഷ്കലായന്ത്രം

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home